l o a d i n g

കായികം

ഗ്രാസിയോസ് ലിയോ, ഗോളടിച്ച് മെസ്സി ബൂട്ടഴിച്ചു

Thumbnail
Publisher By     Staff Reporter
October 7, 2026

ബ്യൂണസ് ഐറിസ്: ഇനി അര്‍ജന്റീനയുടെ നീലവെള്ള ജഴ്‌സിയില്‍ ലയണല്‍ മെസ്സിയില്ല. ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോനുമെന്റലില്‍ നടന്ന ബെനിനെതിരായ സൗഹൃദ മത്സരത്തില്‍ 3-0ന്റെ വിജയത്തോടെ അര്‍ജന്റീനയുടെ ഇതിഹാസം ദേശീയ ടീമിനോട് വിടപറഞ്ഞു. വിടവാങ്ങല്‍ മത്സരത്തിലും ഗോള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത മെസ്സി, അവസാന മത്സരവും തന്റെ കൈയൊപ്പോടെയാണ് പൂര്‍ത്തിയാക്കിയത്.
മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ മെസ്സിയുടെ കൃത്യമായ കോര്‍ണര്‍ കിക്കാണ് നിക്കോളാസ് ഒട്ടമെന്‍ഡിയെ ലക്ഷ്യം കണ്ടെത്താന്‍ സഹായിച്ചത്. 48ാം മിനിറ്റില്‍ ഒട്ടമെന്‍ഡി വോളിയിലൂടെ പന്ത് വലയിലെത്തിച്ചു. മെസ്സിയുടെ അവസാന മത്സരത്തില്‍ അദ്ദേഹത്തിന്റെ ദീര്‍ഘകാല ദേശീയ ടീം സഹതാരത്തിനും ഗോളോടെ വിടപറയാന്‍ അവസരം ലഭിച്ചു.
അര്‍ജന്റീനാ ടീമില്‍ മെസ്സിയുടെ പിന്‍ഗാമിയാവുമെന്ന് കരുതുന്ന നിക്കൊ പാസാണ് രണ്ടാം ഗോളടിച്ചത്. ഇത്തവണയും മെസ്സിയുടെ സ്‌ക്വയര്‍ പാസാണ് ഗോളിലേക്ക് വഴി തുറന്നത്. പാസ് അത് വലയിലേക്ക് വളച്ചുവിട്ടു. രണ്ട് അസിസ്റ്റുകള്‍ക്ക് പിന്നാലെ ആരാധകര്‍ കാത്തിരുന്ന നിമിഷമെത്തി.
71ാം മിനിറ്റില്‍ ബോക്‌സിനുള്ളിലെ ഫൗളിന് ലഭിച്ച പെനാല്‍റ്റി മെസ്സി വലയുടെ വലതുമുകളിലേക്ക് ശക്തമായി പായിച്ച് ഗോളാക്കി. അര്‍ജന്റീനയ്ക്കായി 126ാം അന്താരാഷ്ട്ര ഗോള്‍. ദേശീയ ടീമിലെ അവസാന മത്സരത്തില്‍ അവസാന ഗോളും സ്വന്തമാക്കി എന്ന അപൂര്‍വ നേട്ടത്തോടെയാണ് മെസ്സി യാത്രയായത്.
മൂന്നാമത്തെ ഗോളിലും മെസ്സിയുടെ കൈയൊപ്പുണ്ടായിരുന്നു. മെസ്സിയുടെ അവസാന ഫ്രീകിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നതോടെ മത്സരം അവസാനിച്ചു
മത്സരത്തിന്റെ പത്താം മിനിറ്റില്‍ മെസ്സിയുടെ ജഴ്‌സിയിലെ 10ാം നമ്പറിനുള്ള ആദരസൂചകമായി മത്സരം നിര്‍ത്തിവെച്ചു. നിറഞ്ഞ മോനുമെന്റലില്‍ ആരാധകര്‍ മെസ്സിക്കായി പാട്ടുകള്‍ പാടുകയും വികാരം പങ്കുവെക്കുകയും ചെയ്തു.
മത്സരശേഷം ആകാശത്ത് ഡ്രോണ്‍ ഷോയും ഒരുക്കിയിരുന്നു. ആദ്യം ആരാധകരെ നിരാശപ്പെടുത്തുന്ന രീതിയില്‍ ഒരു ബാങ്കിന്റെ പരസ്യചിഹ്നമാണ് ഡ്രോണുകള്‍ ആകാശത്ത് തീര്‍ത്തത്. പിന്നീട് മെസ്സിയുടെ പത്താം നമ്പര്‍ ജഴ്‌സിയുടെ രൂപം ആകാശത്ത് തെളിഞ്ഞപ്പോള്‍ സ്‌റ്റേഡിയം വീണ്ടും കൈയടികളാല്‍ നിറഞ്ഞു.
208 മത്സരങ്ങള്‍, 126 ഗോളുകള്‍ -അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങളും ഗോളുകളും നേടിയ താരമായാണ് മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിടപറയുന്നത്. രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും 2022 ലോകകപ്പ് കിരീടവും ഉള്‍പ്പെടെ അര്‍ജന്റീനയുടെ സമീപകാല സുവര്‍ണകാലത്തിന്റെ മുഖ്യനായകനായിരുന്നു മെസ്സി. ബെനിനെതിരായ ഈ മത്സരത്തെക്കാള്‍ ലോകകപ്പ് ഫൈനലില്‍ ആര്‍ത്തിരമ്പിയ ആരാധകര്‍ക്കു മുന്നി്ല്‍ മെസ്സിക്ക് വിരമിക്കാമായിരുന്നു എന്ന കരുതുന്നവരേറെ.

Latest News

ഫിഫ്റ്റി ഫ്രൂട്‌സ് കെ.എം.സി.സി. യാത്രയയപ്പ് നല്‍കി
ഫിഫ്റ്റി ഫ്രൂട്‌സ് കെ.എം.സി.സി. യാത്രയയപ്പ് നല്‍കി
October 7, 2026
വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സിന്റെ ഓണാഘോഷം വര്‍ണാഭമായി
വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സിന്റെ ഓണാഘോഷം വര്‍ണാഭമായി
October 7, 2026
 സിയാലില്‍ കുട്ടികള്‍ക്കായി പുതിയ പ്ലേ സോണ്‍ തുറന്നു
സിയാലില്‍ കുട്ടികള്‍ക്കായി പുതിയ പ്ലേ സോണ്‍ തുറന്നു
October 7, 2026
രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു
രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു
October 7, 2026
പ്രവാസി എഴുത്തുകാരെ അടുത്തറിയാന്‍ 'എഴുത്തുകാരും പുസ്തകങ്ങളും'; നാലാം ഘട്ടം നാളെ റിയാദില്‍
പ്രവാസി എഴുത്തുകാരെ അടുത്തറിയാന്‍ 'എഴുത്തുകാരും പുസ്തകങ്ങളും'; നാലാം ഘട്ടം നാളെ റിയാദില്‍
October 7, 2026
മക്കയില്‍ ഉംറ തീര്‍ത്ഥാടകരെ അനധികൃത കേന്ദ്രങ്ങളില്‍ താമസിപ്പിച്ച നാല് സര്‍വീസ് കമ്പനികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
മക്കയില്‍ ഉംറ തീര്‍ത്ഥാടകരെ അനധികൃത കേന്ദ്രങ്ങളില്‍ താമസിപ്പിച്ച നാല് സര്‍വീസ് കമ്പനികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
October 7, 2026
സി.എച്ചിനെ അനുസ്മരിച്ച് ജിദ്ദ കെ.എം.സി.സി: തലമുറകള്‍ക്ക് മാതൃകയായ നേതാവ്
സി.എച്ചിനെ അനുസ്മരിച്ച് ജിദ്ദ കെ.എം.സി.സി: തലമുറകള്‍ക്ക് മാതൃകയായ നേതാവ്
October 7, 2026
പ്രിയങ്കയെ തള്ളിയിട്ടു, പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തു, ഗ്യാനേഷിനെതിരെ സമരം രൂക്ഷം
പ്രിയങ്കയെ തള്ളിയിട്ടു, പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തു, ഗ്യാനേഷിനെതിരെ സമരം രൂക്ഷം
October 7, 2026
സൗദി ജയിലിൽ കഴിഞ്ഞിരുന്ന ഷിജു മോൻ മോചിതനായി ഇന്ന് നാട്ടിലേക്ക് തിരിക്കും
സൗദി ജയിലിൽ കഴിഞ്ഞിരുന്ന ഷിജു മോൻ മോചിതനായി ഇന്ന് നാട്ടിലേക്ക് തിരിക്കും
October 7, 2026
കിരീടാവകാശിയുടെ രക്തദാനത്തില്‍ കൃതജ്ഞത അറിയിച്ച് സൗദി ആരോഗ്യ മന്ത്രി: 2026-ലെ ദേശീയ കാമ്പയിന് വലിയ പിന്തുണ
കിരീടാവകാശിയുടെ രക്തദാനത്തില്‍ കൃതജ്ഞത അറിയിച്ച് സൗദി ആരോഗ്യ മന്ത്രി: 2026-ലെ ദേശീയ കാമ്പയിന് വലിയ പിന്തുണ
October 7, 2026