സബിയ: സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി സബിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 'അന്നം നല്‍കുന്ന രാജ്യത്തിന് ജീവരക്തം സമ്മാനം' എന്ന പ്രമേയത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സബിയ ജനറല്‍ ഹോസ്പിറ്റലില്‍ നടന്ന ക്യാമ്പില്‍ സബിയയിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി ആളുകള്‍ പങ്കെടുത്ത് രക്തദാനം നിര്‍വഹിച്ചു.
കെഎംസിസി സബിയ ഏരിയ പ്രസിഡന്റ് സാദിഖ് മാസ്റ്റര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെഎംസിസിയുടെ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും പുതിയ പദ്ധതികളെയും കുറിച്ച് അദ്ദേഹം സംസാരിച്ചു. ഹോസ്പിറ്റല്‍ അധികൃതരും ജീവനക്കാരും കെഎംസിസി പ്രവര്‍ത്തകരെയും രക്തദാനം ചെയ്തവരെയും മുക്തകണ്ഠം പ്രശംസിച്ചു.
ബ്ലഡ് ബാങ്ക് ജീവനക്കാരായ അലി മുഹ്‌സിന്‍ ജഅ്ഫരി, മുഹമ്മദ് അലി അതൈഫി, അബ്ദു ഹാദി ഗറവി, മറിയം ഹമദ് മുഹ്‌സിന്‍, ബന്ദര്‍ അലി ശറാഹി, അഹമ്മദ് ഹാദി അല്‍-ദറവി എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കെഎംസിസി ഭാരവാഹികളായ ബഷീര്‍ ഫറോക്ക്, ആരിഫ് ഒതുക്കുങ്ങല്‍, അഫ്‌സല്‍ കാട്ടേക്കാടന്‍, സാലിം നെച്ചിയില്‍, ഷാഫി മണ്ണാര്‍ക്കാട്, സമീര്‍ അമ്പലപ്പാറ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Related News