l o a d i n g

ഗൾഫ്

ഇന്ദിരാജി സ്നേഹ ഭവനം: നാലാമത്തെ വീട് തിരുവമ്പാടി മണ്ഡലത്തിൽ

Thumbnail
Publisher By     Staff Reporter
September 30, 2026

റിയാദ്: കോഴിക്കോട് ജില്ലാ റിയാദ് ഒ.ഐ.സി.സി.യുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്ന “ഇന്ദിരാജി സ്നേഹ ഭവനം” പദ്ധതിയുടെ നാലാമത്തെ വീട് തിരുവമ്പാടി മണ്ഡലത്തിൽ നിർമ്മിക്കും. ജില്ലയിലെ 13 മണ്ഡലങ്ങളിലെയും അർഹരായ കുടുംബങ്ങളെ കണ്ടെത്തി അവർക്ക് ഭവനം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഇതിനകം മൂന്ന് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. നാലാമത്തെ വീടിന്റെ നിർമ്മാണത്തിന് തിരുവമ്പാടി മണ്ഡലത്തെ തെരഞ്ഞെടുത്തതിന്റെ ഭാഗമായി വീടിന്റെ രൂപരേഖ പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന് ഒ.ഐ.സി.സി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഒമർ ഷരീഫ് കൈമാറി. ഡി മോറ പാലസിൽ നടന്ന ചടങ്ങിലായിരുന്നു രൂപരേഖ കൈമാറ്റം.

ഒ.ഐ.സി.സി. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലീം കളക്കര, നവാസ് വെള്ളിമാടുകുന്ന്, അബ്ദുൽ കരീം കൊടുവള്ളി, അശ്റഫ് മേച്ചേരി, മുഹമ്മദലി മണ്ണാർക്കാട്, ഷുക്കൂർ ആലുവ, ഷംനാദ് കരുനാഗപ്പള്ളി, സുരേഷ് ശങ്കർ എന്നിവരും ജില്ലാ ഭാരവാഹികളായ ജംഷീദ് ചെറുവണ്ണൂർ, റഫീഖ് എരഞ്ഞിമാവ്, മജു സിവിൽ സ്റ്റേഷൻ, റിയാസ് ആസാദ്, സൻജീർ കോലിയോട്ട്, അബ്ദുൽ അസീസ്, സിദ്ധീഖ് പന്നിയങ്കര,ജോൺ കക്കയം, നാസർ മാവൂർ, മുജീബ് കൂടരഞ്ഞി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെയും അർഹരായ കുടുംബങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഒ.ഐ.സി.സി. ഭാരവാഹികൾ അറിയിച്ചു.

Latest News

തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ഫ്‌ലൈദുബായ് വിമാനത്തിലെ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിച്ചു
തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ഫ്‌ലൈദുബായ് വിമാനത്തിലെ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിച്ചു
September 30, 2026
സൗദി മലയാളി ലിറ്റററി ഫെസ്റ്റ് സീസണ്‍ രണ്ടിന് തുടക്കമായി; എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്തു
സൗദി മലയാളി ലിറ്റററി ഫെസ്റ്റ് സീസണ്‍ രണ്ടിന് തുടക്കമായി; എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്തു
September 30, 2026
സൗദി ദേശീയ ദിനം: കെഎംസിസി സബിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: കെഎംസിസി സബിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 30, 2026
 മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു; റോഡില്‍ നാടകീയ രംഗങ്ങള്‍: മന്ത്രി ഇറങ്ങി നടന്നു
മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു; റോഡില്‍ നാടകീയ രംഗങ്ങള്‍: മന്ത്രി ഇറങ്ങി നടന്നു
September 30, 2026
ദുബായ്-തെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് സംഘര്‍ഷം: ക്യാപ്റ്റന്‍ ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്
ദുബായ്-തെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് സംഘര്‍ഷം: ക്യാപ്റ്റന്‍ ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്
September 30, 2026
ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് തര്‍ക്കം സ്ഥിരീകരിച്ച് എയര്‍ലൈന്‍ അധികൃതര്‍; ബദല്‍ വിമാനം അയച്ചു:   ഭീകരാക്രമണ ശ്രമമെന്ന് ബെഞ്ചമിന്‍ നെതന്യാഹു
ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് തര്‍ക്കം സ്ഥിരീകരിച്ച് എയര്‍ലൈന്‍ അധികൃതര്‍; ബദല്‍ വിമാനം അയച്ചു: ഭീകരാക്രമണ ശ്രമമെന്ന് ബെഞ്ചമിന്‍ നെതന്യാഹു
September 30, 2026
ദുബായ്-തെല്‍ അവീവ് ഫ്‌ലൈ ദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കി; കോക്ക്പിറ്റില്‍ വാക്കേറ്റവും കത്തിക്കുത്തും; റാഞ്ചല്‍ ഭീതിയെന്ന് റിപ്പോര്‍ട്ട്: അന്വഷണം തുടരുന്നു
ദുബായ്-തെല്‍ അവീവ് ഫ്‌ലൈ ദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കി; കോക്ക്പിറ്റില്‍ വാക്കേറ്റവും കത്തിക്കുത്തും; റാഞ്ചല്‍ ഭീതിയെന്ന് റിപ്പോര്‍ട്ട്: അന്വഷണം തുടരുന്നു
September 30, 2026
ഇന്ത്യയുടെ തലവേദന തീരുന്നു, നഖ്‌വിക്ക് സ്ഥാനം പോവും
ഇന്ത്യയുടെ തലവേദന തീരുന്നു, നഖ്‌വിക്ക് സ്ഥാനം പോവും
September 30, 2026
ഖത്തറുമായി ഇന്ത്യക്ക്  വന്‍ നിക്ഷേപ കരാര്‍
ഖത്തറുമായി ഇന്ത്യക്ക് വന്‍ നിക്ഷേപ കരാര്‍
September 30, 2026
റിസയുടെ പതിനാലാമത് മില്യൺ മെസ്സേജ് കാമ്പയിൻ  ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും
റിസയുടെ പതിനാലാമത് മില്യൺ മെസ്സേജ് കാമ്പയിൻ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും
September 30, 2026