l o a d i n g

ഇന്ത്യ

പ്രതിഷേധത്തില്‍ പങ്കെടുത്തു, നടന്‍ ഇംറാന്‍ ഖാന് ഇന്ത്യ വിടാന്‍ ഉത്തരവ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 15, 2026

മുംബൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനു പിന്നാലെ നടന്‍ ഇംറാന്‍ ഖാനോട് ഇന്ത്യ വിടാന്‍ നിര്‍ദേശം. അമേരിക്കന്‍ പൗരനും ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒ.സി.ഐ.) കാര്‍ഡ് ഉടമയുമായ ഇംറാനോട് ഒക്ടോബര്‍ 28നകം രാജ്യം വിടാനാണ് ആവശ്യപ്പെട്ടത്.
ഒക്ടോബര്‍ 10ന് മുംബൈയിലെ ആഗസ്റ്റ് ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത ഇംറാനെ മറ്റു സമരക്കാര്‍ക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനു പിന്നാലെ, വിദേശപൗരനായ ഇംറാന്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പി. നേതാവ് കിരിത് സോമയ്യ പൊലീസില്‍ പരാതി നല്‍കി. പൊലീസ് പരാതി എഫ്.ആര്‍.ആര്‍.ഒയ്ക്ക് കൈമാറിയതിനെത്തുടര്‍ന്നാണ് ഇന്ത്യ വിടാനുള്ള നോട്ടീസ് നല്‍കിയത്.
ഇന്ത്യന്‍ വംശജരായ ചില വിദേശികള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി 2005ലാണ് ഒ.സി.ഐ. പദ്ധതി ആരംഭിച്ചത്. ഇരട്ട പൗരത്വം ഇന്ത്യ അനുവദിക്കുന്നില്ല. അതിനാല്‍ ഒ.സി.ഐ. കാര്‍ഡ് കൈവശമുള്ളവരും മറ്റൊരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ട് ഉപയോഗിക്കുന്ന വിദേശപൗരന്മാരാണ്.
ഒ.സി.ഐ. കാര്‍ഡ് ഉടമകള്‍ക്ക് ആജീവനാന്ത മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയും ദീര്‍ഘകാല താമസത്തിന് പ്രത്യേക രജിസ്‌ട്രേഷന്‍ ഇളവും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളുണ്ട്. എന്നാല്‍ വോട്ടുചെയ്യാനും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇവര്‍ക്ക് അവകാശമില്ല. ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള അഭിപ്രായപ്രകടനത്തിനും സമാധാനപരമായി ഒത്തുചേരുന്നതിനുമുള്ള മൗലികാവകാശങ്ങള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കാണ് ഉറപ്പുനല്‍കിയിട്ടുള്ളത്.
2025 സെപ്റ്റംബറില്‍ പ്രാബല്യത്തില്‍ വന്ന ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ആക്ട് വിദേശപൗരന്മാരുടെ ഇന്ത്യയിലെ താമസവും പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിന് വിപുലമായ അധികാരങ്ങള്‍ നല്‍കുന്നുണ്ട്. നിയമത്തിലെ ഏഴാം വകുപ്പ് പ്രകാരം വിദേശികള്‍ക്ക് ഇന്ത്യയില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും നിര്‍ദേശങ്ങള്‍ നല്‍കാനും സര്‍ക്കാരിന് കഴിയും. നിയമത്തിലെ 29ാം വകുപ്പ് ചില സാഹചര്യങ്ങളില്‍ വിദേശികളെ രാജ്യത്തുനിന്ന് പുറത്താക്കാനും വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ രാഷ്ട്രീയ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത് വിദേശികള്‍ക്ക് നിരോധിച്ചിട്ടുള്ള പ്രവൃത്തിയാണെന്ന് നിയമം പ്രത്യേകം പറയുന്നില്ല. 2020ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത പോളിഷ് വിദ്യാര്‍ഥി കാമില്‍ സിഡ്ചിന്‍സ്‌കിക്കെതിരെ പുറപ്പെടുവിച്ച ഇന്ത്യ വിടാനുള്ള നോട്ടീസ് കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കിയിരുന്നു. രാഷ്ട്രീയ റാലിയില്‍ പങ്കെടുത്തത് മാത്രം അന്നത്തെ നിയമപ്രകാരം നടപടി നിലനിര്‍ത്താന്‍ മതിയായ കാരണമല്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Latest News

 സൗദി അറേബ്യയിലേക്കുള്ള ഇന്‍ഡിഗോയുടെ ഒക്ടോബര്‍ 24 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി
സൗദി അറേബ്യയിലേക്കുള്ള ഇന്‍ഡിഗോയുടെ ഒക്ടോബര്‍ 24 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി
October 15, 2026
സൗഹൃദവേദി തിരൂര്‍ നോവല്‍ പുരസ്‌കാരം അമ്മാര്‍ കിഴുപറമ്പിന്
സൗഹൃദവേദി തിരൂര്‍ നോവല്‍ പുരസ്‌കാരം അമ്മാര്‍ കിഴുപറമ്പിന്
October 15, 2026
അല്‍ ഖര്‍ജില്‍ ഓണപ്പൊലിമയൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ 'ഓണം പൊന്നോണം 2026'
അല്‍ ഖര്‍ജില്‍ ഓണപ്പൊലിമയൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ 'ഓണം പൊന്നോണം 2026'
October 15, 2026
  മുപ്പത്തിരണ്ടാമത് ഡാഫൊഡില്‍സ് ആഷ്ടെല്‍ സംഗമം സോക്കര്‍-2026ന് റിയാദില്‍ പ്രൗഢോജ്ജ്വല തുടക്കം
മുപ്പത്തിരണ്ടാമത് ഡാഫൊഡില്‍സ് ആഷ്ടെല്‍ സംഗമം സോക്കര്‍-2026ന് റിയാദില്‍ പ്രൗഢോജ്ജ്വല തുടക്കം
October 15, 2026
അക്ഷരമുറികളില്‍ നിന്ന് സ്‌ക്രീനുകളിലേക്ക്: റിയാദില്‍ വീണ്ടും ഓണ്‍ലൈന്‍ പഠനകാലം
അക്ഷരമുറികളില്‍ നിന്ന് സ്‌ക്രീനുകളിലേക്ക്: റിയാദില്‍ വീണ്ടും ഓണ്‍ലൈന്‍ പഠനകാലം
October 15, 2026
ഡല്‍ഹി സമരം: സുപ്രീം കോടതിയില്‍  കേസുകളുടെ പൊടിപൂരം, രാഹുലിന് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശം
ഡല്‍ഹി സമരം: സുപ്രീം കോടതിയില്‍ കേസുകളുടെ പൊടിപൂരം, രാഹുലിന് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശം
October 15, 2026
എന്റെ സ്വന്തം 'മലയാളി അച്ഛന്‍'; ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി
എന്റെ സ്വന്തം 'മലയാളി അച്ഛന്‍'; ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി
October 15, 2026
പ്രതിഷേധത്തില്‍ പങ്കെടുത്തു, നടന്‍  ഇംറാന്‍ ഖാന് ഇന്ത്യ വിടാന്‍ ഉത്തരവ്
പ്രതിഷേധത്തില്‍ പങ്കെടുത്തു, നടന്‍ ഇംറാന്‍ ഖാന് ഇന്ത്യ വിടാന്‍ ഉത്തരവ്
October 15, 2026
ജിദ്ദയില്‍ വനിതകള്‍ക്കായി ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
ജിദ്ദയില്‍ വനിതകള്‍ക്കായി ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
October 15, 2026
കിഴക്കന്‍ മേഖലയിലും മദീനയിലും ഹൂത്തി ആക്രമണം പ്രതിരോധിച്ചെന്ന് സഖ്യസേന വക്താവ്
കിഴക്കന്‍ മേഖലയിലും മദീനയിലും ഹൂത്തി ആക്രമണം പ്രതിരോധിച്ചെന്ന് സഖ്യസേന വക്താവ്
October 15, 2026