ജിദ്ദ- സൗദി അറേബ്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ഗള്‍ഫ് കപ്പ് വിജയം ആഘോഷമാക്കാന്‍ പ്രമുഖ ടെലികോം സേവനദാതാക്കളായ എസ്.ടി.സി ഗ്രൂപ്പ് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. പോസ്റ്റ്പെയ്ഡ്, സവ , ജവ്വി ഉപഭോക്താക്കള്‍ക്ക് നെറ്റ്വര്‍ക്കിനുള്ളിലെ സൗജന്യ ഇന്റര്‍നെറ്റ്, കോള്‍, മെസ്സേജ് സേവനങ്ങള്‍ക്ക് പുറമെ 100 സ്മാര്‍ട്ട് ഫോണുകള്‍/ഉപകരണങ്ങള്‍ സ്വന്തമാക്കാനുള്ള അവസരവും ഇതിലൂടെ നല്‍കുന്നു.
ഈ സൗജന്യ സേവനം പുലര്‍ച്ചെ 2:00 മണിക്ക് ആരംഭിച്ച് 24 മണിക്കൂര്‍ ലഭ്യമായിരിക്കും. ഓഫര്‍ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് നെറ്റ്വര്‍ക്കിനുള്ളില്‍ പരിധിയില്ലാതെ ഡാറ്റയും കോളുകളും മെസ്സേജുകളും ഉപയോഗിക്കാനാകും.
തങ്ങളുടെ പ്രിയപ്പെട്ട ടീം നേടിയ ചരിത്രപരമായ കായിക നേട്ടത്തിന്റെ സന്തോഷം ഉപഭോക്താക്കളുമായി പങ്കുവെക്കുന്നതിന്റെ ഭാഗമായാണ് എസ്.ടി.സി ഈ പദ്ധതി അവതരിപ്പിച്ചത്. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഈ വിജയ നിമിഷങ്ങള്‍ പങ്കുവെക്കാനും ആശയവിനിമയം നടത്താനും ഈ സൗജന്യ സേവനം സഹായിക്കുന്നു.
സൗജന്യ ആശയവിനിമയ സൗകര്യത്തിന് ഒപ്പം 100 സ്മാര്‍ട്ട് ഡിവൈസുകള്‍ സമ്മാനമായി നേടാനുള്ള അവസരം കൂടി നല്‍കുന്നത് വഴി കപ്പ് വിജയത്തിന്റെ ആവേശം ഇരട്ടിയാക്കുകയാണ് എസ്.ടി.സി ഗ്രൂപ്പ്.
Related News