ജിദ്ദ/റാന്നി: പത്തനംതിട്ട ജില്ലയിലെ റാന്നി മേഖലയിലുണ്ടായ രൂക്ഷമായ പ്രളയത്തില്‍ ദുരിതബാധിതരായ ഒന്‍പത് നിര്‍ധന കുടുംബങ്ങള്‍ക്ക് ആശ്വാസമേകി ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി, ജിദ്ദയുടെ നേതൃത്വത്തില്‍ സാമ്പത്തിക സഹായം വിതരണം ചെയ്തു.
ദുരിതബാധിതരെ സഹായിക്കുന്നതില്‍ റാന്നി എം.എല്‍.എ അഡ്വ. പഴകുളം മധുവിന്റെ സജീവ ഇടപെടലും സമയോചിതമായ പ്രവര്‍ത്തനങ്ങളും പ്രത്യേകം പ്രശംസിക്കപ്പെട്ടു. പ്രളയബാധിതരുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കി ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും സഹായങ്ങള്‍ ലഭ്യമാക്കുന്നതിന് നേതൃത്വം നല്‍കുകയും ചെയ്ത എം.എല്‍.എയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ഒഐസിസി നേതാക്കള്‍ അഭിപ്രായപ്പെട്ടു.
റാന്നിയിലെ എം.എല്‍.എ ഓഫീസില്‍ അഡ്വ. പഴകുളം മധു എം.എല്‍.എ സഹായ വിതരണം നിര്‍വ്വഹിച്ചു. ഒഐസിസി റീജ്യണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അസ്ഹാബ് വര്‍ക്കല, നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് നിസാമുദ്ദീന്‍, ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ആഷിക് മാന്നാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി ലിജു ജോര്‍ജ്ജ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സിബി താഴത്തിലത്ത്, പഞ്ചായത്ത് അംഗം കൃഷ്ണകുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Related News