l o a d i n g

സാംസ്കാരികം

സൗഹൃദവേദി തിരൂര്‍ നോവല്‍ പുരസ്‌കാരം അമ്മാര്‍ കിഴുപറമ്പിന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 15, 2026

തിരൂര്‍: സൗഹൃദവേദി തിരൂര്‍ പ്രഥമ നോവല്‍ പുരസ്‌കാരത്തിന് അമ്മാര്‍ കിഴുപറമ്പ് രചിച്ച 'ഇഖാമ' എന്ന നോവല്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍ 18 ഞായറാഴ്ച വൈകീട്ട് 3.30-ന് തിരൂര്‍ പൂങ്ങോട്ടുകുളം ഡോക്ടേഴ്‌സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പുരസ്‌കാരം സമര്‍പ്പിക്കും.

ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ആദ്യകാല പ്രവാസജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരമാണ് 'ഇഖാമ'. രേഖപ്പെടുത്തപ്പെടാതെ പോയ ആദ്യകാല പ്രവാസി മലയാളികളുടെ കടല്‍യാത്രകളാണ് നോവലിന്റെ ഇതിവൃത്തം. വര്‍ത്തമാനകാലഘട്ടത്തില്‍ ആദ്യകാല ഗള്‍ഫ് കുടിയേറ്റത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന കൃതി കൂടിയാണിത്. 'പേജ് ഇന്ത്യ'യാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

'മരുഭൂമിയിലെ മഴമേഘങ്ങള്‍', 'ഹാജി ഫ്രം ഇന്ത്യ', 'കലക്ടര്‍ - സ്നേഹത്തിന്റെ കയ്യൊപ്പ്', 'മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് - സിനിമയും ജീവിതവും', 'മിഹ്റാജ് രാവിലെ ഇശല്‍ പരിമളം' (എരഞ്ഞോളി മൂസയുടെ പാട്ടുജീവിതം), യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ ജീവചരിത്ര ഗ്രന്ഥം, 'ഷാഹിദ് - നന്മയുടെ സാരഥി', 'ദി പയനിയര്‍ ഓഫ് ദി നേഷന്‍' (ഇംഗ്ലീഷ്), 'സ്‌ട്രോക്ക് - അതിജീവന പാഠങ്ങള്‍', ഏറനാടന്‍ മനുഷ്യജീവിതത്തിന്റെ കഥ പറയുന്ന 'അരക്ഷിതന്‍' എന്നീ ഗ്രന്ഥങ്ങളും അമ്മാര്‍ കിഴുപറമ്പിന്റേതായി പുറത്തുവന്നിട്ടുണ്ട്. കേരള സഹൃദയ വേദിയുടെ 2006-ലെ മാധ്യമപ്രവര്‍ത്തക പുരസ്‌കാരവും, ദുബായ് ചിരന്തനയുടെ 2019-ലെ മാധ്യമ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ മാധ്യമം മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ ഇബ്രാഹിം കോട്ടക്കല്‍, മലയാളം ന്യൂസ് ദമാം മുന്‍ ബ്യൂറോ ചീഫ് പി.എ.എം. ഹാരിസ്, മലയാളം സര്‍വകലാശാല ചരിത്ര വിഭാഗം പ്രൊഫസര്‍ ഡോ. മഞ്ജുഷ ആര്‍. വര്‍മ്മ, പബ്ലിക് റിലേഷന്‍സ് മുന്‍ ജോയിന്റ് ഡയറക്ടര്‍ പി.എ. റഷീദ്, മിഡില്‍ ഈസ്റ്റ് ചന്ദ്രിക മുന്‍ ചീഫ് എഡിറ്റര്‍ പി. അഹമ്മദ് ഷെരീഫ്, ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ വൈസ് പ്രസിഡന്റ് ബഷീര്‍ മാടാല, പ്രമുഖ പ്രവാസി എഴുത്തുകാരന്‍ സത്യജിത്ത് വാര്യത്ത് എന്നിവര്‍ പങ്കെടുക്കും.

Latest News

 സൗദി അറേബ്യയിലേക്കുള്ള ഇന്‍ഡിഗോയുടെ ഒക്ടോബര്‍ 24 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി
സൗദി അറേബ്യയിലേക്കുള്ള ഇന്‍ഡിഗോയുടെ ഒക്ടോബര്‍ 24 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി
October 15, 2026
സൗഹൃദവേദി തിരൂര്‍ നോവല്‍ പുരസ്‌കാരം അമ്മാര്‍ കിഴുപറമ്പിന്
സൗഹൃദവേദി തിരൂര്‍ നോവല്‍ പുരസ്‌കാരം അമ്മാര്‍ കിഴുപറമ്പിന്
October 15, 2026
അല്‍ ഖര്‍ജില്‍ ഓണപ്പൊലിമയൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ 'ഓണം പൊന്നോണം 2026'
അല്‍ ഖര്‍ജില്‍ ഓണപ്പൊലിമയൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ 'ഓണം പൊന്നോണം 2026'
October 15, 2026
  മുപ്പത്തിരണ്ടാമത് ഡാഫൊഡില്‍സ് ആഷ്ടെല്‍ സംഗമം സോക്കര്‍-2026ന് റിയാദില്‍ പ്രൗഢോജ്ജ്വല തുടക്കം
മുപ്പത്തിരണ്ടാമത് ഡാഫൊഡില്‍സ് ആഷ്ടെല്‍ സംഗമം സോക്കര്‍-2026ന് റിയാദില്‍ പ്രൗഢോജ്ജ്വല തുടക്കം
October 15, 2026
അക്ഷരമുറികളില്‍ നിന്ന് സ്‌ക്രീനുകളിലേക്ക്: റിയാദില്‍ വീണ്ടും ഓണ്‍ലൈന്‍ പഠനകാലം
അക്ഷരമുറികളില്‍ നിന്ന് സ്‌ക്രീനുകളിലേക്ക്: റിയാദില്‍ വീണ്ടും ഓണ്‍ലൈന്‍ പഠനകാലം
October 15, 2026
ഡല്‍ഹി സമരം: സുപ്രീം കോടതിയില്‍  കേസുകളുടെ പൊടിപൂരം, രാഹുലിന് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശം
ഡല്‍ഹി സമരം: സുപ്രീം കോടതിയില്‍ കേസുകളുടെ പൊടിപൂരം, രാഹുലിന് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശം
October 15, 2026
എന്റെ സ്വന്തം 'മലയാളി അച്ഛന്‍'; ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി
എന്റെ സ്വന്തം 'മലയാളി അച്ഛന്‍'; ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി
October 15, 2026
പ്രതിഷേധത്തില്‍ പങ്കെടുത്തു, നടന്‍  ഇംറാന്‍ ഖാന് ഇന്ത്യ വിടാന്‍ ഉത്തരവ്
പ്രതിഷേധത്തില്‍ പങ്കെടുത്തു, നടന്‍ ഇംറാന്‍ ഖാന് ഇന്ത്യ വിടാന്‍ ഉത്തരവ്
October 15, 2026
ജിദ്ദയില്‍ വനിതകള്‍ക്കായി ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
ജിദ്ദയില്‍ വനിതകള്‍ക്കായി ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
October 15, 2026
കിഴക്കന്‍ മേഖലയിലും മദീനയിലും ഹൂത്തി ആക്രമണം പ്രതിരോധിച്ചെന്ന് സഖ്യസേന വക്താവ്
കിഴക്കന്‍ മേഖലയിലും മദീനയിലും ഹൂത്തി ആക്രമണം പ്രതിരോധിച്ചെന്ന് സഖ്യസേന വക്താവ്
October 15, 2026