l o a d i n g

കേരള

മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു; റോഡില്‍ നാടകീയ രംഗങ്ങള്‍: മന്ത്രി ഇറങ്ങി നടന്നു

Thumbnail
Publisher By     Staff Reporter
September 30, 2026

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് വന്‍ സുരക്ഷാ വീഴ്ചയെന്ന് വ്യക്തമാക്കിക്കൊണ്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. സെക്രട്ടേറിയറ്റില്‍ നിന്ന് മടങ്ങുന്നതിനിടെ വാണ്‍റോസ് ജങ്ഷനിലാണ് മന്ത്രിയുടെ വാഹനം അഞ്ച് മിനിറ്റോളം തടഞ്ഞുവെച്ച് പ്രതിഷേധം അരങ്ങേറിയത്. സംഭവസമയത്ത് മന്ത്രിക്ക് ഔദ്യോഗിക പൈലറ്റോ എസ്‌കോര്‍ട്ടോ ഉണ്ടായിരുന്നില്ല; ഗണ്‍മാനും പേഴ്‌സണല്‍ സ്റ്റാഫും മാത്രമാണ് ഒപ്പമുണ്ടായിരുന്നത്.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് അല്‍പനേരം വാഹനത്തിലിരുന്ന മന്ത്രി, പിന്നീട് വാഹനം ഉപേക്ഷിച്ച് സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയില്‍ കയറി യാത്ര തുടരാന്‍ ശ്രമിച്ചു. എന്നാല്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഈ ഓട്ടോറിക്ഷയും തടഞ്ഞു. തുടര്‍ന്ന് മറ്റ് വഴികളില്ലാതെ മന്ത്രി റോഡിലൂടെ നടന്നുപോകുകയായിരുന്നു.

കൊല്ലം സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞതിന് പിന്നാലെയാണ് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സംസ്ഥാന മന്ത്രിമാരുടെ വാഹനം തടഞ്ഞു പ്രതിഷേധിച്ചു തുടങ്ങിയത്. തിരുവനന്തപുരത്ത് പ്രതിഷേധങ്ങള്‍ ഓഫീസുകള്‍ ആക്രമിക്കുന്നതിലേക്കും വ്യാപിച്ചു. തലസ്ഥാനത്ത് ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനത്തിന് നേരെയും ആക്രമണമുണ്ടായി.

Latest News

തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ഫ്‌ലൈദുബായ് വിമാനത്തിലെ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിച്ചു
തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ഫ്‌ലൈദുബായ് വിമാനത്തിലെ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിച്ചു
September 30, 2026
സൗദി മലയാളി ലിറ്റററി ഫെസ്റ്റ് സീസണ്‍ രണ്ടിന് തുടക്കമായി; എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്തു

സൗദി ദേശീയ ദിനം: കെഎംസിസി സബിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: കെഎംസിസി സബിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 30, 2026
 മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു; റോഡില്‍ നാടകീയ രംഗങ്ങള്‍: മന്ത്രി ഇറങ്ങി നടന്നു
മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു; റോഡില്‍ നാടകീയ രംഗങ്ങള്‍: മന്ത്രി ഇറങ്ങി നടന്നു
September 30, 2026
ദുബായ്-തെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് സംഘര്‍ഷം: ക്യാപ്റ്റന്‍ ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്

ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് തര്‍ക്കം സ്ഥിരീകരിച്ച് എയര്‍ലൈന്‍ അധികൃതര്‍; ബദല്‍ വിമാനം അയച്ചു:   ഭീകരാക്രമണ ശ്രമമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ദുബായ്-തെല്‍ അവീവ് ഫ്‌ലൈ ദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കി; കോക്ക്പിറ്റില്‍ വാക്കേറ്റവും കത്തിക്കുത്തും; റാഞ്ചല്‍ ഭീതിയെന്ന് റിപ്പോര്‍ട്ട്: അന്വഷണം തുടരുന്നു

ഇന്ത്യയുടെ തലവേദന തീരുന്നു, നഖ്‌വിക്ക് സ്ഥാനം പോവും

ഖത്തറുമായി ഇന്ത്യക്ക്  വന്‍ നിക്ഷേപ കരാര്‍

റിസയുടെ പതിനാലാമത് മില്യൺ മെസ്സേജ് കാമ്പയിൻ  ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും

Related News