റിയാദ്: മാധ്യമ പ്രവര്‍ത്തകന്‍ താഹ കൊല്ലോത്തിന്റെ നിര്യാണത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം അനുശോചനം അറിയിച്ചു, കഴിഞ്ഞ 25 വര്‍ഷമായി സൗദിയിലെ ജിസാനില്‍ മാധ്യമ രംഗത്തും സാമുഹ്യ സാംസ്കാരിക രംഗത്തും സജീവമായി പ്രവര്‍ത്തിച്ചിരുന്ന താഹയുടെ വിയോഗവാര്‍ത്ത ഞെട്ടലോടെയാണ് പ്രവാസ ലോകത്തെ മാധ്യമ പ്രവര്‍ത്തകരും സുഹുര്‍ത്തുക്കളും അറിഞ്ഞത്. ജിസാന്‍ ജല സാംസ്കാരിക സംഘടനയുടെ സ്ഥാപകന്‍, കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ സൗദി ചാപ്റ്ററിെൻറ ആദ്യ സെക്രട്ടറിയും ഇപ്പോഴത്തെ ചാപ്റ്റർ ചെയർമാനുമാണ് അദ്ദേഹം
തമിഴ്നാട്ടിലെ തെങ്കാശിയിൽ കുടുംബത്തിനൊപ്പം വിനോദയാത്ര നടത്തവെ ഉണ്ടായ അപകടത്തില്‍ ജീവന്‍ നഷ്ടപെട്ട താഹ കൊല്ലാത്തിന്റെ നിര്യാണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്‍റെ നഷ്ടത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം അഗാധമായ ദുഃഖം രേഖപെടുത്തുന്നു പ്രവാസി മാധ്യമ രംഗത്തും തന്‍റെ സൗഹൃദവലയങ്ങളിലും വലിയ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ,റിയാദിലെ മാധ്യമ പ്രവര്‍ത്തകരുമായി ഊഷ്മളമായ ബന്ധമായിരുന്നു അദ്ദേഹം പുലര്തിയിരുന്നതെന്നും റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം അനുശോചന കുറിപ്പില്‍ അറിയിച്ചു.
Related News