ഗാങ്ടക്: നാല്‍പത്തിരണ്ടാം സിക്കിം ഗോള്‍ഡ് കപ്പ് ഫുട്‌ബോളില്‍ ആദ്യമത്സരത്തില്‍ ഗോകുലം കേരളക്ക് തകര്‍പ്പന്‍ വിജയം. സിക്കിം പ്രാദേശിക ലീഗ് ചാമ്പ്യന്‍ ടീമായ തണ്ടര്‍ബോള്‍ടിനെ 4-1 മാര്‍ജിനിലാണ് മലബാറിയന്‍സ് തോല്‍പ്പിച്ചത്. ഗോകുലത്തിനായി കളിയുടെ പന്ത്രണ്ടാം മിനിറ്റില്‍ ചാങ്‌തെ ആണ് സീസണിലെ ആദ്യ ഗോള്‍ നേടിയത്. 31ാം മിനിറ്റില്‍ ചോത്തെയും 43ാം മിനിറ്റില്‍ വിദേശ താരം ഡെന്നി ആന്റ്വിയും ആദ്യ പകുതിയില്‍ ഗോകുലത്തിനായി ഗോള്‍ നേടി, 68ാം മിനിറ്റിലാണ് പകരക്കാരനായി ഇറങ്ങിയ വിദേശ താരം വിക്ടര്‍ സ്‌കോര്‍ 4-1 ലേക്ക് ഉയര്‍ത്തിയത്.
കളിയുടെ എല്ലാ മേഖലകളിലും മുന്നിട്ടുനിന്ന ഗോകുലം എതിരാളികള്‍ക്ക് ഒരു ഘട്ടത്തിലും മേല്‍കൈ നേടാന്‍ അനുവദിച്ചിരുന്നില്ല. മിഡ് ഫീല്‍ഡില്‍ ഫലപ്രദമായി കളിമെനഞ്ഞുകൊണ്ടിരുന്ന ടീം ആക്രമിച്ചു കൊണ്ടേയിരുന്നു. ആദ്യം മുന്നിലെത്തിയ ടീമിനെ 25ാം മിനിറ്റില്‍ നേടിയ ഗോളിലൂടെ സമനിലയില്‍ കൊണ്ടുവന്ന തണ്ടര്‍ ബോള്‍ട്ടിന് മറുപടിയായി 2 ഗോളുകള്‍ കൂടെ ആദ്യ പകുതിയില്‍ തന്നെ ടീം നേടി. വിദേശ പ്രധിരോധ നിര താരം മിക്കേല്‍ ഉം വിങ്ങു കളില്‍ ചോങ്‌ത്തെയും ചോത്തെയും നടത്തിയ പ്രകടനം ടീമിന്റെ ആകെ പെര്‍ഫോമന്‍സിന് വളരെ ഗുണം ചെയ്തു. ചോത്തെയാണ് പ്ലയെര്‍ ഓഫ് ദി മാച്ച്.
'ടീമിന്റെ പെര്‍ഫോമന്‍സില്‍ സന്തോഷമുണ്ടെലും കിട്ടിയ അവസരങ്ങള്‍ പലതും നഷ്ട പെടുത്തുക ഉണ്ടായി, അതില്‍ മാറ്റമുണ്ടാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, വരും മത്സരങ്ങളില്‍ കൂടുതല്‍ മികച്ച പെര്‍ഫോമന്‍സ് നല്കാന്‍ ടീമിനെ സജ്ജമാക്കും'. -ഹെഡ് കോച്ച് കാര്‍ലോസ് പേരെയ്‌റ പറഞ്ഞു.
Related News