l o a d i n g

ഗൾഫ്

റിസയുടെ പതിനാലാമത് മില്യൺ മെസ്സേജ് കാമ്പയിൻ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
September 30, 2026

റിയാദ്: അന്താരാഷ്ട്ര എൻ ജി ഓ സുബൈർകുഞ്ഞു ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവൽ ക്കരണപരിപാടി റിസയുടെ പതിനാലാമത്‘ 'ദശലക്ഷം സന്ദേശ’കാമ്പയിൻ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2-ന് ആരംഭിക്കും. ആറാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഇലക്ട്രോണിക് കാമ്പയിൻ ശിശുദിനമായ നവംബർ 14 – വരെയാണ്. കാമ്പയിന്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹികകൂട്ടായ്മകൾ, പ്രമുഖ വ്യക്തികളുടേതുൾപ്പെടെ വിവിധ സോഷ്യൽ നെറ്റുവർക്കുകൾ, വെബ്സൈറ്റുകൾ, ഹൈപ്പർ മാർക്കറ്റുകളുടെ ബ്രോഷറുകൾ തുടങ്ങിയവയിലൂടെ ലഹരിവിരുദ്ധ സന്ദേശ പ്രചരണം നടത്തും. വിയന്ന എൻജി ഓ കമ്മിറ്റി അംഗമെന്ന നിലയിൽ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും പ്രവർത്തിക്കുന്ന സമാന ലക്ഷ്യമുള്ള സംഘടനകളുമായി സഹകരിച്ചും പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
ലഹരിയിൽ നിന്നും വിട്ടുനിൽകുവാൻ സഹായകമായ സൂചനകളും ഉപദേശങ്ങളും അടങ്ങിയ 18 വ്യത്യസ്ത ഭാഷകളിൽ തയാറാക്കിയ ലഘു ലേഖയും, ഹ്രസ്വചിത്രവും 46 ഭാഷകളിലുള്ള 'ലഹരി എന്ന അപകടം തുടങ്ങുന്നതിനു മുൻപേ തന്നെ തടയുക!' എന്ന വീഡിയോ സന്ദേശവും പ്രചാരണത്തിനായി തയാറാക്കിയിട്ടുണ്ട്.

സെപ്റ്റംബർ മാസത്തിൽ ആരംഭിച്ച റിസയുടെ പരിശീലക പരിശീലന പരിപാടി (റിസാ-ടോട്ട്)
യുടെ മൂല്യ നിർണായ പരീക്ഷയും കാമ്പയിൻ കാലത്തു (ഒക്ടോബർ 10 -നു) നടക്കും.

പ്രോഗ്രാം കമ്മിറ്റി യോഗത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. അബ്ദുൽ അസീസ്, പ്രോഗ്രാം കൺസൽട്ടൻറ് ഡോ. എ വി ഭരതൻ, ക്ലിനിക് ആക്ടിവിറ്റി കൺവീനർ ഡോ. തമ്പി വേലപ്പൻ, സ്‌കൂൾ ആക്ടിവിറ്റി കൺവീനർ പത്മിനി യു നായർ, കേരളാ സ്റ്റേറ്റ് കോഡിനേറ്റർ കരുണാകരൻപിള്ള, കമ്മ്യൂണിറ്റി ആക്ടിവിറ്റി കൺവീനർ ജോർജ് കുട്ടി മാക്കുളത്ത്, സൗദി ദമ്മാം റീജിയണൽ കോഡിനേറ്റർ നൗഷാദ് ഇസ്മായിൽ, ഡോ. സമതാ നായിഡു (ആന്ധ്ര പ്രദേശ് കോഡിനേറ്റർ), മുഹമ്മദ് ഒസാമ (ഒഡീസ), എഞ്ചിനീയർ ജഹീർ (ഐ ടി വിഭാഗം), ജാഫർ തങ്ങൾ, അബ്ദുൽ അസീസ് കടലുണ്ടി, അബ്ദുൽ ഹക്കിം, എന്നിവർ പങ്കെടുത്തു.

കാമ്പയിനുമായി സഹകരിക്കുവാൻ താല്പര്യമുള്ള സംഘടനകളും വ്യക്തികളും ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ (www.skfoundation.online) , 0091 8301050144 എന്ന വാട്സ്ആപ് നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

Latest News

തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ഫ്‌ലൈദുബായ് വിമാനത്തിലെ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിച്ചു
തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ഫ്‌ലൈദുബായ് വിമാനത്തിലെ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിച്ചു
September 30, 2026
സൗദി മലയാളി ലിറ്റററി ഫെസ്റ്റ് സീസണ്‍ രണ്ടിന് തുടക്കമായി; എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്തു
സൗദി മലയാളി ലിറ്റററി ഫെസ്റ്റ് സീസണ്‍ രണ്ടിന് തുടക്കമായി; എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്തു
September 30, 2026
സൗദി ദേശീയ ദിനം: കെഎംസിസി സബിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: കെഎംസിസി സബിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 30, 2026
 മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു; റോഡില്‍ നാടകീയ രംഗങ്ങള്‍: മന്ത്രി ഇറങ്ങി നടന്നു
മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു; റോഡില്‍ നാടകീയ രംഗങ്ങള്‍: മന്ത്രി ഇറങ്ങി നടന്നു
September 30, 2026
ദുബായ്-തെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് സംഘര്‍ഷം: ക്യാപ്റ്റന്‍ ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്
ദുബായ്-തെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് സംഘര്‍ഷം: ക്യാപ്റ്റന്‍ ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്
September 30, 2026
ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് തര്‍ക്കം സ്ഥിരീകരിച്ച് എയര്‍ലൈന്‍ അധികൃതര്‍; ബദല്‍ വിമാനം അയച്ചു:   ഭീകരാക്രമണ ശ്രമമെന്ന് ബെഞ്ചമിന്‍ നെതന്യാഹു
ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് തര്‍ക്കം സ്ഥിരീകരിച്ച് എയര്‍ലൈന്‍ അധികൃതര്‍; ബദല്‍ വിമാനം അയച്ചു: ഭീകരാക്രമണ ശ്രമമെന്ന് ബെഞ്ചമിന്‍ നെതന്യാഹു
September 30, 2026
ദുബായ്-തെല്‍ അവീവ് ഫ്‌ലൈ ദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കി; കോക്ക്പിറ്റില്‍ വാക്കേറ്റവും കത്തിക്കുത്തും; റാഞ്ചല്‍ ഭീതിയെന്ന് റിപ്പോര്‍ട്ട്: അന്വഷണം തുടരുന്നു
ദുബായ്-തെല്‍ അവീവ് ഫ്‌ലൈ ദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കി; കോക്ക്പിറ്റില്‍ വാക്കേറ്റവും കത്തിക്കുത്തും; റാഞ്ചല്‍ ഭീതിയെന്ന് റിപ്പോര്‍ട്ട്: അന്വഷണം തുടരുന്നു
September 30, 2026
ഇന്ത്യയുടെ തലവേദന തീരുന്നു, നഖ്‌വിക്ക് സ്ഥാനം പോവും
ഇന്ത്യയുടെ തലവേദന തീരുന്നു, നഖ്‌വിക്ക് സ്ഥാനം പോവും
September 30, 2026
ഖത്തറുമായി ഇന്ത്യക്ക്  വന്‍ നിക്ഷേപ കരാര്‍