l o a d i n g

ഗൾഫ്

ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് തര്‍ക്കം സ്ഥിരീകരിച്ച് എയര്‍ലൈന്‍ അധികൃതര്‍; ബദല്‍ വിമാനം അയച്ചു: ഭീകരാക്രമണ ശ്രമമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

Thumbnail
Publisher By     Staff Reporter
September 30, 2026

ദുബായ്: ദുബായില്‍ നിന്ന് ഇസ്രായേലിലേക്ക് പുറപ്പെട്ട ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ അനിഷ്ട സംഭവത്തിന് കാരണം കോക്ക്പിറ്റിലുണ്ടായ വാക്കേറ്റവും കയ്യാങ്കളിയുമാണെന്ന് എയര്‍ലൈന്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. വിമാനത്തിലെ പൈലറ്റിനെ മറ്റൊരു പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതായും, ഇസ്രായേലി യാത്രക്കാരുള്ള വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നതായും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. വന്‍ ദുരന്തം ഒഴിവായത് യാത്രക്കാരുടെയും ജീവനക്കാരുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ടുമാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഇസ്രായേലിലെ ബെന്‍ ഗ്വിന്‍ എയര്‍പോര്‍ട്ടിലേക്ക് പോയ ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മിലുണ്ടായ കയ്യാങ്കളിയെ തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്ക് എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ഇറക്കേണ്ടി വന്നതായി ഫ്‌ലൈദുബായ് സ്ഥിരീകരിച്ചു. ഡ്യൂട്ടിയിലില്ലാത്ത ഫ്‌ലൈദുബായ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് വിമാനം സുരക്ഷിതമായി നിയന്ത്രണത്തിലാക്കുകയായിരുന്നുവെന്നും എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയര്‍ലൈന്‍ അറിയിച്ചു. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്താണെന്ന് ഔദ്യോഗിക അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ എന്നും കമ്പനി വ്യക്തമാക്കി.

എന്നാല്‍, ഇതൊരു തീവ്രവാദ ആക്രമണ ശ്രമമാണെന്നാണ് നെതന്യാഹുവും മറ്റ് മുതിര്‍ന്ന ഇസ്രായേല്‍ നേതാക്കളും പ്രതികരിച്ചത്. അസാധാരണമായ ധൈര്യവും സമയോചിത ഇടപെടലും കാണിച്ച് നിരവധി ജീവനുകള്‍ രക്ഷിച്ച ഹീറോകളെ താന്‍ സല്യൂട്ട് ചെയ്യുന്നതായി നെതന്യാഹു ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇതൊരു ജിഹാദി ഭീകരാക്രമണ ശ്രമമായിരുന്നുവെന്നും ഇസ്രായേലി യാത്രക്കാരുടെ ധീരത കൊണ്ടുമാത്രമാണ് അത് തടയാനായതെന്നും പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് പ്രതികരിച്ചു.

ദുബായില്‍ നിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷം പ്രാദേശിക സമയം രാവിലെ 9 മണിയോടെ വിമാനം അടിയന്തര സന്ദേശം നല്‍കുകയും തുടര്‍ന്ന് പെട്ടെന്ന് ആയിരക്കണക്കിന് മീറ്റര്‍ താഴേക്ക് ഇറങ്ങുകയും ചെയ്തു. പൈലറ്റിന് നിരവധി കുത്തേറ്റതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം ആദ്യം അടിയന്തര സാഹചര്യത്തെ സൂചിപ്പിക്കുന്ന 'സ്‌ക്വാക്ക് കോഡ് 7700' ഉം, പിന്നീട് വിമാനം റാഞ്ചപ്പെട്ടുവെന്നതിന്റെ 'കോഡ് 7500' ഉം ആക്ടിവേറ്റ് ചെയ്തതായി ഫ്‌ലൈറ്റ്റഡാര്‍24 ഡാറ്റ വ്യക്തമാക്കുന്നു.

യാത്രക്കാര്‍ക്കായി പുതിയ വിമാനം

യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി ഫ്‌ലൈദുബായ് തബൂക്കിലേക്ക് രണ്ട് ബദല്‍ വിമാനങ്ങള്‍ അയച്ചു. ഈ സംഭവവികാസങ്ങള്‍ എയര്‍ലൈന്റെ മറ്റ് സര്‍വീസുകളെ ബാധിച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളും ലക്ഷ്യങ്ങളും എന്താണെന്ന് വ്യക്തമല്ലെന്നും, ഔദ്യോഗിക അന്വേഷണം പുരോഗമിക്കുകയാണെന്നും എയര്‍ലൈന്‍ അറിയിച്ചു. വസ്തുതകള്‍ പുറത്തുവരുന്നത് വരെ അനാവശ്യ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എല്ലാ കക്ഷികളോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Latest News

തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ഫ്‌ലൈദുബായ് വിമാനത്തിലെ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിച്ചു
തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ഫ്‌ലൈദുബായ് വിമാനത്തിലെ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിച്ചു
September 30, 2026
സൗദി മലയാളി ലിറ്റററി ഫെസ്റ്റ് സീസണ്‍ രണ്ടിന് തുടക്കമായി; എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്തു
സൗദി മലയാളി ലിറ്റററി ഫെസ്റ്റ് സീസണ്‍ രണ്ടിന് തുടക്കമായി; എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്തു
September 30, 2026
സൗദി ദേശീയ ദിനം: കെഎംസിസി സബിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: കെഎംസിസി സബിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 30, 2026
 മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു; റോഡില്‍ നാടകീയ രംഗങ്ങള്‍: മന്ത്രി ഇറങ്ങി നടന്നു
മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു; റോഡില്‍ നാടകീയ രംഗങ്ങള്‍: മന്ത്രി ഇറങ്ങി നടന്നു
September 30, 2026
ദുബായ്-തെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് സംഘര്‍ഷം: ക്യാപ്റ്റന്‍ ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്
ദുബായ്-തെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് സംഘര്‍ഷം: ക്യാപ്റ്റന്‍ ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്
September 30, 2026
ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് തര്‍ക്കം സ്ഥിരീകരിച്ച് എയര്‍ലൈന്‍ അധികൃതര്‍; ബദല്‍ വിമാനം അയച്ചു:   ഭീകരാക്രമണ ശ്രമമെന്ന് ബെഞ്ചമിന്‍ നെതന്യാഹു
ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് തര്‍ക്കം സ്ഥിരീകരിച്ച് എയര്‍ലൈന്‍ അധികൃതര്‍; ബദല്‍ വിമാനം അയച്ചു: ഭീകരാക്രമണ ശ്രമമെന്ന് ബെഞ്ചമിന്‍ നെതന്യാഹു
September 30, 2026
ദുബായ്-തെല്‍ അവീവ് ഫ്‌ലൈ ദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കി; കോക്ക്പിറ്റില്‍ വാക്കേറ്റവും കത്തിക്കുത്തും; റാഞ്ചല്‍ ഭീതിയെന്ന് റിപ്പോര്‍ട്ട്: അന്വഷണം തുടരുന്നു
ദുബായ്-തെല്‍ അവീവ് ഫ്‌ലൈ ദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കി; കോക്ക്പിറ്റില്‍ വാക്കേറ്റവും കത്തിക്കുത്തും; റാഞ്ചല്‍ ഭീതിയെന്ന് റിപ്പോര്‍ട്ട്: അന്വഷണം തുടരുന്നു
September 30, 2026
ഇന്ത്യയുടെ തലവേദന തീരുന്നു, നഖ്‌വിക്ക് സ്ഥാനം പോവും
ഇന്ത്യയുടെ തലവേദന തീരുന്നു, നഖ്‌വിക്ക് സ്ഥാനം പോവും
September 30, 2026
ഖത്തറുമായി ഇന്ത്യക്ക്  വന്‍ നിക്ഷേപ കരാര്‍
ഖത്തറുമായി ഇന്ത്യക്ക് വന്‍ നിക്ഷേപ കരാര്‍
September 30, 2026
റിസയുടെ പതിനാലാമത് മില്യൺ മെസ്സേജ് കാമ്പയിൻ  ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും
റിസയുടെ പതിനാലാമത് മില്യൺ മെസ്സേജ് കാമ്പയിൻ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും
September 30, 2026