l o a d i n g

ഇന്ത്യ

വ്യോമസേനക്ക് പുതിയ മേധാവി; മിറാഷ് നയിച്ച ആദ്യ പൈലറ്റ്

Thumbnail
Publisher By     Staff Reporter
October 7, 2026

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ അടുത്ത മേധാവിയായി എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത്തിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ് ഒക്ടോബര്‍ 31ന് വിരമിക്കുന്നതോടെ ദീക്ഷിത് പുതിയ ചീഫ് ഓഫ് ദി എയര്‍ സ്റ്റാഫ് ആയി ചുമതലയേല്‍ക്കും.
മിറാഷ്2000 യുദ്ധവിമാന സ്‌ക്വാഡ്രണ്‍ കമാന്‍ഡ് ചെയ്ത ശേഷം വ്യോമസേനാ മേധാവിയാകുന്ന ആദ്യ ഉദ്യോഗസ്ഥനെന്ന പ്രത്യേകതയും ദീക്ഷിത്തിനുണ്ട്. എക്‌സ്പിരിമെന്റല്‍ ടെസ്റ്റ് പൈലറ്റും ക്വാളിഫൈഡ് ഫ്‌ലയിങ് ഇന്‍സ്ട്രക്ടറുമായ അദ്ദേഹത്തിന് 3,500 മണിക്കൂറിലേറെ വിമാനം പറത്തിയ പരിചയമുണ്ട്.
മിറാഷ്2000 കാലഘട്ടത്തില്‍ നിന്ന് ഡ്രോണ്‍ യുദ്ധത്തിലേക്കുള്ള ഇന്ത്യന്‍ വ്യോമസേനയുടെ മാറ്റത്തിന് സാക്ഷിയായ തലമുറയിലെ ഫൈറ്റര്‍ പൈലറ്റാണ് ഇനി വ്യോമസേനയെ നയിക്കുക. പുതിയ യുദ്ധസാഹചര്യത്തില്‍ ദീക്ഷിത്തിന്റെ അനുഭവസമ്പത്ത് ഏറെ ശ്രദ്ധേയമാണ്.
1986 ഡിസംബര്‍ 6നാണ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേനയുടെ ഫൈറ്റര്‍ വിഭാഗത്തില്‍ കമ്മിഷന്‍ ചെയ്യപ്പെട്ടത്. നാഷണല്‍ ഡിഫന്‍സ് അക്കാദമി, ബംഗ്ലാദേശിലെ ഡിഫന്‍സ് സര്‍വീസസ് കമാന്‍ഡ് ആന്‍ഡ് സ്റ്റാഫ് കോളജ്, നാഷണല്‍ ഡിഫന്‍സ് കോളജ് എന്നിവിടങ്ങളിലാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
മിറാഷ്2000, വിവിധ മിഗ് വിമാനങ്ങള്‍, ജാഗ്വാര്‍, തേജസ്, ഹോക്ക്, ഐ.എല്‍.78, എ.എന്‍.32, കിരണ്‍ തുടങ്ങിയ നിരവധി വിമാനങ്ങള്‍ പറത്തിയിട്ടുണ്ട്. ഓപ്പറേഷന്‍ സഫേദ് സാഗര്‍, ഓപ്പറേഷന്‍ രക്ഷക്, കോപ് ഇന്ത്യ, ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങിയ സൈനിക പ്രവര്‍ത്തനങ്ങളിലും അഭ്യാസങ്ങളിലും അദ്ദേഹം പങ്കാളിയായി.
നമ്പര്‍ 9 സ്‌ക്വാഡ്രണിനെ മിറാഷ്2000 വിമാനങ്ങളിലേക്ക് പുനഃസജ്ജമാക്കുന്നതിന് നേതൃത്വം നല്‍കിയ ദീക്ഷിത് പിന്നീട് പടിഞ്ഞാറന്‍ മേഖലയിലെ ഒരു മുന്‍നിര ഫൈറ്റര്‍ ബേസിന്റെയും തെക്കന്‍ മേഖലയിലെ പ്രധാന ഫൈറ്റര്‍ പരിശീലന കേന്ദ്രത്തിന്റെയും കമാന്‍ഡറായി. എയര്‍ ഫോഴ്‌സ് ടെസ്റ്റ് പൈലറ്റ്‌സ് സ്‌കൂളില്‍ ഡയറക്ടിങ് സ്റ്റാഫായും എയര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, എയര്‍ സ്റ്റാഫ് റിക്വയര്‍മെന്റ് എന്ന നിലയിലും പ്രവര്‍ത്തിച്ചു.
തുടര്‍ന്ന് സതേണ്‍ എയര്‍ കമാന്‍ഡിന്റെ എയര്‍ ഡിഫന്‍സ് കമാന്‍ഡര്‍, അസിസ്റ്റന്റ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് (പ്രോജക്ട്‌സ്), അസിസ്റ്റന്റ് ചീഫ് ഓഫ് എയര്‍ സ്റ്റാഫ് (പ്ലാന്‍സ്), സൗത്ത് വെസ്‌റ്റേണ്‍ എയര്‍ കമാന്‍ഡിലെ സീനിയര്‍ എയര്‍ സ്റ്റാഫ് ഓഫീസര്‍, ഡെപ്യൂട്ടി ചീഫ് ഓഫ് എയര്‍ സ്റ്റാഫ് തുടങ്ങിയ സുപ്രധാന ചുമതലകളും വഹിച്ചു.
മനുഷ്യര്‍ നിയന്ത്രിക്കുന്ന യുദ്ധവിമാനങ്ങളോടൊപ്പം ഡ്രോണുകളും സ്വയം നിയന്ത്രിത സംവിധാനങ്ങളും ഭാവിയിലെ യുദ്ധത്തിന്റെ സ്വഭാവം മാറ്റുമെന്ന ശക്തമായ നിലപാടുള്ള വ്യക്തിയാണ് ദീക്ഷിത്. ആളില്ലാ വിമാനങ്ങള്‍ ഇനി സഹായ സംവിധാനങ്ങള്‍ മാത്രമല്ലെന്നും യുദ്ധത്തിന്റെ തന്നെ ഉപാധികളായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മൂന്ന് സേനകളുടെയും സംയുക്ത പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കുന്നതിനും ദീക്ഷിത് ഊന്നല്‍ നല്‍കിയിട്ടുണ്ട്. ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് എന്ന നിലയില്‍ നിരവധി സംയുക്ത സൈനിക സിദ്ധാന്തങ്ങളും ഉത്തരവുകളും രൂപപ്പെടുത്തുന്നതിനും വിവിധ മേഖലകളിലെ സംയോജിത പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Latest News

ഫിഫ്റ്റി ഫ്രൂട്‌സ് കെ.എം.സി.സി. യാത്രയയപ്പ് നല്‍കി
ഫിഫ്റ്റി ഫ്രൂട്‌സ് കെ.എം.സി.സി. യാത്രയയപ്പ് നല്‍കി
October 7, 2026
വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സിന്റെ ഓണാഘോഷം വര്‍ണാഭമായി
വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സിന്റെ ഓണാഘോഷം വര്‍ണാഭമായി
October 7, 2026
 സിയാലില്‍ കുട്ടികള്‍ക്കായി പുതിയ പ്ലേ സോണ്‍ തുറന്നു
സിയാലില്‍ കുട്ടികള്‍ക്കായി പുതിയ പ്ലേ സോണ്‍ തുറന്നു
October 7, 2026
രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു
രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു
October 7, 2026
പ്രവാസി എഴുത്തുകാരെ അടുത്തറിയാന്‍ 'എഴുത്തുകാരും പുസ്തകങ്ങളും'; നാലാം ഘട്ടം നാളെ റിയാദില്‍
പ്രവാസി എഴുത്തുകാരെ അടുത്തറിയാന്‍ 'എഴുത്തുകാരും പുസ്തകങ്ങളും'; നാലാം ഘട്ടം നാളെ റിയാദില്‍
October 7, 2026
മക്കയില്‍ ഉംറ തീര്‍ത്ഥാടകരെ അനധികൃത കേന്ദ്രങ്ങളില്‍ താമസിപ്പിച്ച നാല് സര്‍വീസ് കമ്പനികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
മക്കയില്‍ ഉംറ തീര്‍ത്ഥാടകരെ അനധികൃത കേന്ദ്രങ്ങളില്‍ താമസിപ്പിച്ച നാല് സര്‍വീസ് കമ്പനികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
October 7, 2026
സി.എച്ചിനെ അനുസ്മരിച്ച് ജിദ്ദ കെ.എം.സി.സി: തലമുറകള്‍ക്ക് മാതൃകയായ നേതാവ്
സി.എച്ചിനെ അനുസ്മരിച്ച് ജിദ്ദ കെ.എം.സി.സി: തലമുറകള്‍ക്ക് മാതൃകയായ നേതാവ്
October 7, 2026
പ്രിയങ്കയെ തള്ളിയിട്ടു, പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തു, ഗ്യാനേഷിനെതിരെ സമരം രൂക്ഷം
പ്രിയങ്കയെ തള്ളിയിട്ടു, പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തു, ഗ്യാനേഷിനെതിരെ സമരം രൂക്ഷം
October 7, 2026
സൗദി ജയിലിൽ കഴിഞ്ഞിരുന്ന ഷിജു മോൻ മോചിതനായി ഇന്ന് നാട്ടിലേക്ക് തിരിക്കും
സൗദി ജയിലിൽ കഴിഞ്ഞിരുന്ന ഷിജു മോൻ മോചിതനായി ഇന്ന് നാട്ടിലേക്ക് തിരിക്കും
October 7, 2026
കിരീടാവകാശിയുടെ രക്തദാനത്തില്‍ കൃതജ്ഞത അറിയിച്ച് സൗദി ആരോഗ്യ മന്ത്രി: 2026-ലെ ദേശീയ കാമ്പയിന് വലിയ പിന്തുണ
കിരീടാവകാശിയുടെ രക്തദാനത്തില്‍ കൃതജ്ഞത അറിയിച്ച് സൗദി ആരോഗ്യ മന്ത്രി: 2026-ലെ ദേശീയ കാമ്പയിന് വലിയ പിന്തുണ
October 7, 2026