റിയാദ്: കോഴിക്കോട് സിറ്റി തെക്കേപ്പുറം പ്രദേശത്തുകാരുടെ റിയാദിലെ കൂട്ടായ്മയായ സംഗമം കള്ച്ചറല് സൊസൈറ്റി സംഘടിപ്പിക്കുന്ന മുപ്പത്തിരണ്ടാമത് 'ഡാഫൊഡില്സ് ആഷ്ടെല് സംഗമം സോക്കര്-2026' ഫുട്ബോള് ടൂര്ണമെന്റിന് റിയാദിലെ ദിറാബ് ദുറത്ത് മലാബ് സ്റ്റേഡിയത്തില് പ്രൗഢോജ്ജ്വല തുടക്കം.
ടൂര്ണമെന്റിലെ മുഴുവന് ടീമുകളും സംഗമം കുരുന്നുകളും പങ്കെടുത്ത വര്ണാഭമായ മാര്ച്ച് പാസ്റ്റോടെയാണ് ചടങ്ങുകള് ആരംഭിച്ചത്. സയിദ് ഷാദ് ഖിറാഅത്ത് നടത്തി. തുടര്ന്ന് പ്രധാന അതിഥിയായ സിറ്റി ഫ്ലവര് ഗ്രൂപ്പ് & മഞ്ചീസ് മാനേജിങ് ഡയറക്ടര് മൊഹ്സിന് അഹമ്മദ് ഔദ്യോഗിക ഉദ്ഘാടനം നിര്വഹിച്ചു. മുന് ഇന്ത്യന് ഫുട്ബോള് താരം പി.ടി. മെഹബൂബ്, ലുഹ ഗ്രൂപ്പ് ചെയര്മാനും മുന് സംഗമം പ്രസിഡന്റുമായ ബഷീര് മുസ്ല്യാരാകം എന്നിവര് വിശിഷ്ടാതിഥികളായിരുന്നു.
ഡാഫൊഡില്സ് എം.ഡി. ഹൈസം ആദം, മുന് സംഗമം പ്രസിഡന്റുമാരായ കെ.എം. ഇല്യാസ്, ഐ.പി. ഉസ്മാന് കോയ, കെ.എന്. അഡ്വര്ടൈസിങ് ചെയര്മാന് എസ്.എം. മുഹമ്മദ് യൂനുസ് അലി, സേഫ്റ്റി മോര് എം.ഡി. കെ.പി. ഹാരിസ്, വി കെയര് ടെക്നോളജി എം.ഡി. ഇസ്മായില് ഹാരിസ്, ടൈം ഹൗസ് കണ്ട്രി ഹെഡ് സി.കെ. അജ്മല്, യു.എന്. യൂണിഫോം എം.ഡി. അനീസ് റഹ്മാന്, മനാല് സൂപ്പര്മാര്ക്കറ്റ് എം.ഡി. നൗഫല് മുല്ലവീട്ടില്, ഇന്ത്യന് ഇസ്ലാഹി സെന്റര് വൈസ് പ്രസിഡന്റ് പി. നൗഷാദ് അലി, ഫ്യൂച്ചര് ഇന്വെസ്റ്റ്മെന്റ് എം.ഡി. കെ. അബ്ദുല്ല കോയ, ഗോള്ഡന് പാം എം.ഡി. പി.എം. മുഹമ്മദ് ഇല്യാസ് എന്നിവര് ആശംസകള് നേര്ന്നു
തുടര്ന്ന് സംഗമം സോക്കര് റോളിങ് ട്രോഫി കൈമാറല് ചടങ്ങ് സംഗമം സ്പോര്ട്സ് കണ്വീനര് എ.എം. റഊഫ്, സോക്കര് ഹെഡ് ഹനാന് ബിന് ഫൈസല് എന്നിവരുടെ നേതൃത്വത്തില് നടന്നു. മുന്വര്ഷത്തെ ജേതാക്കളായ തെക്കേപ്പുറം ഫാല്ക്കണ് ടീം ഉടമകളായ കെ.എം. ഇല്യാസ്, ഷാഹിദ് അബ്ദുസ്സലാം, കെ. അബ്ദുല്ല കോയ, സി.ഇ.വി. സഞ്ജു എന്നിവര് ചേര്ന്ന് റോളിങ് ട്രോഫി കൈമാറി. മാര്ച്ച് പാസ്റ്റിലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരത്തിന് അത്ലറ്റിക്കോ റിയാദ് ടീം അര്ഹരായി. മറ്റെല്ലാ ടീമുകളുടെയും സപ്പോര്ട്ടര്മാരുടെയും കുരുന്നുകളുടെയും പ്രകടനം ഒന്നിനൊന്ന് മികച്ചതായിരുന്നു.
സംഗമം പ്രസിഡന്റ് പി.എം. മുഹമ്മദ് ഷാഹിന് അധ്യക്ഷത വഹിച്ച ചടങ്ങില് ജനറല് സെക്രട്ടറി റിസ്വാന് അഹമ്മദ് സ്വാഗതവും സംഗമം വൈസ് പ്രസിഡന്റ് പി. സലിം നന്ദിയും പറഞ്ഞു. സംഗമം എക്സിക്യൂട്ടീവ് അംഗങ്ങള് പരിപാടികള് നിയന്ത്രിച്ചു.
മത്സരഫലങ്ങള്:
ആദ്യ മത്സരം: അത്ലറ്റിക്കോ റിയാദും ഗാലക്റ്റിക്കോസും തമ്മില് നടന്ന ഉദ്ഘാടന മത്സരത്തില് അത്ലറ്റിക്കോ റിയാദ് വിജയിച്ചു. കളിയുടെ 13-ാം മിനിറ്റില് അജ്മല് നേടിയ ഗോളിലൂടെ മുന്നിലെത്തിയ അത്ലറ്റിക്കോ റിയാദിനായി 27-ാം മിനിറ്റില് സല്മാന് രണ്ടാം ഗോളും നേടി. ഗാലക്റ്റിക്കോസിനു വേണ്ടി യുവതാരം സായാന് ബറാമി ആശ്വാസഗോള് നേടി. അത്ലറ്റിക്കോ റിയാദിന്റെ സല്മാന് അന്വര് ആണ് 'പ്ലെയര് ഓഫ് ദി മാച്ച്'. ലുഹ ഗ്രൂപ്പ് ചെയര്മാന് ബഷീര് മുസ്ല്യാരാകം അവാര്ഡ് സമ്മാനിച്ചു.
രണ്ടാം മത്സരം: ക്യാപിറ്റല് എഫ്.സിയും തൂഫാന് എഫ്.സിയും തമ്മില് നടന്ന രണ്ടാം മത്സരം നിശ്ചിത സമയത്ത് ഗോള്രഹിത സമനിലയില് കലാശിച്ചു. തുടര്ന്ന് നടന്ന പെനാല്റ്റി ഷൂട്ടൗട്ടിലൂടെ തൂഫാന് എഫ്.സി വിജയികളായി. തൂഫാന് എഫ്.സിയുടെ യുവതാരം സാഹിദ് ബിന് നൗഷിന് 'പ്ലെയര് ഓഫ് ദി മാച്ച്' പുരസ്കാരം നേടി. മുന് ഇന്ത്യന് ഫുട്ബോള് താരം പി.ടി. മെഹബൂബ് പുരസ്കാരം സമ്മാനിച്ചു.
ഒക്ടോബര് 16 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതല് രാത്രി 11 മണി വരെ ദിറാബ് ദുറത്ത് മലാബ് സ്റ്റേഡിയത്തില് രണ്ടാം വാരത്തിലെ മത്സരങ്ങളും സംഗമം ജൂനിയര്, സബ് ജൂനിയര് ഫുട്ബോള് പോരാട്ടങ്ങളും നടക്കുമെന്ന് സംഘാടകര് അറിയിച്ചു.
Related News