l o a d i n g

കേരള

ജര്‍മനിയിലെ ബഹുനില കെട്ടിടത്തിലെ തീപിടിത്തം: മരിച്ച മൂന്ന് പേരും മലയാളികള്‍; അയല്‍വാസി കസ്റ്റഡിയില്‍

Thumbnail
Publisher By     Staff Reporter
October 15, 2026

ബെര്‍ലിന്‍: ജര്‍മനിയിലെ പടിഞ്ഞാറന്‍ നഗരമായ ബോഹുമില്‍ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്മെന്റിലുണ്ടായ വന്‍ തീപിടിത്തത്തില്‍ കൊല്ലപ്പെട്ട മൂന്ന് പേരും മലയാളികളാണെന്ന് സ്ഥിരീകരിച്ചു. കൊല്ലം ചാമക്കാട് സ്വദേശിനി അഞ്ജലി ഷീല ജോയ് (25), കാലടി സ്വദേശിനി സ്വിന്‍ ജോണി (27), ഇടുക്കി, കട്ടപ്പന സ്വദേശി നോവ സാബു (26) എന്നിവരാണ് വിഷപ്പുകയും തീയും ശ്വസിച്ച് മരിച്ചത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന 41 കാരനായ സ്വദേശിയെ പൊലീസ് കൊലപാതക കുറ്റത്തിന് കസ്റ്റഡിയിലെടുത്തു. ഹോമിസൈഡ് സ്‌ക്വാഡ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ചൊവ്വാഴ്ച പുലര്‍ച്ചെ 4.15ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. ബോഹും ഹോഫ്സ്റെറഡെ മേഖലയിലെ പോസ്ററ്സ്ട്രാസെയിലുള്ള ബഹുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ഇടനാഴിയില്‍ സൂക്ഷിച്ചിരുന്ന കുട്ടികളുടെ സ്ട്രോളറുകള്‍ക്ക് തീവച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ന്ന് മുകളിലേക്ക് കയറാനുള്ള തടികൊണ്ടുള്ള കോവണിയിലേക്ക് തീ ആളിപ്പടരുകയായിരുന്നു. രണ്ടാഴ്ച മുമ്പ് മാത്രമാണ് മരിച്ചവര്‍ ഈ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ താമസത്തിനെത്തിയത്.

കെട്ടിടത്തില്‍ നിന്നുള്ള ഏക രക്ഷാമാര്‍ഗമായ തടികൊണ്ടുള്ള കോവണി പൂര്‍ണമായി കത്തിയമരുകയും ഇടനാഴിയിലാകെ കനത്ത വിഷപ്പുകയും കൊടുംചൂടും പടരുകയും ചെയ്തതോടെ മുകള്‍ നിലകളിലെ താമസക്കാര്‍ക്ക് പുറത്തിറങ്ങാനായില്ല. പലരും ജനലുകള്‍ വഴി സഹായം അഭ്യര്‍ഥിച്ച് നിലവിളിച്ചു. സ്ഥലത്തെത്തിയ അഗ്നിശമന സേന ടേണ്‍ടേബിള്‍ ലാഡറുകളും പോര്‍ട്ടബിള്‍ കോവണികളും ഉപയോഗിച്ച് സാഹസികമായാണ് നാല് പേരെ താഴെയിറക്കിയത്. ഒരാള്‍ ജീവന്‍ രക്ഷിക്കാന്‍ അഗ്നിശമന സേന താഴെ വിരിച്ച സേഫ്റ്റി കുഷ്യനിലേക്ക് ജനലിലൂടെ എടുത്തുചാടുകയായിരുന്നു. പരുക്കേറ്റ അഞ്ച് പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് പോലുള്ള സാങ്കേതിക തകരാറുകള്‍ ഒന്നുമില്ലെന്ന് വ്യക്തമായിട്ടുണ്ട്. മനഃപൂര്‍വം തീവച്ചതാണെന്ന നിഗമനത്തെ തുടര്‍ന്നാണ് കൊലപാതക കുറ്റത്തിന് കേസെടുത്തത്. തീപിടിത്തത്തിന് തലേദിവസം ഉച്ചയ്ക്ക് ഇതേ കെട്ടിടത്തില്‍ താമസക്കാര്‍ തമ്മില്‍ തര്‍ക്കമുണ്ടായതിനെത്തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഈ തര്‍ക്കത്തിന് സംഭവവുമായി ബന്ധമുണ്ടോയെന്നത് അന്വേഷണ സംഘം ഗൗരവമായി പരിശോധിക്കുന്നുണ്ട്. ബോഹും നഗരം കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍ക്കിടയില്‍ കണ്ട ഏറ്റവും വലിയ ദുരന്തമാണിതെന്ന് നഗര മേയര്‍ യോര്‍ഗ് ലൂക്കാറ്റ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അപകടം നടന്ന കെട്ടിടം പൊലീസ് സീല്‍ ചെയ്തിരിക്കുകയാണ്.

Latest News

 സൗദി അറേബ്യയിലേക്കുള്ള ഇന്‍ഡിഗോയുടെ ഒക്ടോബര്‍ 24 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി
സൗദി അറേബ്യയിലേക്കുള്ള ഇന്‍ഡിഗോയുടെ ഒക്ടോബര്‍ 24 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി
October 15, 2026
സൗഹൃദവേദി തിരൂര്‍ നോവല്‍ പുരസ്‌കാരം അമ്മാര്‍ കിഴുപറമ്പിന്
സൗഹൃദവേദി തിരൂര്‍ നോവല്‍ പുരസ്‌കാരം അമ്മാര്‍ കിഴുപറമ്പിന്
October 15, 2026
അല്‍ ഖര്‍ജില്‍ ഓണപ്പൊലിമയൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ 'ഓണം പൊന്നോണം 2026'
അല്‍ ഖര്‍ജില്‍ ഓണപ്പൊലിമയൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ 'ഓണം പൊന്നോണം 2026'
October 15, 2026
  മുപ്പത്തിരണ്ടാമത് ഡാഫൊഡില്‍സ് ആഷ്ടെല്‍ സംഗമം സോക്കര്‍-2026ന് റിയാദില്‍ പ്രൗഢോജ്ജ്വല തുടക്കം
മുപ്പത്തിരണ്ടാമത് ഡാഫൊഡില്‍സ് ആഷ്ടെല്‍ സംഗമം സോക്കര്‍-2026ന് റിയാദില്‍ പ്രൗഢോജ്ജ്വല തുടക്കം
October 15, 2026
അക്ഷരമുറികളില്‍ നിന്ന് സ്‌ക്രീനുകളിലേക്ക്: റിയാദില്‍ വീണ്ടും ഓണ്‍ലൈന്‍ പഠനകാലം
അക്ഷരമുറികളില്‍ നിന്ന് സ്‌ക്രീനുകളിലേക്ക്: റിയാദില്‍ വീണ്ടും ഓണ്‍ലൈന്‍ പഠനകാലം
October 15, 2026
ഡല്‍ഹി സമരം: സുപ്രീം കോടതിയില്‍  കേസുകളുടെ പൊടിപൂരം, രാഹുലിന് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശം
ഡല്‍ഹി സമരം: സുപ്രീം കോടതിയില്‍ കേസുകളുടെ പൊടിപൂരം, രാഹുലിന് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശം
October 15, 2026
എന്റെ സ്വന്തം 'മലയാളി അച്ഛന്‍'; ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി
എന്റെ സ്വന്തം 'മലയാളി അച്ഛന്‍'; ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി
October 15, 2026
പ്രതിഷേധത്തില്‍ പങ്കെടുത്തു, നടന്‍  ഇംറാന്‍ ഖാന് ഇന്ത്യ വിടാന്‍ ഉത്തരവ്
പ്രതിഷേധത്തില്‍ പങ്കെടുത്തു, നടന്‍ ഇംറാന്‍ ഖാന് ഇന്ത്യ വിടാന്‍ ഉത്തരവ്
October 15, 2026
ജിദ്ദയില്‍ വനിതകള്‍ക്കായി ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
ജിദ്ദയില്‍ വനിതകള്‍ക്കായി ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
October 15, 2026
കിഴക്കന്‍ മേഖലയിലും മദീനയിലും ഹൂത്തി ആക്രമണം പ്രതിരോധിച്ചെന്ന് സഖ്യസേന വക്താവ്
കിഴക്കന്‍ മേഖലയിലും മദീനയിലും ഹൂത്തി ആക്രമണം പ്രതിരോധിച്ചെന്ന് സഖ്യസേന വക്താവ്
October 15, 2026