l o a d i n g

വേള്‍ഡ്

ന്യൂയോര്‍ക്കിലെ ആര്‍.എസ്.എസ് പരിപാടി: എക്‌സ് അക്കൗണ്ട് പുനഃസ്ഥാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 28, 2026

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്ഡ ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിന്റെ പരിപാടിക്ക് നേതൃത്വം നല്‍കുന്ന സംഘടനയുടെ എക്‌സ് അക്കൗണ്ട് മണിക്കൂറുകളോളം മരവിപ്പിച്ചു. അക്കൗണ്ട് ഇപ്പോള്‍ പുനഃസ്ഥാപിച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. ശനിയാഴ്ച ഇന്‍ഫോസിസ് തിയേറ്ററിലാണ് യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍ എന്നു പേരിട്ട ആര്‍.എസ്.എസ് മേധാവിയുടെ പരിപാടി. അമേരിക്കന്‍ ഹിന്ദൂസ് ഫോര്‍ എന്‍ഗേജ്‌മെന്റ് ആന്‍ഡ് ഡയലോഗ് എന്ന സംഘടനയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. വ്യാപകമായി ബോട്ട് അക്കൗണ്ടുകള്‍ ഉപയോഗിച്ച് റിപ്പോര്‍ട്ട് ചെയ്തതാണ് സസ്‌പെന്‍ഷന് കാരണമായതെന്നാണ് സംഘാടകരുടെ ആരോപണം. എക്‌സ് ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
ആര്‍.എസ്.എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പരിപാടിക്ക് 135ലധികം ഹിന്ദുഅമേരിക്കന്‍ സംഘടനകളുടെ പിന്തുണയുണ്ടെന്നും, ഹിന്ദു പൈതൃകം, മതാന്തര സംവാദം, സര്‍വമത സൗഹാര്‍ദം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും സംഘാടകര്‍ പറയുന്നു.
പരിപാടിയെ വിമര്‍ശിച്ച് ന്യൂയോര്‍ക്ക് മേയര്‍ സുഹ്‌റാന്‍ മംദാനി രംഗത്തു വന്നിരുന്നു. താന്‍ മനസ്സിലാക്കിയ ഇന്ത്യ എല്ലാ സമൂഹങ്ങളെയും ആദരിക്കുന്ന, ബഹുസ്വര രാജ്യമാണെന്നും ആര്‍.എസ്.എസ് പ്രതിനിധീകരിക്കുന്നത് മറ്റു വിശ്വാസങ്ങളെ അകറ്റിനിര്‍ത്തുന്ന സമീപനമാണെന്നും മംദാനി ആരോപിച്ചിരുന്നു. പരിപാടിയെ പിന്തുണയ്ക്കുന്നില്ലെന്നില്ലെങ്കിലും, അത് ഒരു സ്വകാര്യ പരിപാടിയായതിനാല്‍ റദ്ദാക്കാന്‍ ന്യൂയോര്‍ക്ക് ഭരണകൂടത്തിന് നിയമപരമായ അധികാരമില്ലെന്നും മംദാനി വ്യക്തമാക്കിയിരുന്നു. ഞാന്‍ വളര്‍ന്നുവന്നത് ഇന്ത്യ എല്ലാവര്‍ക്കും തുല്യസ്ഥാനം ഉറപ്പുനല്‍കുന്ന ബഹുസ്വരവും മതനിരപേക്ഷവുമായ റിപ്പബ്ലിക്കാണെന്ന കാഴ്ചപ്പാടോടെയാണ്, അതില്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള പ്രസ്ഥാനങ്ങളുടെ വളര്‍ച്ച ആശങ്കയുണ്ടാക്കുന്നതായും അദ്ദേഹം പറഞ്ഞു.
പരിപാടിക്കെതിരെ ഹിന്ദു സംഘടനകളില്‍ നിന്ന തന്നെ എതിര്‍പ്പുണ്ട്. ആര്‍.എസ്.എസ് ഹിന്ദു സമൂഹത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടന ആരോപിച്ചു. ന്യൂയോര്‍ക്ക് ഇന്റര്‍ ഫെയ്ത്ത് സെന്ററും പരിപാടിക്കെതിരെ രംഗത്തുണ്ട്. ആര്‍.എസ്.എസിന്റെ ആശയങ്ങള്‍ ന്യൂനപക്ഷങ്ങളെ ആശങ്കപ്പെടുത്തുന്നതാണെന്നാണ് ഇവരുടെ ആരോപണം. ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ ഉള്‍പ്പെടെ ചില സംഘടനകള്‍ പരിപാടിയെ പിന്തുണക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട മേയര്‍ വ്യക്തിപരമായ അഭിപ്രായങ്ങളില്‍ നിന്ന് വേര്‍പെട്ട് എല്ലാ സമൂഹങ്ങളോടും തുല്യമായി പ്രവര്‍ത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

Latest News

മസ്‌കത്തിലെ ഫ്‌ലാറ്റിന്റെ ടെറസില്‍ നിന്ന് വീണ് പാലക്കാട് സ്വദേശി മരിച്ചു
മസ്‌കത്തിലെ ഫ്‌ലാറ്റിന്റെ ടെറസില്‍ നിന്ന് വീണ് പാലക്കാട് സ്വദേശി മരിച്ചു
August 28, 2026
മേഖലാ സമാധാനത്തിനായി ഖത്തറും ഇറാനും ചര്‍ച്ച നടത്തി; സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്‍ പ്രസിഡന്റ്, ഇറാനുമായി നിലവില്‍ ചര്‍ച്ചകളില്ലെന്ന് അമേരിക്ക
മേഖലാ സമാധാനത്തിനായി ഖത്തറും ഇറാനും ചര്‍ച്ച നടത്തി; സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്‍ പ്രസിഡന്റ്, ഇറാനുമായി നിലവില്‍ ചര്‍ച്ചകളില്ലെന്ന് അമേരിക്ക
August 28, 2026
ബോസ്‌നിയന്‍ കൂട്ടക്കൊലയുടെ  സൂത്രധാരന്‍ ജയിലില്‍ മരിച്ചു
ബോസ്‌നിയന്‍ കൂട്ടക്കൊലയുടെ സൂത്രധാരന്‍ ജയിലില്‍ മരിച്ചു
August 28, 2026
റിയാദിൽ ഓണപ്പൊലിമ തീർത്ത് ഫോർകയുടെ ‘ഉത്രാടപ്പാച്ചിൽ’; വർണാഭമായ ഘോഷയാത്രയിൽ നൂറുകണക്കിന് മലയാളികൾ
റിയാദിൽ ഓണപ്പൊലിമ തീർത്ത് ഫോർകയുടെ ‘ഉത്രാടപ്പാച്ചിൽ’; വർണാഭമായ ഘോഷയാത്രയിൽ നൂറുകണക്കിന് മലയാളികൾ
August 28, 2026
കെ.എ സിദ്ദീഖ് ഹസൻ്റെ ഭാര്യ നിര്യാതയായി, ഖബറടക്കം വൈകുന്നേരം 4 മണിക്ക്
കെ.എ സിദ്ദീഖ് ഹസൻ്റെ ഭാര്യ നിര്യാതയായി, ഖബറടക്കം വൈകുന്നേരം 4 മണിക്ക്
August 28, 2026
ന്യൂയോര്‍ക്കിലെ ആര്‍.എസ്.എസ് പരിപാടി:  എക്‌സ് അക്കൗണ്ട് പുനഃസ്ഥാപിച്ചു
ന്യൂയോര്‍ക്കിലെ ആര്‍.എസ്.എസ് പരിപാടി: എക്‌സ് അക്കൗണ്ട് പുനഃസ്ഥാപിച്ചു
August 28, 2026
നേപ്പാള്‍ പ്രളയം: മുന്നൂറോളം  ഇന്ത്യക്കാരെ കാണാനില്ല
നേപ്പാള്‍ പ്രളയം: മുന്നൂറോളം ഇന്ത്യക്കാരെ കാണാനില്ല
August 28, 2026
വിദേശ എം.ബി.ബി.എസ്: ഒരു ഇളവും അനുവദിക്കില്ലെന്ന് ബോര്‍ഡ്
വിദേശ എം.ബി.ബി.എസ്: ഒരു ഇളവും അനുവദിക്കില്ലെന്ന് ബോര്‍ഡ്
August 27, 2026
തെരുവില്‍ ജെന്‍ സി, അവസരം നേതാക്കളുടെ മക്കള്‍ക്ക്
തെരുവില്‍ ജെന്‍ സി, അവസരം നേതാക്കളുടെ മക്കള്‍ക്ക്
August 27, 2026
മാധ്യമ പ്രവര്‍ത്തകന്‍ താഹ കൊല്ലോത്തിന്‍റെ നിര്യാണത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം അനുശോചനം
മാധ്യമ പ്രവര്‍ത്തകന്‍ താഹ കൊല്ലോത്തിന്‍റെ നിര്യാണത്തില്‍ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം അനുശോചനം
August 27, 2026