സ്റ്റോക്ക്ഹോം: 2026-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായ പ്രൊഫ. ഫ്രാന്‍സിസ് ഹാല്‍സന് ലഭിച്ചു. റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
ഉയര്‍ന്ന ഊര്‍ജമുള്ള ആസ്‌ട്രോഫിസിക്കല്‍ ന്യൂട്രിനോകളുടെ കണ്ടെത്തെലിനും, അന്റാര്‍ട്ടിക്കയിലെ ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി വികസിപ്പിക്കുന്നതില്‍ നല്‍കിയ നിര്‍ണായക സംഭാവനകള്‍ക്കുമാണ് ഈ അംഗീകാരം. പ്രപഞ്ചത്തിലെ ഏറ്റവും അവ്യക്തമായ കണികകളിലൊന്നായ ന്യൂട്രിനോകളെ കണ്ടെത്താന്‍ അന്റാര്‍ട്ടിക്കയിലെ കട്ടിയുള്ള മഞ്ഞുപാളികള്‍ക്കിടയില്‍ ആയിരക്കണക്കിന് ലൈറ്റ് സെന്‍സറുകള്‍ സ്ഥാപിച്ചാണ് ഈ ഗവേഷണം നടത്തിയത്. ഇതിലൂടെ പ്രപഞ്ചത്തിലെ വിദൂര മേഖലകളെക്കുറിച്ച് പഠിക്കാനുള്ള 'ന്യൂട്രിനോ ആസ്‌ട്രോണമി' എന്ന പുതിയ ശാസ്ത്രശാഖയ്ക്ക് അദ്ദേഹം അടിത്തറയിട്ടു.
മാഡിസണിലെ യൂണിവേഴ്‌സിറ്റി ഓഫ് വിസ്‌കോണ്‍സിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. 1.2 മില്യണ്‍ ഡോളര്‍ ആണ് സമ്മാനത്തുക.
Related News