അല്‍ഖോബാര്‍: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യു.എം.സി.) അല്‍ഖോബാര്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഓണാഘോഷം അംഗങ്ങളുടെ വന്‍ പങ്കാളിത്തത്തോടെ വര്‍ണാഭമായി നടന്നു. കുടുംബസമേതം എത്തിയ ഇരുന്നൂറിലധികം അംഗങ്ങളുടെ സാന്നിധ്യവും വൈവിധ്യമാര്‍ന്ന കലാപരിപാടികളും പരമ്പരാഗത ഓണസദ്യയും ആഘോഷത്തിന് മിഴിവേകി.
''ഓണം... ഒന്നിച്ചൊരോണം'' എന്ന പേരില്‍ സംഘടിപ്പിച്ച ആഘോഷം വേള്‍ഡ് മലയാളി കൗണ്‍സില്‍ മിഡില്‍ ഈസ്റ്റ് റീജ്യണ്‍ ചെയര്‍മാന്‍ സന്തോഷ് കേട്ടേത്ത് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യു.ഐ.സി. മാനേജിങ് ഡയറക്ടര്‍ ബദറുദ്ദീന്‍ അബ്ദുല്‍ മജീദ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മൂസ കോയ ഓണാശംസകള്‍ നേര്‍ന്നു. സാമൂഹിക പ്രവര്‍ത്തകരായ മഞ്ജു മണിക്കുട്ടന്‍, മണിക്കുട്ടന്‍ എന്നിവരെ ചടങ്ങില്‍ സംഘാടകര്‍ ആദരിച്ചു.
ഓണം കമ്മിറ്റി ചെയര്‍മാന്‍ മുരളി ഊട്ടുകുളം സ്വാഗതം പറഞ്ഞു. വൈവിധ്യമാര്‍ന്ന കലാപരിപാടികളുടെ ഏകോപനത്തിന് അര്‍ച്ചന അഭിഷേക്, ദിലീപ് എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും നൃത്ത-ഗാനാവതരണങ്ങള്‍ ആഘോഷത്തിന് കൂടുതല്‍ മിഴിവേകി. വിവിധ കലാപരിപാടികള്‍ സദസ്സിന്റെ പ്രത്യേക ശ്രദ്ധ നേടി.
ഓണാഘോഷത്തിന്റെ മുഖ്യ ആകര്‍ഷണമായ വിഭവസമൃദ്ധമായ ഓണസദ്യയുടെ ക്രമീകരണങ്ങള്‍ക്ക് ടോസ്റ്റ്മാസ്റ്റര്‍ ക്ലബ് സെക്രട്ടറി ദിനേശന്‍ എന്‍.കെ., ആനന്ദ് പിഷാരടി, പ്രമോദ്, ഡോ. സജീവ്, അശോക്, സാദിഖ്, രഞ്ചു രാജ്, സിദ്ധാര്‍ത്ഥ് എന്നിവരും മറ്റ് സംഘാംഗങ്ങളും നേതൃത്വം നല്‍കി.
ഇരുന്നൂറിലധികം പേര്‍ക്ക് മികച്ച രീതിയില്‍ ഓണസദ്യ ഒരുക്കിയ സംഘത്തിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായി. പ്രൊവിന്‍സ് ചെയര്‍മാന്‍ ഗുലാം ഫൈസല്‍ ഓണാഘോഷത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ഏകോപനം ഉറപ്പാക്കുകയും കമ്മിറ്റി അംഗങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കുകയും ചെയ്തു.
ഡോ. സജീവ്, ഷീജ അജീം, അനു ദിലീപ്, റൈനി ബാബു, ഷെസ ഷെമിം, ദിലീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളവും മനോജ് മാര്‍ട്ടിന്‍, സ്മിത, സിന്ധിത, നിസിയ എന്നിവരുടെ നേതൃത്വത്തില്‍ സജ്ജീകരിച്ച ഫോട്ടോ ബൂത്തും സ്റ്റേജ് അലങ്കാരങ്ങളും ആഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായി മാറി. ചായ, ലഘുഭക്ഷണങ്ങള്‍, ഡിന്നര്‍ എന്നിവയുടെ ക്രമീകരണങ്ങള്‍ നാഗമണി, ജെംഷി, സിദ്ധാര്‍ത്ഥ് എന്നിവരുടെ നേതൃത്വത്തില്‍ ഭംഗിയായി നടന്നു. കുട്ടികള്‍ക്കായി രഞ്ചു രാജ് കേക്ക് എത്തിച്ചുനല്‍കി.
കേരളീയ തനിമ പകര്‍ന്ന ഘോഷയാത്ര ഓണാഘോഷത്തിലെ ഏറ്റവും ശ്രദ്ധേയമായ ആകര്‍ഷണങ്ങളിലൊന്നായി മാറി. മാവേലിയായി ഉദയശങ്കറും വേട്ടക്കാരനായി അശോകും പുലിയായി സിജോയും മാസ്റ്റര്‍ ഋഷിഘേഷും ഘോഷയാത്രയ്ക്ക് മിഴിവേകി. ഗെയിംസ്, കായിക മത്സരങ്ങള്‍ക്ക് ഡോ. സജീവ്, ഡോ. ഷമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഡബ്ല്യു.എം.സി. അല്‍ഖോബാര്‍ പ്രൊവിന്‍സ് കുടുംബത്തിലെ ഈ വര്‍ഷം വിവിധ കലാമേഖലകളില്‍ അരങ്ങേറ്റം കുറിച്ച കുട്ടികളെ ചടങ്ങില്‍ ആദരിച്ചു. യാസര്‍ അറാഫത്ത്, രതി നാഗ എന്നിവര്‍ അവതാരകരായിരുന്നു. പ്രോഗ്രാം കണ്‍വീനറായ യാസറിന്റെ പ്രവര്‍ത്തനം എന്നും സംഘടനയ്ക്ക് മുതല്‍കൂട്ടാണെന്ന് പ്രസിഡന്റ് ഷമീം കാട്ടാക്കടയും ചെയര്‍മാന്‍ ഗുലാം ഫൈസലും അഭിപ്രായപ്പെട്ടു. കൂട്ടായ പ്രവര്‍ത്തനമാണ് വിജയത്തിന്റെ അടിത്തറയെന്ന് പ്രോഗ്രാം ചെയര്‍മാന്‍ മുരളി ഊട്ടുകുളം അഭിപ്രായപ്പെട്ടു.
പ്രസിഡന്റ് ഷമീം കാട്ടാക്കട, ചെയര്‍മാന്‍ ഗുലാം ഫൈസല്‍, ജോയിന്റ് സെക്രട്ടറി ദിലീപ്, ട്രഷറര്‍ അജീം, ഗ്ലോബല്‍ ഭാരവാഹി നജീബ് അരഞ്ഞിക്കല്‍, മിഡില്‍ ഈസ്റ്റ് ഭാരവാഹി അഭിഷേക് സത്യന്‍, കാബിനറ്റ് അംഗങ്ങള്‍, വിമന്‍സ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ അര്‍ച്ചന അഭിഷേക്, പ്രസിഡന്റ് അനു ദിലീപ്, സെക്രട്ടറി റൈനി ബാബു, ട്രഷറര്‍ ഷീജ അജീം, വിവിധ ഫോറങ്ങളുടെയും കമ്മിറ്റികളുടെയും അംഗങ്ങള്‍ എന്നിവരുടെയും വിമന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് അനുപമ ദിലീപ്, ചെയര്‍പേഴ്‌സണ്‍ അര്‍ച്ചന അഭിഷേക്, സെക്രട്ടറി റൈനി ബാബു എന്നിവരുടെും കൂട്ടായ പ്രവര്‍ത്തനം് പരിപാടിയുടെ വിജയത്തിന് സഹായകമായി.
ട്രഷറര്‍ അജീം ജലാലുദ്ദീന്‍ കുടുംബാംഗങ്ങള്‍ക്കും മുഖ്യാതിഥി സന്തോഷ് കേട്ടേത്തിനും കലാകാരന്മാര്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തി.