l o a d i n g

സാംസ്കാരികം

സൗദി മലയാളി ലിറ്റററി ഫെസ്റ്റ് സീസണ്‍ രണ്ടിന് തുടക്കമായി; എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 30, 2026

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന സൗദി മലയാളി ലിറ്റററി ഫെസ്റ്റ് സീസണ്‍ രണ്ടിന് ദമ്മാമില്‍ തുടക്കമായി. ദമ്മാമില്‍ നടന്ന പ്രൗഢമായ സാംസ്‌കാരിക സദസ്സില്‍ സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായിരുന്നു. മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരനും സാമൂഹിക നിരീക്ഷകനും ഭാഷാപണ്ഡിതനുമായ എം.എന്‍. കാരശ്ശേരി ലിറ്റററി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. പ്രമുഖ ചെറുകഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ പി.കെ. പാറക്കടവ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. സമാജം ദേശീയാധ്യക്ഷന്‍ മാലിക് മഖ്ബൂല്‍ ആമുഖ പ്രഭാഷണം നടത്തി. മലയാള സാഹിത്യലോകത്തെ ഒട്ടനവധി പ്രതിഭകളെ പങ്കെടുപ്പിച്ച് നടത്തിയ ലിറ്റററി ഫെസ്റ്റ് സീസണ്‍ ഒന്ന് സൗദി അറേബ്യയുടെ സാഹിത്യ ചരിത്രത്തില്‍ രേഖപ്പെടുത്തിയതിന്റെ തുടര്‍ച്ചയായാണ് രണ്ടാം സീസണിന് തുടക്കമാകുന്നത്.

പ്രവാസലോകത്ത് സാഹിത്യ-സാംസ്‌കാരിക രംഗത്ത് മലയാളി സമാജം നടത്തുന്ന നിസ്തുലമായ പ്രവര്‍ത്തനങ്ങളെ എം.എന്‍. കാരശ്ശേരി അഭിനന്ദിച്ചു. മലയാളഭാഷയുടെയും എഴുത്തിന്റെയും വായനയുടെയും പ്രചാരത്തിനും സാഹിത്യ-സാംസ്‌കാരിക രംഗത്തെ പുതുചലനങ്ങളെ ഈ പ്രവാസമണ്ണില്‍ അതേപടി അടയാളപ്പെടുത്താനും സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഭാഷയും സാഹിത്യവും സമകാലീന രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളുമെല്ലാം ചേര്‍ത്തിണക്കിയുള്ള കാരശ്ശേരി മാഷിന്റെ വാക്കുകളെ സദസ്സ് കയ്യടികളോടെയാണ് സ്വീകരിച്ചത്.

മിന്നല്‍ക്കഥകളിലൂടെ ശ്രദ്ധേയനായ പി.കെ. പാറക്കടവ്, തന്റെ ചെറുകഥകള്‍ കൂടി ചേര്‍ത്തിണക്കി നടത്തിയ വ്യത്യസ്തമായ സാംസ്‌കാരിക പ്രഭാഷണം കേള്‍വിക്കാര്‍ക്ക് നവ്യാനുഭവമായി. ഒരു മാസം നീണ്ടുനില്‍ക്കുന്ന ലിറ്റററി ഫെസ്റ്റിന്റെ വിവിധ പരിപാടികളില്‍ നാട്ടില്‍ നിന്നും കലാ-സാഹിത്യ-സാംസ്‌കാരിക രംഗത്തെ ഒട്ടനവധി പ്രമുഖര്‍ പങ്കെടുക്കും.

ടി.ഡി. രാമകൃഷ്ണന്‍, ഡോ. ഖദീജ മുംതാസ്, സംവിധായകന്‍ കമല്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഇന്ദു മേനോന്‍, കവി വീരാന്‍കുട്ടി, മുഖ്ത്തര്‍ ഉദരംപൊയില്‍, ചലച്ചിത്രതാരം ഇര്‍ഷാദ് അലി തുടങ്ങിയ പ്രതിഭകളുടെ സാന്നിധ്യത്താല്‍ ലിറ്റററി ഫെസ്റ്റിന്റെ വരും ദിനങ്ങള്‍ ആകര്‍ഷകമാകും. ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലില്‍ ചിത്രകല, നാടകം, അഭിനയം തുടങ്ങി വിവിധ മേഖലകളെ ആസ്പദമാക്കി പരിശീലനക്കളരികളും ശില്പശാലകളും അരങ്ങേറും.

സൗദിയിലെ പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' എന്ന പുസ്തകത്തിന്റെ പ്രകാശനം എം.എന്‍. കാരശ്ശേരി, പി.കെ. പാറക്കടവിന് നല്‍കിക്കൊണ്ട് വേദിയില്‍ വെച്ച് നിര്‍വഹിച്ചു. പ്രവിശ്യയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രശസ്തരായ അഹമ്മദ് പുളിക്കല്‍, അബ്ദുല്‍ ഖാദര്‍, പ്രദീപ് കൊട്ടിയം, ബിജു കല്ലുമല, ഷാജി മതിലകം, നാസ് വക്കം തുടങ്ങി ഒട്ടനവധി പേര്‍ ചടങ്ങില്‍ സംസാരിച്ചു. പ്രവിശ്യയിലെ എഴുത്തുകാരായ മന്‍സൂര്‍ പള്ളൂര്‍, മോഹന്‍ വസുധ എന്നിവരുടെ പുതിയ പുസ്തകങ്ങളുടെ കവര്‍ പേജ് പ്രകാശനവും ചടങ്ങില്‍ നിര്‍വഹിക്കപ്പെട്ടു.

മലയാളി സമാജം ഭാരവാഹികളായ ഡോ. സിന്ധു ബിനു, ഫബിനാ നജ്മുസമാന്‍, മുരളീധരന്‍, ജേക്കബ് ഉതുപ്പ്, ആസിഫ് താനൂര്‍, നജ്മുസാമാന്‍, ഹുസൈന്‍ ചമ്പോളില്‍, ലീനാ ഉണ്ണിക്കൃഷ്ണന്‍, ബിനു കുഞ്ഞ്, ബിനു പുരുഷോത്തമന്‍, വിനോദ് കുഞ്ഞ്, ഹുസ്‌ന ആസിഫ്, ഹമീദ് കാണിച്ചാട്ടില്‍, ഷാജു അഞ്ചേരി, ഉണ്ണികൃഷ്ണന്‍, റഊഫ് ചാവക്കാട്, സരള ജേക്കബ്, നിഖില്‍ മുരളീധരന്‍, അസ്ഹര്‍, ജോയ് തോമസ്, മുഹമ്മദ് നജീബ്, സബി നസീര്‍, രമ മുരളി, മാത്യൂ റോക്കി, അയ്മന്‍ നസീര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

പ്രവിശ്യയിലെ പ്രമുഖരായ കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനങ്ങളും കവിതകളും നൃത്തങ്ങളുമെല്ലാം ചടങ്ങിന് മോടികൂട്ടി. വിസ്മയാ സജീഷ് സമാജത്തിന്റെ അവതരണഗാനത്തിന് നൃത്താവിഷ്‌കാരം അവതരിപ്പിച്ചു. ചടങ്ങില്‍ ഷനീബ് അബൂബക്കര്‍ സ്വാഗതവും നസീര്‍ പുന്നപ്ര നന്ദിയും പറഞ്ഞു. ഡോ. അജി വര്‍ഗീസ്, ദിവ്യാ നവീന്‍ എന്നിവര്‍ അവതാരകരായിരുന്നു.

Latest News

തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ഫ്‌ലൈദുബായ് വിമാനത്തിലെ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിച്ചു
തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ഫ്‌ലൈദുബായ് വിമാനത്തിലെ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിച്ചു
September 30, 2026
സൗദി മലയാളി ലിറ്റററി ഫെസ്റ്റ് സീസണ്‍ രണ്ടിന് തുടക്കമായി; എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്തു
സൗദി മലയാളി ലിറ്റററി ഫെസ്റ്റ് സീസണ്‍ രണ്ടിന് തുടക്കമായി; എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്തു
September 30, 2026
സൗദി ദേശീയ ദിനം: കെഎംസിസി സബിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: കെഎംസിസി സബിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 30, 2026
 മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു; റോഡില്‍ നാടകീയ രംഗങ്ങള്‍: മന്ത്രി ഇറങ്ങി നടന്നു
മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു; റോഡില്‍ നാടകീയ രംഗങ്ങള്‍: മന്ത്രി ഇറങ്ങി നടന്നു
September 30, 2026
ദുബായ്-തെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് സംഘര്‍ഷം: ക്യാപ്റ്റന്‍ ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്
ദുബായ്-തെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് സംഘര്‍ഷം: ക്യാപ്റ്റന്‍ ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്
September 30, 2026
ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് തര്‍ക്കം സ്ഥിരീകരിച്ച് എയര്‍ലൈന്‍ അധികൃതര്‍; ബദല്‍ വിമാനം അയച്ചു:   ഭീകരാക്രമണ ശ്രമമെന്ന് ബെഞ്ചമിന്‍ നെതന്യാഹു
ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് തര്‍ക്കം സ്ഥിരീകരിച്ച് എയര്‍ലൈന്‍ അധികൃതര്‍; ബദല്‍ വിമാനം അയച്ചു: ഭീകരാക്രമണ ശ്രമമെന്ന് ബെഞ്ചമിന്‍ നെതന്യാഹു
September 30, 2026
ദുബായ്-തെല്‍ അവീവ് ഫ്‌ലൈ ദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കി; കോക്ക്പിറ്റില്‍ വാക്കേറ്റവും കത്തിക്കുത്തും; റാഞ്ചല്‍ ഭീതിയെന്ന് റിപ്പോര്‍ട്ട്: അന്വഷണം തുടരുന്നു
ദുബായ്-തെല്‍ അവീവ് ഫ്‌ലൈ ദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കി; കോക്ക്പിറ്റില്‍ വാക്കേറ്റവും കത്തിക്കുത്തും; റാഞ്ചല്‍ ഭീതിയെന്ന് റിപ്പോര്‍ട്ട്: അന്വഷണം തുടരുന്നു
September 30, 2026
ഇന്ത്യയുടെ തലവേദന തീരുന്നു, നഖ്‌വിക്ക് സ്ഥാനം പോവും
ഇന്ത്യയുടെ തലവേദന തീരുന്നു, നഖ്‌വിക്ക് സ്ഥാനം പോവും
September 30, 2026
ഖത്തറുമായി ഇന്ത്യക്ക്  വന്‍ നിക്ഷേപ കരാര്‍
ഖത്തറുമായി ഇന്ത്യക്ക് വന്‍ നിക്ഷേപ കരാര്‍
September 30, 2026
റിസയുടെ പതിനാലാമത് മില്യൺ മെസ്സേജ് കാമ്പയിൻ  ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും
റിസയുടെ പതിനാലാമത് മില്യൺ മെസ്സേജ് കാമ്പയിൻ ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും
September 30, 2026

Related News