l o a d i n g

ഗൾഫ്

ഫിഫ്റ്റി ഫ്രൂട്‌സ് കെ.എം.സി.സി. യാത്രയയപ്പ് നല്‍കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 7, 2026

റിയാദ്: പത്തു വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അമീറലി കരുവാരക്കുണ്ടിന് റിയാദ് ഫിഫ്റ്റി ഫ്രൂട്‌സ് കെ.എം.സി.സിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി.

മന്തി വേള്‍ഡില്‍ നടന്ന ചടങ്ങില്‍ കെ.എം.സി.സിയുടെയും മന്തി വേള്‍ഡിന്റെയും കാരണവരായ മൂപ്പനാര്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ഫിഫ്റ്റി ഫ്രൂട്‌സ് കെ.എം.സി.സി. വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് കൊടിഞ്ഞി പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ശിഹാബുദ്ദീന്‍ സഖാഫി കൊടിഞ്ഞി, ഷബീറലി താനൂര്‍, അതീബ് നിലമ്പൂര്‍, ഉണ്ണിന്‍, ജാബിര്‍ മാസ്റ്റര്‍ ഒതുക്കുങ്ങല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രവാസ ലോകത്തെ സേവനങ്ങളും സൗഹൃദവുമെല്ലാം സുഹൃത്തുക്കള്‍ യോഗത്തില്‍ അനുസ്മരിച്ചു.

ഫിഫ്റ്റി ഫ്രൂട്‌സിലെയും മന്തി വേള്‍ഡിലെയും സഹപ്രവര്‍ത്തകരായ യമനി, ഈജിപ്ഷ്യന്‍, ബംഗ്ലാദേശി സുഹൃത്തുക്കളും ഒത്തുചേരലില്‍ സന്നിഹിതരായിരുന്നു. അവരെല്ലാം ചേര്‍ന്ന് അമീറലിക്ക് സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

ഫിഫ്റ്റി ഫ്രൂട്‌സ് കെ.എം.സി.സി. കമ്മിറ്റിയുടെ സ്‌നേഹോപഹാരമായ ഉപഹാരം ചടങ്ങില്‍ സംബന്ധിച്ച മുഴുവന്‍ സുഹൃത്തുക്കളും ചേര്‍ന്ന് അമീറലിക്ക് കൈമാറി. മറ്റ് സഹപ്രവര്‍ത്തകര്‍ ഓണ്‍ലൈന്‍ വഴിയും പ്രിയ കൂട്ടുകാരന് സ്‌നേഹാന്വേഷണങ്ങളും യാത്രാമംഗളങ്ങളും നേര്‍ന്നു. സംഗമത്തിന് സുലൈമാന്‍ കൊടിഞ്ഞി നന്ദി രേഖപ്പെടുത്തി.

Latest News

ഫിഫ്റ്റി ഫ്രൂട്‌സ് കെ.എം.സി.സി. യാത്രയയപ്പ് നല്‍കി
ഫിഫ്റ്റി ഫ്രൂട്‌സ് കെ.എം.സി.സി. യാത്രയയപ്പ് നല്‍കി
October 7, 2026
വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സിന്റെ ഓണാഘോഷം വര്‍ണാഭമായി
വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സിന്റെ ഓണാഘോഷം വര്‍ണാഭമായി
October 7, 2026
 സിയാലില്‍ കുട്ടികള്‍ക്കായി പുതിയ പ്ലേ സോണ്‍ തുറന്നു
സിയാലില്‍ കുട്ടികള്‍ക്കായി പുതിയ പ്ലേ സോണ്‍ തുറന്നു
October 7, 2026
രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു
രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു
October 7, 2026
പ്രവാസി എഴുത്തുകാരെ അടുത്തറിയാന്‍ 'എഴുത്തുകാരും പുസ്തകങ്ങളും'; നാലാം ഘട്ടം നാളെ റിയാദില്‍
പ്രവാസി എഴുത്തുകാരെ അടുത്തറിയാന്‍ 'എഴുത്തുകാരും പുസ്തകങ്ങളും'; നാലാം ഘട്ടം നാളെ റിയാദില്‍
October 7, 2026
മക്കയില്‍ ഉംറ തീര്‍ത്ഥാടകരെ അനധികൃത കേന്ദ്രങ്ങളില്‍ താമസിപ്പിച്ച നാല് സര്‍വീസ് കമ്പനികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
മക്കയില്‍ ഉംറ തീര്‍ത്ഥാടകരെ അനധികൃത കേന്ദ്രങ്ങളില്‍ താമസിപ്പിച്ച നാല് സര്‍വീസ് കമ്പനികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
October 7, 2026
സി.എച്ചിനെ അനുസ്മരിച്ച് ജിദ്ദ കെ.എം.സി.സി: തലമുറകള്‍ക്ക് മാതൃകയായ നേതാവ്
സി.എച്ചിനെ അനുസ്മരിച്ച് ജിദ്ദ കെ.എം.സി.സി: തലമുറകള്‍ക്ക് മാതൃകയായ നേതാവ്
October 7, 2026
പ്രിയങ്കയെ തള്ളിയിട്ടു, പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തു, ഗ്യാനേഷിനെതിരെ സമരം രൂക്ഷം
പ്രിയങ്കയെ തള്ളിയിട്ടു, പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തു, ഗ്യാനേഷിനെതിരെ സമരം രൂക്ഷം
October 7, 2026
സൗദി ജയിലിൽ കഴിഞ്ഞിരുന്ന ഷിജു മോൻ മോചിതനായി ഇന്ന് നാട്ടിലേക്ക് തിരിക്കും
സൗദി ജയിലിൽ കഴിഞ്ഞിരുന്ന ഷിജു മോൻ മോചിതനായി ഇന്ന് നാട്ടിലേക്ക് തിരിക്കും
October 7, 2026
കിരീടാവകാശിയുടെ രക്തദാനത്തില്‍ കൃതജ്ഞത അറിയിച്ച് സൗദി ആരോഗ്യ മന്ത്രി: 2026-ലെ ദേശീയ കാമ്പയിന് വലിയ പിന്തുണ
കിരീടാവകാശിയുടെ രക്തദാനത്തില്‍ കൃതജ്ഞത അറിയിച്ച് സൗദി ആരോഗ്യ മന്ത്രി: 2026-ലെ ദേശീയ കാമ്പയിന് വലിയ പിന്തുണ
October 7, 2026