കൊച്ചി: ലോട്ടെ ചോക്കോ പൈ അനുവദനിയമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള് പാലിക്കുന്നതും ഉപഭോഗത്തിന് പൂര്ണ്ണ സുരക്ഷിതവുമാണെന്ന് ഗാസിയാബാദിലെ ദേശീയ ഭക്ഷ്യ പരീക്ഷണശാലയുടെ പരിശോധനയില് സ്ഥിരീകരിച്ചതായി ലോട്ടെ ഇന്ത്യ മാനേജിംഗ് ഡയറക്ടര് മിലന് വാഹി അറിയിച്ചു.
നേരത്തെ ഗുണനിലവാരത്തെക്കുറിച്ച് ആരോപണമുയര്ന്ന അതേ ബാച്ചില്നിന്നുള്ള സാമ്പിലുകളാണ് വീണ്ടും പരിശോധനക്ക് വിധേയമാക്കിയത്. എഫ്എസ്എസ്എഐ അംഗീകരിച്ച റഫറല് ഭക്ഷ്യ പരീക്ഷണശാലയുടെ കണ്ടെത്തല് ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനും ഉപഭോക്താക്കളുടെ വിശ്വാസം നിലനിര്ത്തുന്നതിനുമുള്ള കമ്പനിയുടെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
2026 ഏപ്രില് 10-ന് നിര്മ്മിച്ച എന്എം 10 ഡിസി 2 ബാച്ചിലെ സാമ്പിള് ചില പരാതികള് ഉയര്ന്നതിനെ തുടര്ന്ന് മുന്കരുതല് നടപടിയായി ബന്ധപ്പെട്ട ബാച്ച് തിരിച്ചുവിളിച്ച് സ്വതന്ത്ര പരിശോധനയ്ക്കായി ദേശീയ ഭക്ഷ്യ പരീക്ഷണശാലയിലേക്ക് കമ്പനി അയയ്ക്കുകയായിരുന്നു. പരിശോധനയില് ഉല്പ്പന്നം നിയമാനുസൃതമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള് പാലിക്കുന്നതായി സ്ഥിരീകരിച്ചു. ഉപഭോക്താക്കളുടെ സുരക്ഷയും വിശ്വാസവുമാണ് കമ്പനിയുടെ പരമപ്രധാനമായ പരിഗണന. ഗുണനിലവാരം, ഭക്ഷ്യസുരക്ഷ, നിയമപരമായ മാനദണ്ഡങ്ങള് പാലിക്കല് എന്നിവയില് കമ്പനി വിട്ടുവീഴ്ച ചെയ്യില്ല. ലോട്ടെ ചോക്കോ പൈ ഉല്പ്പന്നത്തിന് നിരോധനമില്ലെന്നും സുരക്ഷിതമല്ലെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്നും മിലന് വാഹി വ്യക്തമാക്കി.
Related News