l o a d i n g

ഗൾഫ്

സി.എച്ചിനെ അനുസ്മരിച്ച് ജിദ്ദ കെ.എം.സി.സി: തലമുറകള്‍ക്ക് മാതൃകയായ നേതാവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 7, 2026

ജിദ്ദ: സി.എച്ച്. മുഹമ്മദ് കോയയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും എക്കാലത്തെയും തലമുറകള്‍ക്ക് മാതൃകയാണെന്ന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

അഭിമാനബോധത്തോടെ മുന്നോട്ടുനടക്കാന്‍ ഒരു തലമുറയെ പ്രാപ്തമാക്കുന്നതിന് വിദ്യാഭ്യാസമാണ് ഏറ്റവും ശക്തമായ വഴിയെന്ന് തിരിച്ചറിഞ്ഞ നേതാവായിരുന്നു സി.എച്ച്. കേരളത്തിന്റെ മുക്കിലും മൂലയിലും സഞ്ചരിച്ച് വിദ്യാഭ്യാസത്തില്‍ നിന്ന് അകന്നുനിന്നിരുന്ന ജനവിഭാഗങ്ങളെ പഠനരംഗത്തേക്ക് കൊണ്ടുവരുന്നതിനും പിന്നോക്ക പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വ്യാപിപ്പിക്കുന്നതിനും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ സാമൂഹിക മുന്നേറ്റത്തിന് വലിയ അടിത്തറ പാകി. അദ്ദേഹം തുടക്കം കുറിച്ച വിദ്യാഭ്യാസ മുന്നേറ്റമാണ് പിന്നീട് ശക്തമായ പ്രസ്ഥാനമായി വളര്‍ന്ന്, ഒരുകാലത്ത് വിദ്യാഭ്യാസരംഗത്ത് പിന്നോക്കം നിന്നിരുന്ന ഒരു സമൂഹത്തെ വിവിധ മേഖലകളില്‍ ഉന്നത വിദ്യാഭ്യാസം നേടാനും മികവ് തെളിയിക്കാനും പ്രാപ്തമാക്കിയതെന്ന് സമ്മേളനത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു.

പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര അധ്യക്ഷത വഹിച്ചു. സൗദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ ചെങ്കള ഉദ്ഘാടനം ചെയ്തു. റഫീഖ് പാറക്കല്‍ മുഖ്യപ്രഭാഷണം നടത്തി. ഉസ്മാന്‍ അലി പാലത്തിങ്ങല്‍, ബഷീര്‍ മൂന്നിയൂര്‍, ഫൈസല്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. നവാഗതരുടെ പ്രതിനിധിയായി സാനിഫ് തുവ്വൂര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി വി.പി. മുസ്തഫ സ്വാഗതവും ട്രഷറര്‍ വി.പി. അബ്ദുല്‍ റഹ്‌മാന്‍ നന്ദിയും പറഞ്ഞു. ജംഷീര്‍ വള്ളിക്കുന്ന് ഖിറാഅത്ത് നടത്തി.

സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സി.കെ.എ. റസാഖ് മാസ്റ്റര്‍, എ.കെ. ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ലത്തീഫ് കളരാന്തിരി, ഹസ്സന്‍ ബത്തേരി, ജലാല്‍ തേഞ്ഞിപ്പലം, ഇസ്ഹാഖ് പൂണ്ടോളി, നാസര്‍ മച്ചിങ്ങല്‍, ശിഹാബ് താമരക്കുളം, സാബില്‍ മമ്പാട്, ഷൗക്കത്ത് ഒഴികൂര്‍, സിറാജ് കണ്ണവം, ലത്തീഫ് വെള്ളമുണ്ട എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. വിവിധ ജില്ലാ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും പ്രവര്‍ത്തകരും സംബന്ധിച്ചു.

Latest News

ഫിഫ്റ്റി ഫ്രൂട്‌സ് കെ.എം.സി.സി. യാത്രയയപ്പ് നല്‍കി
ഫിഫ്റ്റി ഫ്രൂട്‌സ് കെ.എം.സി.സി. യാത്രയയപ്പ് നല്‍കി
October 7, 2026
വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സിന്റെ ഓണാഘോഷം വര്‍ണാഭമായി
വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സിന്റെ ഓണാഘോഷം വര്‍ണാഭമായി
October 7, 2026
 സിയാലില്‍ കുട്ടികള്‍ക്കായി പുതിയ പ്ലേ സോണ്‍ തുറന്നു
സിയാലില്‍ കുട്ടികള്‍ക്കായി പുതിയ പ്ലേ സോണ്‍ തുറന്നു
October 7, 2026
രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു
രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു
October 7, 2026
പ്രവാസി എഴുത്തുകാരെ അടുത്തറിയാന്‍ 'എഴുത്തുകാരും പുസ്തകങ്ങളും'; നാലാം ഘട്ടം നാളെ റിയാദില്‍
പ്രവാസി എഴുത്തുകാരെ അടുത്തറിയാന്‍ 'എഴുത്തുകാരും പുസ്തകങ്ങളും'; നാലാം ഘട്ടം നാളെ റിയാദില്‍
October 7, 2026
മക്കയില്‍ ഉംറ തീര്‍ത്ഥാടകരെ അനധികൃത കേന്ദ്രങ്ങളില്‍ താമസിപ്പിച്ച നാല് സര്‍വീസ് കമ്പനികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
മക്കയില്‍ ഉംറ തീര്‍ത്ഥാടകരെ അനധികൃത കേന്ദ്രങ്ങളില്‍ താമസിപ്പിച്ച നാല് സര്‍വീസ് കമ്പനികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
October 7, 2026
സി.എച്ചിനെ അനുസ്മരിച്ച് ജിദ്ദ കെ.എം.സി.സി: തലമുറകള്‍ക്ക് മാതൃകയായ നേതാവ്
സി.എച്ചിനെ അനുസ്മരിച്ച് ജിദ്ദ കെ.എം.സി.സി: തലമുറകള്‍ക്ക് മാതൃകയായ നേതാവ്
October 7, 2026
പ്രിയങ്കയെ തള്ളിയിട്ടു, പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തു, ഗ്യാനേഷിനെതിരെ സമരം രൂക്ഷം
പ്രിയങ്കയെ തള്ളിയിട്ടു, പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തു, ഗ്യാനേഷിനെതിരെ സമരം രൂക്ഷം
October 7, 2026
സൗദി ജയിലിൽ കഴിഞ്ഞിരുന്ന ഷിജു മോൻ മോചിതനായി ഇന്ന് നാട്ടിലേക്ക് തിരിക്കും
സൗദി ജയിലിൽ കഴിഞ്ഞിരുന്ന ഷിജു മോൻ മോചിതനായി ഇന്ന് നാട്ടിലേക്ക് തിരിക്കും
October 7, 2026
കിരീടാവകാശിയുടെ രക്തദാനത്തില്‍ കൃതജ്ഞത അറിയിച്ച് സൗദി ആരോഗ്യ മന്ത്രി: 2026-ലെ ദേശീയ കാമ്പയിന് വലിയ പിന്തുണ
കിരീടാവകാശിയുടെ രക്തദാനത്തില്‍ കൃതജ്ഞത അറിയിച്ച് സൗദി ആരോഗ്യ മന്ത്രി: 2026-ലെ ദേശീയ കാമ്പയിന് വലിയ പിന്തുണ
October 7, 2026