l o a d i n g

ഗൾഫ്

അല്‍ ഖര്‍ജില്‍ ഓണപ്പൊലിമയൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ 'ഓണം പൊന്നോണം 2026'

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
October 15, 2026

റിയാദ്: വിഭവസമൃദ്ധമായ ഓണസദ്യയും വിവിധ കലാപരിപാടികളും പരമ്പരാഗത കായികമത്സരങ്ങളുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ അല്‍ ഖര്‍ജ് സ്റ്റേറ്റ് കൗണ്‍സിലിന്റെ 'ഓണം പൊന്നോണം 2026' ആഘോഷിച്ചു. അല്‍ ഖര്‍ജ് എക്‌സിറ്റ് അഞ്ചിലെ ഇസ്തിറാഹയില്‍ നടന്ന പരിപാടിയില്‍ ഇരുനൂറിലധികം പ്രവാസികളും കുടുംബാംഗങ്ങളും പങ്കെടുത്തു.

വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വിവേകിന്റെ നേതൃത്വത്തില്‍ പരിചയപ്പെടലും സൗഹൃദം പങ്കുവെക്കലുമായി പ്രത്യേക പരിപാടി നടന്നു. കൗണ്‍സില്‍ ട്രഷറര്‍ ബിനു മണങ്ങാടന്‍ മാവേലയായി വേഷമിട്ടെത്തിയത് ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്നു. തിരുവാതിരക്കളി, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, സംഗീതവിരുന്ന്, വനിതകളുടെ സംഘനൃത്തം എന്നിവയും അരങ്ങേറി.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് കബീര്‍ പട്ടാമ്പി ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്തു. സൗദി അറേബ്യയില്‍ ഇരുപത് വര്‍ഷത്തിലധികമായി പ്രവാസസേവനമനുഷ്ഠിച്ചവരെ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു. സംഘടനയുടെ വിവിധ തലങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെയും ചടങ്ങില്‍ അനുമോദിച്ചു.

അല്‍ ഖര്‍ജ് സോക്കര്‍ അക്കാദമിയുടെ പുതിയ ജേഴ്സി പ്രകാശനവും അംഗത്വ കാര്‍ഡുകളുടെ വിതരണവും ഇതോടൊപ്പം നടന്നു. നിരവധി പേരാണ് പുതുതായി സംഘടനയിലേക്ക് അംഗത്വമെടുത്തത്. വിവിധ ഓണക്കളികളും കായികമത്സരങ്ങളും വടംവലിയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. മത്സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

കൗണ്‍സില്‍ പ്രസിഡന്റ് ആല്‍ബിന്‍ ആന്റോ, സെക്രട്ടറി രതീഷ് രാഘവന്‍, ട്രഷറര്‍ ബിനു മണങ്ങാടന്‍, രക്ഷാധികാരി അയൂബ് ഖാന്‍, പരിപാടികളുടെ കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഈസ്, മറ്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മുഹമ്മദ് റഈസ് ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.

Latest News

 സൗദി അറേബ്യയിലേക്കുള്ള ഇന്‍ഡിഗോയുടെ ഒക്ടോബര്‍ 24 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി
സൗദി അറേബ്യയിലേക്കുള്ള ഇന്‍ഡിഗോയുടെ ഒക്ടോബര്‍ 24 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി
October 15, 2026
സൗഹൃദവേദി തിരൂര്‍ നോവല്‍ പുരസ്‌കാരം അമ്മാര്‍ കിഴുപറമ്പിന്
സൗഹൃദവേദി തിരൂര്‍ നോവല്‍ പുരസ്‌കാരം അമ്മാര്‍ കിഴുപറമ്പിന്
October 15, 2026
അല്‍ ഖര്‍ജില്‍ ഓണപ്പൊലിമയൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ 'ഓണം പൊന്നോണം 2026'
അല്‍ ഖര്‍ജില്‍ ഓണപ്പൊലിമയൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ 'ഓണം പൊന്നോണം 2026'
October 15, 2026
  മുപ്പത്തിരണ്ടാമത് ഡാഫൊഡില്‍സ് ആഷ്ടെല്‍ സംഗമം സോക്കര്‍-2026ന് റിയാദില്‍ പ്രൗഢോജ്ജ്വല തുടക്കം
മുപ്പത്തിരണ്ടാമത് ഡാഫൊഡില്‍സ് ആഷ്ടെല്‍ സംഗമം സോക്കര്‍-2026ന് റിയാദില്‍ പ്രൗഢോജ്ജ്വല തുടക്കം
October 15, 2026
അക്ഷരമുറികളില്‍ നിന്ന് സ്‌ക്രീനുകളിലേക്ക്: റിയാദില്‍ വീണ്ടും ഓണ്‍ലൈന്‍ പഠനകാലം
അക്ഷരമുറികളില്‍ നിന്ന് സ്‌ക്രീനുകളിലേക്ക്: റിയാദില്‍ വീണ്ടും ഓണ്‍ലൈന്‍ പഠനകാലം
October 15, 2026
ഡല്‍ഹി സമരം: സുപ്രീം കോടതിയില്‍  കേസുകളുടെ പൊടിപൂരം, രാഹുലിന് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശം
ഡല്‍ഹി സമരം: സുപ്രീം കോടതിയില്‍ കേസുകളുടെ പൊടിപൂരം, രാഹുലിന് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശം
October 15, 2026
എന്റെ സ്വന്തം 'മലയാളി അച്ഛന്‍'; ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി
എന്റെ സ്വന്തം 'മലയാളി അച്ഛന്‍'; ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി
October 15, 2026
പ്രതിഷേധത്തില്‍ പങ്കെടുത്തു, നടന്‍  ഇംറാന്‍ ഖാന് ഇന്ത്യ വിടാന്‍ ഉത്തരവ്
പ്രതിഷേധത്തില്‍ പങ്കെടുത്തു, നടന്‍ ഇംറാന്‍ ഖാന് ഇന്ത്യ വിടാന്‍ ഉത്തരവ്
October 15, 2026
ജിദ്ദയില്‍ വനിതകള്‍ക്കായി ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
ജിദ്ദയില്‍ വനിതകള്‍ക്കായി ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
October 15, 2026
കിഴക്കന്‍ മേഖലയിലും മദീനയിലും ഹൂത്തി ആക്രമണം പ്രതിരോധിച്ചെന്ന് സഖ്യസേന വക്താവ്
കിഴക്കന്‍ മേഖലയിലും മദീനയിലും ഹൂത്തി ആക്രമണം പ്രതിരോധിച്ചെന്ന് സഖ്യസേന വക്താവ്
October 15, 2026