തിരുവനന്തപുരം: സി.എം.ആര്‍.എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ കേരള പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നു. മുന്‍ പൊതുമരാമത്ത് മന്ത്രിയും മുന്‍ മഖ്യമന്ത്രിയുടെ മരുമകനുമായ പി.എ മുഹമ്മദ് റിയാസിന്റെ ഏതാനും സുഹൃത്തുക്കള്‍ക്ക് പ്രത്യേകാന്വേഷണ സംഘം നോട്ടീസ് അയച്ചു. ഹസന്‍ വാരിസ്, നിഖില്‍ തുടങ്ങിയവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്.
നേരത്തെ വാരിസിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് രേഖപ്പെടുത്തിയിരിക്കുന്നു. റിയാസിനെതിരായ പരാമര്‍ശം ഉണ്ടായിരുന്ന ആ മൊഴി സമ്മര്‍ദ്ദത്തിന് അടിപ്പെട്ടാണ് നല്‍കിയതെന്നും തിരുത്തണമെന്നും പിന്നീട് വാരിസ് ഇ.ഡിക്ക് കത്ത് നല്‍കി.
കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡും (സി.എം.ആര്‍.എല്‍) വീണ ടി.യുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്‌സാലോജിക് സൊല്യൂഷന്‍സും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് അന്വേഷണത്തിന്റെ അടിസ്ഥാനം. അന്വേഷണം തുടരുന്നതിനിടെ നടപടിക്രമത്തെച്ചൊല്ലി നിയമപോരാട്ടവും ശക്തമാകുന്നു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക അന്വേഷണം നടത്താന്‍ തീരുമാനിച്ചത്. സി.എം.ആര്‍.എല്‍ എക്‌സാലോജിക്കിന് ഏകദേശം 2.78 കോടി രൂപ നല്‍കിയതുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നായിരുന്നു ഇ.ഡിയുടെ നിലപാട്.
സംസ്ഥാന പൊലീസ് മേധാവി ഒമ്പതംഗ എസ്.ഐ.ടി.യെ നിയോഗിച്ചിട്ടുണ്ട്. െ്രെകംബ്രാഞ്ച് എസ്.പി. പി. വിക്രമനാണ് സംഘത്തിന്റെ തലവന്‍. വിവിധ െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കൊപ്പം സൈബര്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥരും അന്വേഷണസംഘത്തിലുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള തുടര്‍നടപടിക്ക് മുമ്പ് പ്രാഥമിക പരിശോധന നടത്താമെന്നായിരുന്നു അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം.
എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെ ഇത്തരമൊരു പ്രാഥമിക അന്വേഷണം നടത്തുന്നത് നിയമപരമായി സാധുവാണോ എന്ന ചോദ്യം കേരള ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് കോടതി വാദം കേട്ടത്.
സി.എം.ആര്‍.എല്‍-എക്‌സാലോജിക് ഇടപാടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ ടി., മുന്‍ മന്ത്രി മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ശുപാര്‍ശയും ഇ.ഡി. സംസ്ഥാന പൊലീസിന് നല്‍കിയിട്ടുണ്ട്.
Related News