l o a d i n g

ഇന്ത്യ

പ്രിയങ്കയെ തള്ളിയിട്ടു, പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തു, ഗ്യാനേഷിനെതിരെ സമരം രൂക്ഷം

Thumbnail
Publisher By     Staff Reporter
October 7, 2026

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണി നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ ദല്‍ഹിയില്‍ വന്‍ നാടകീയ രംഗങ്ങള്‍. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറക് ഒബ്രിയാന്‍ തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കളെ ദല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധത്തിനിടെ വനിതാ പോലീസുകാര്‍ തന്നെ തള്ളിയിടുകയും ശരീരത്തിലാകെ പോറലേല്‍പ്പിക്കുകയും ചെയ്തതായി പ്രിയങ്ക ഗാന്ധി ആരോപിച്ചു. വിന്‍ഡ്‌സര്‍ സര്‍ക്കിളിലെ റോഡില്‍ കിടന്ന് ഭരണഘടനയുടെ പകര്‍പ്പ് കയ്യിലേന്തിയാണ് പ്രിയങ്കയും മറ്റ് വനിതാ നേതാക്കളും പ്രതിഷേധിച്ചത്. പിന്നാലെയായിരുന്നു പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജനപഥില്‍ സംഘടിപ്പിച്ച വിരുന്നിന് ശേഷമാണ് ഇന്ത്യ മുന്നണി എം.പിമാര്‍ ജന്തര്‍ മന്തറിലേക്ക് ബസ് മാര്‍ഗം പുറപ്പെട്ടത്. അമരീന്ദര്‍ സിങ് രാജാ വോറിംഗ്, ദീപേന്ദര്‍ സിങ് ഹൂഡ, ഇമ്രാന്‍ പ്രതാപ്ഗഢി, ബി.വി. ശ്രീനിവാസന്‍ തുടങ്ങിയ നേതാക്കള്‍ ബസ്സിന് മുകളില്‍ കയറി ദേശീയപതാകയേന്തി മുദ്രാവാക്യം വിളിച്ചു. എന്നാല്‍ ജന്തര്‍ മന്തറിന് ഒരു കിലോമീറ്റര്‍ അകലെ അശോക റോഡില്‍ വെച്ച് ശക്തമായ പോലീസ് സന്നാഹം ബസ്സുകള്‍ തടഞ്ഞു. തുടര്‍ന്ന് നേതാക്കള്‍ റോഡിലിറങ്ങി ഉപരോധം തീര്‍ക്കുകയായിരുന്നു.

'ഗ്യാനേഷ് കുമാര്‍ നിയമാനുസൃതമായ തിരഞ്ഞെടുപ്പ് കമ്മീഷണറല്ല. 'വോട്ട് ചോര്‍ച്ച' വിഷയത്തില്‍ രാജ്യത്തോട് സംസാരിക്കാനാണ് ഞങ്ങള്‍ ജന്തര്‍ മന്തറിലേക്ക് പോകുന്നത്,' എന്ന് കസ്റ്റഡിയിലാകുന്നതിന് തൊട്ടുമുമ്പ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കോണ്‍ഗ്രസ്, ടി.എം.സി, സി.പി.ഐ (എം), സി.പി.ഐ, ആര്‍.ജെ.ഡി, ഐ.യു.എം.എല്‍ എന്നിവരുള്‍പ്പെടെയുള്ള കക്ഷികളുടെ എം.പിമാര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തി.

Latest News

ഫിഫ്റ്റി ഫ്രൂട്‌സ് കെ.എം.സി.സി. യാത്രയയപ്പ് നല്‍കി
ഫിഫ്റ്റി ഫ്രൂട്‌സ് കെ.എം.സി.സി. യാത്രയയപ്പ് നല്‍കി
October 7, 2026
വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സിന്റെ ഓണാഘോഷം വര്‍ണാഭമായി
വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സിന്റെ ഓണാഘോഷം വര്‍ണാഭമായി
October 7, 2026
 സിയാലില്‍ കുട്ടികള്‍ക്കായി പുതിയ പ്ലേ സോണ്‍ തുറന്നു
സിയാലില്‍ കുട്ടികള്‍ക്കായി പുതിയ പ്ലേ സോണ്‍ തുറന്നു
October 7, 2026
രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു
രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു
October 7, 2026
പ്രവാസി എഴുത്തുകാരെ അടുത്തറിയാന്‍ 'എഴുത്തുകാരും പുസ്തകങ്ങളും'; നാലാം ഘട്ടം നാളെ റിയാദില്‍
പ്രവാസി എഴുത്തുകാരെ അടുത്തറിയാന്‍ 'എഴുത്തുകാരും പുസ്തകങ്ങളും'; നാലാം ഘട്ടം നാളെ റിയാദില്‍
October 7, 2026
മക്കയില്‍ ഉംറ തീര്‍ത്ഥാടകരെ അനധികൃത കേന്ദ്രങ്ങളില്‍ താമസിപ്പിച്ച നാല് സര്‍വീസ് കമ്പനികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
മക്കയില്‍ ഉംറ തീര്‍ത്ഥാടകരെ അനധികൃത കേന്ദ്രങ്ങളില്‍ താമസിപ്പിച്ച നാല് സര്‍വീസ് കമ്പനികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
October 7, 2026
സി.എച്ചിനെ അനുസ്മരിച്ച് ജിദ്ദ കെ.എം.സി.സി: തലമുറകള്‍ക്ക് മാതൃകയായ നേതാവ്
സി.എച്ചിനെ അനുസ്മരിച്ച് ജിദ്ദ കെ.എം.സി.സി: തലമുറകള്‍ക്ക് മാതൃകയായ നേതാവ്
October 7, 2026
പ്രിയങ്കയെ തള്ളിയിട്ടു, പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തു, ഗ്യാനേഷിനെതിരെ സമരം രൂക്ഷം
പ്രിയങ്കയെ തള്ളിയിട്ടു, പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തു, ഗ്യാനേഷിനെതിരെ സമരം രൂക്ഷം
October 7, 2026
സൗദി ജയിലിൽ കഴിഞ്ഞിരുന്ന ഷിജു മോൻ മോചിതനായി ഇന്ന് നാട്ടിലേക്ക് തിരിക്കും
സൗദി ജയിലിൽ കഴിഞ്ഞിരുന്ന ഷിജു മോൻ മോചിതനായി ഇന്ന് നാട്ടിലേക്ക് തിരിക്കും
October 7, 2026
കിരീടാവകാശിയുടെ രക്തദാനത്തില്‍ കൃതജ്ഞത അറിയിച്ച് സൗദി ആരോഗ്യ മന്ത്രി: 2026-ലെ ദേശീയ കാമ്പയിന് വലിയ പിന്തുണ
കിരീടാവകാശിയുടെ രക്തദാനത്തില്‍ കൃതജ്ഞത അറിയിച്ച് സൗദി ആരോഗ്യ മന്ത്രി: 2026-ലെ ദേശീയ കാമ്പയിന് വലിയ പിന്തുണ
October 7, 2026