l o a d i n g

ഗൾഫ്

ദുബായ്-തെല്‍ അവീവ് ഫ്‌ലൈ ദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കി; കോക്ക്പിറ്റില്‍ വാക്കേറ്റവും കത്തിക്കുത്തും; റാഞ്ചല്‍ ഭീതിയെന്ന് റിപ്പോര്‍ട്ട്: അന്വഷണം തുടരുന്നു

Thumbnail
Publisher By     Staff Reporter
September 30, 2026

ദുബായ്: ദുബായില്‍ നിന്ന് തെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്‌ലൈ ദുബായ് വിമാനം (FZ1073) സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി ഇറക്കിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. വിമാനത്തിനുള്ളില്‍ അട്ടിശ്രമമോ റാഞ്ചല്‍ ശ്രമമോ നടന്നിട്ടുണ്ടാകാമെന്ന ആശങ്കയാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.

വിമാനത്തിന്റെ കോക്ക്പിറ്റില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ പൈലറ്റിന് കുത്തേറ്റതായും അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ 9 മണിയോടെ വിമാനം അടിയന്തര സാഹചര്യത്തെ സൂചിപ്പിക്കുന്ന 'സ്‌ക്വാക്ക് കോഡ് 7700' സന്ദേശം നല്‍കി. തൊട്ടുപിന്നാലെ, വിമാനം റാഞ്ചപ്പെട്ടുവെന്ന് സൂചിപ്പിക്കുന്ന 'കോഡ് 7500' പൈലറ്റ് ആക്ടിവേറ്റ് ചെയ്തതായി അധികൃതര്‍ വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് ഇസ്രായേല്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും അടിയന്തര സുരക്ഷാ യോഗം ചേര്‍ന്നു. രണ്ട് ഇസ്രായേല്‍ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ വിമാനം സൗദി അറേബ്യയിലേക്ക് തിരിച്ചുവിട്ടതായി പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ (DXB) നിന്ന് ബെന്‍ ഗുരിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് (TLV) പുറപ്പെട്ട FZ 1073 വിമാനത്തിന് യാത്രാമധ്യേ അപ്രതീക്ഷിത സംഭവവികാസങ്ങള്‍ നേരിട്ടതായി ഫ്‌ലൈദുബായ് ഔദ്യോഗിക പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. വിമാനം സൗദിയിലെ തബൂക്ക് എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

കോക്ക്പിറ്റില്‍ രക്തക്കറ കണ്ടതായി യാത്രക്കാരെ ഉദ്ധരിച്ച് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ ഭയന്നുവിറക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കത്തി കൈയിലേന്തിയ ഒരാള്‍ പൈലറ്റുമാരില്‍ ഒരാളെ തള്ളിയിടുന്നത് കണ്ടതായി ഒരു യാത്രക്കാരന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

'കുറച്ചുനിമിഷങ്ങളോളം ഞങ്ങള്‍ കൊല്ലപ്പെടുകയോ വിമാനം തകര്‍ന്നുവീഴുകയോ ചെയ്യുമെന്ന് ഉറപ്പിച്ചു. കോക്ക്പിറ്റില്‍ നിന്ന് നിലവിളി ശബ്ദങ്ങള്‍ കേള്‍ക്കാമായിരുന്നു. ഒടുവില്‍ ഇസ്രായേലി യാത്രക്കാര്‍ ചേര്‍ന്ന് അക്രമിയെ കീഴ്‌പ്പെടുത്തി നിലത്തുറപ്പിച്ചു,' ഒരു യാത്രക്കാരന്‍ പറഞ്ഞു.

ഇത് ഒരു ഭീകരാക്രമണ ശ്രമമാണെന്ന് ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റമാര്‍ ബെന്‍ ഗ്വിര്‍ പ്രതികരിച്ചു. വിമാനത്തിലുണ്ടായിരുന്ന 180 ഇസ്രായേലികളെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഭീകരനാണ് ഇതിനു പിന്നിലെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

Latest News

തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ഫ്‌ലൈദുബായ് വിമാനത്തിലെ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിച്ചു
തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ഫ്‌ലൈദുബായ് വിമാനത്തിലെ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിച്ചു
September 30, 2026
സൗദി മലയാളി ലിറ്റററി ഫെസ്റ്റ് സീസണ്‍ രണ്ടിന് തുടക്കമായി; എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്തു
സൗദി മലയാളി ലിറ്റററി ഫെസ്റ്റ് സീസണ്‍ രണ്ടിന് തുടക്കമായി; എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്തു
September 30, 2026
സൗദി ദേശീയ ദിനം: കെഎംസിസി സബിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: കെഎംസിസി സബിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 30, 2026
 മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു; റോഡില്‍ നാടകീയ രംഗങ്ങള്‍: മന്ത്രി ഇറങ്ങി നടന്നു
മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു; റോഡില്‍ നാടകീയ രംഗങ്ങള്‍: മന്ത്രി ഇറങ്ങി നടന്നു
September 30, 2026
ദുബായ്-തെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് സംഘര്‍ഷം: ക്യാപ്റ്റന്‍ ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്
ദുബായ്-തെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് സംഘര്‍ഷം: ക്യാപ്റ്റന്‍ ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്
September 30, 2026
ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് തര്‍ക്കം സ്ഥിരീകരിച്ച് എയര്‍ലൈന്‍ അധികൃതര്‍; ബദല്‍ വിമാനം അയച്ചു:   ഭീകരാക്രമണ ശ്രമമെന്ന് ബെഞ്ചമിന്‍ നെതന്യാഹു
ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് തര്‍ക്കം സ്ഥിരീകരിച്ച് എയര്‍ലൈന്‍ അധികൃതര്‍; ബദല്‍ വിമാനം അയച്ചു: ഭീകരാക്രമണ ശ്രമമെന്ന് ബെഞ്ചമിന്‍ നെതന്യാഹു
September 30, 2026
ദുബായ്-തെല്‍ അവീവ് ഫ്‌ലൈ ദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കി; കോക്ക്പിറ്റില്‍ വാക്കേറ്റവും കത്തിക്കുത്തും; റാഞ്ചല്‍ ഭീതിയെന്ന് റിപ്പോര്‍ട്ട്: അന്വഷണം തുടരുന്നു
ദുബായ്-തെല്‍ അവീവ് ഫ്‌ലൈ ദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കി; കോക്ക്പിറ്റില്‍ വാക്കേറ്റവും കത്തിക്കുത്തും; റാഞ്ചല്‍ ഭീതിയെന്ന് റിപ്പോര്‍ട്ട്: അന്വഷണം തുടരുന്നു
September 30, 2026
ഇന്ത്യയുടെ തലവേദന തീരുന്നു, നഖ്‌വിക്ക് സ്ഥാനം പോവും
ഇന്ത്യയുടെ തലവേദന തീരുന്നു, നഖ്‌വിക്ക് സ്ഥാനം പോവും
September 30, 2026
ഖത്തറുമായി ഇന്ത്യക്ക്  വന്‍ നിക്ഷേപ കരാര്‍
ഖത്തറുമായി ഇന്ത്യക്ക് വന്‍ നിക്ഷേപ കരാര്‍
September 30, 2026
റിസയുടെ പതിനാലാമത് മില്യൺ മെസ്സേജ് കാമ്പയിൻ  ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും
റിസയുടെ പതിനാലാമത് മില്യൺ മെസ്സേജ് കാമ്പയിൻ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും
September 30, 2026