കൊച്ചി: വിമാനയാത്ര കാത്തിരിക്കുന്ന കുട്ടികള്‍ക്ക് ഇനി കൊച്ചി വിമാനത്താവളത്തിലും കളിച്ചും വായിച്ചും സമയം ചെലവഴിക്കാം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ (CIAL) അന്താരാഷ്ട്ര ടെര്‍മിനലിലെ പുറപ്പെടല്‍ വിഭാഗത്തിലെ സെക്യൂരിറ്റി ഹോള്‍ഡ് ഏരിയയില്‍ കുട്ടികള്‍ക്കായി പുതിയ പ്ലേ സോണ്‍ തുറന്നു.
CIAL മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് റിബണ്‍ മുറിച്ച് പ്ലേ സോണ്‍ ഉദ്ഘാടനം ചെയ്തു. CIAL ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.
900 ചതുരശ്ര അടി വിസ്തൃതിയിലുള്ള പ്ലേ സോണില്‍ കുട്ടികള്‍ക്കായി മിനി ഫുട്‌ബോള്‍ ഏരിയ, സ്ലൈഡുകള്‍, ബോള്‍ പിറ്റ്, ഊഞ്ഞാലുകള്‍, ബോര്‍ഡ് ഗെയിമുകള്‍, ട്രാംപോളിന്‍ തുടങ്ങിയ സൗകര്യങ്ങളുണ്ട്. കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വായിക്കാനായി പ്രത്യേക റീഡിങ് ഏരിയയും ഒരുക്കിയിട്ടുണ്ട്.