റിയാദ്: തിരുവോണത്തെ വരവേൽക്കാൻ പ്രവാസലോകത്തും ഉത്രാടപ്പാച്ചിലിന്റെ ആവേശം. റിയാദിലെ പ്രാദേശിക സംഘടനകളുടെ പൊതുവേദിയായ ഫോർക (ഫെഡറേഷൻ ഓഫ് റീജിയണൽ കേരളൈറ്റ്സ് അസോസിയേഷൻ) സംഘടിപ്പിച്ച ‘ഉത്രാടപ്പാച്ചിൽ’ വർണാഭമായ ഓണം ഘോഷയാത്രയോടെ പ്രവാസത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഉത്രാടദിനത്തിൽ റിയാദ് മുറബ്ബ അവന്യൂ മാൾ ലുലുവിൽ നടന്ന ആഘോഷം ജനപങ്കാളിത്തം കൊണ്ടും സംഘാടനമികവു കൊണ്ടും ശ്രദ്ധേയമായി. കേരളീയ വേഷങ്ങളണിഞ്ഞ് നൂറുകണക്കിന് മലയാളി കുടുംബങ്ങൾ പങ്കെടുത്തതോടെ മുറബ്ബയിൽ നാട്ടിലെ ഓണക്കാലത്തിന്റെ പ്രതീതി നിറഞ്ഞു.
ആഘോഷത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സംഗമം മുതിർന്ന മാധ്യമപ്രവർത്തകനും കേരളകൗമുദി മുൻ പൊളിറ്റിക്കൽ എഡിറ്ററുമായ ബി. വി. പവനൻ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ ഒരുമയുടെ സന്ദേശം ലോകത്തിന് മാതൃകയാണെന്നും ഈ ഒരുമയും നന്മയും കൈവിടാതെ സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫോർക ചെയർമാൻ റഹ്മാൻ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകനും ഫോർക വൈസ് ചെയർമാനുമായ ജയൻ കൊടുങ്ങല്ലൂർ ആമുഖപ്രഭാഷണം നടത്തി.
റിയാദിലെ വിവിധ സാംസ്കാരിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ പ്രമുഖർ ആശംസകൾ നേർന്നു. ശിഹാബ് കൊട്ടുകാട്, എൻ.ആർ.കെ ജനറൽ കൺവീനർ സുരേന്ദ്രൻ കൂട്ടായി, സലീം കളക്കര (OICC), മധു ബാലുശ്ശേരി (കേളി), സുധീർ കുമ്മിൽ (നവോദയ), എം. സാലി (ന്യൂ ഏജ്), ഷിബു ഉസ്മാൻ (മീഡിയ), ജനറൽ കൺവീനർ വിനോദ് മഞ്ചേരി, ട്രഷറർ ജിബിൻ സമദ്, ഖാൻ പത്തനംതിട്ട, ഫോർക മുൻ ചെയർമാൻ അബ്ദുള്ള വല്ലാഞ്ചിറ, ഷംനാദ് കരുനാഗപ്പള്ളി, മുറബ്ബ അവന്യൂ മാൾ മാനേജർ ലാലു വർക്കി, അലക്സ് കൊട്ടാരക്കര, അലി ആലുവ, സൈഫ് കായംകുളം, ഡോ. അബ്ദുൽ അസീസ്, ഇബ്രാഹിം സുബുഹാൻ, റഷീദ് കൊളത്തറ, മൻഹാജ് (അൽ അബീർ), അഫ്സൽ (വിജയ് മസാല), കമറുദ്ദീൻ താമരക്കുളം തുടങ്ങിയവർ സംസാരിച്ചു.
ആക്ടിംഗ് കൺവീനർ അഖിനാസ് കരുനാഗപ്പള്ളി സ്വാഗതവും പ്രോഗ്രാം കൺവീനർ നൗഷാദ് ചിറ്റാർ നന്ദിയും പറഞ്ഞു.
മാധ്യമപ്രവർത്തകരായ നജിം കൊച്ചുകലുങ്ക്, സുലൈമാൻ ഊരകം, അഫ്താബ് റഹ്മാൻ, നൗഫൽ പാലക്കാടൻ, സാഹിത്യകാരി സബീന എം. സാലി, മീഡിയ കൺവീനർ ഷാജഹാൻ ചാവക്കാട്, വിഷ്ണു പോൾസ്റ്റാർ എന്നിവരടക്കം വിവിധ സംഘടനകളുടെ പ്രതിനിധികളും ഫോർക അംഗസംഘടനകളുടെ നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വർണാഭമായ ഓണം ഘോഷയാത്രയോടെയാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്. ചെണ്ടമേളം, തിരുവാതിര, തെയ്യം, നാസിക് ഡോൾ, കാവടി, പുലിക്കളി, മാവേലി, കൈകൊട്ടിക്കളി, നാടൻപാട്ട്, സിനിമാറ്റിക് ഡാൻസ് തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.
നാട്ടിൽ നിന്നെത്തിയ ഗായകനും ഐഡിയ സ്റ്റാർ സിങ്ങർ ഫൈനലിസ്റ്റും വിവിധ റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനുമായ സുഫിയാൻ ഖാലിദിന്റെ ഗാനാലാപനവും ആയിവ, റിയാദ് ബീറ്റ്സ് ടീമുകൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സദസ്സിന്റെ കയ്യടി നേടി.
മജീദ് മൈത്രി, മുസ്തഫ പുന്നിലത്ത്, ഷബീർ വരിക്കപ്പള്ളി, നൗഫൽ കോടിയിൽ, നവാസ് ലത്തീഫ്, ബിനോയ് മത്തായി, അലക്സാണ്ടർ എന്നിവരും ഫോർക ഭാരവാഹികളും പരിപാടികൾക്ക് നേതൃത്വം നൽകി.
ഫോട്ടോ ക്യാപ്ഷൻ: മുതിർന്ന മാധ്യമപ്രവർത്തകൻ ബി. വി. പവനനെ ഫോർക ഭാരവാഹികൾ പൊന്നാട അണിയിച്ച് ആദരിക്കുന്നു.
Related News