ജിദ്ദ : സൗദി അറേബ്യയിൽ നിന്ന് പ്രസിദ്ധീകരിച്ച്ചിരുന്ന മലയാളം ന്യൂസ് പത്രത്തിന്റെ ജിസാൻ ലേഖകനായിരുന്ന കൊല്ലം കായംകുളം സ്വദേശി എം താഹ കൊല്ലേത്ത് തമിഴ്നാട്ടിലെ തെങ്കാശിയിൽ വാഹനാപകടത്തിൽ മരിച്ചു. കൂടെ ഉണ്ടായിരുന്ന രണ്ട് മക്കൾക്കും സുഹൃത്തിനും പരിക്കേറ്റു.
ജിസാനിൽ സാമൂഹിക-സാംസ്കാരിക രംഗത്ത് സജീവ
സാന്നിധ്യമായിരുന്നു താഹ. അപകടം നടന്ന ഉടൻ തന്നെ ആശുപത്രിയിലെ
ത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താഹ അവധിക്ക് ജിസാനിൽ നിന്ന് നാട്ടിൽ എത്തിയതായിരുന്നു. മകൻ അഡ്വക്കേറ്റ് ഹാഷിം താഹ ഓടിച്ചിരുന്ന കാർ മരത്തിൽ ഇടിക്കുകയായിരുന്നു. മകനും കൂടെയുണ്ടായിരുന്ന മകൾ ഖദീജക്കും, സുഹൃത്ത് ഡോ. മുബാറകിനും നിസ്സാര പരിക്കേറ്റു.' ഇവർ കൊല്ലം മെഡിസിറ്റിയിൽ ചികിത്സയിലാണ്.
ഭാര്യ ലീമ ജിസാൻ സർവകലാശാല അധ്യാപികയാണ്. ഇവർ കഴിഞ്ഞ ആഴ്ചയാണ് അവധി കഴിഞ്ഞ് ജിസാനിലേക്ക് മടങ്ങിയത്.അപകടവിവരം അറിഞ്ഞ് ഭാര്യ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ഖബറടക്കം നാളെ. താഹയുടെ
അപ്രതീക്ഷിത വിയോഗം ജിസാനിലെ പ്രവാസി മലയാളികളെ ദുഃഖത്തിലാഴ്ത്തി.
Related News