റിയാദ്: സൗദി അറേബ്യയിലെ നിലവിലെ സാഹചര്യങ്ങള് വിലയിരുത്തി വിമാന സര്വീസുകള് റദ്ദാക്കി പ്രമുഖ ഇന്ത്യന് വിമാനക്കമ്പനിയായ ഇന്ഡിഗോ. റിയാദ്, ജിദ്ദ, ദമാം, മദീന എന്നീ കേന്ദ്രങ്ങളിലേക്കും അവിടെ നിന്നുമുള്ള ഇന്ഡിഗോയുടെ എല്ലാ വിമാന സര്വീസുകളും 2026 ഒക്ടോബര് 24 വരെ റദ്ദാക്കിയതായി ഇന്ഡിഗോ ഔദ്യോഗിക യാത്രാ നിര്ദേശത്തില് അറിയിച്ചു.
സര്വീസ് റദ്ദാക്കല് ബാധിച്ച യാത്രക്കാര്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള് നല്കിയ ഫോണ് നമ്പറിലേക്കും ഇമെയിലിലേക്കും യഥാസമയം അറിയിപ്പുകള് അയക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചു. ട്രാവല് ഏജന്സികള് വഴിയോ മറ്റ് പാര്ട്ണര്മാര് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര് സഹായത്തിനായി ബന്ധപ്പെട്ട ഏജന്സികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അഭ്യര്ത്ഥിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങള് മുന്ഗണന നല്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
Related News