റിയാദ്- സൗദിയുടെ കിഴക്കന് മേഖലയിലും മദീന മേഖലയിലും ഡ്രോണ്- ക്രൂസ് മിസൈല് ആക്രമണങ്ങളെ വ്യോമസേന വിജയകരമായി പ്രതിരോധിച്ചതായി സഖ്യസേന വക്താവ് തുര്ക്കി അല് മാലികി അറിയിച്ചു.
ഭീകര സംഘടനയായ ഹൂത്തി മിലിഷ്യ തലസ്ഥാനമായ റിയാദിന് നേരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലും അല്-ഖര്ജ് ഗവര്ണറേറ്റിലേക്ക് ലക്ഷ്യമിട്ടെത്തിയ ക്രൂസ് മിസൈലും തകര്ത്തതായി കഴിഞ്ഞ ദിവസം വക്താവ് അറിയിച്ചിരുന്നു. സഖ്യസേനയുടെ അടിയന്തര ഇടപെടലിലൂടെയാണ് ഈ ആക്രമണ ശ്രമങ്ങളെല്ലാം വിജയകരമായി നിഷ്ഫലമാക്കിയത്.
Related News