l o a d i n g

കേരള

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം നാളെ രാവിലെ കണ്ണൂരിലെ വീട്ടിലെത്തിക്കും

Thumbnail
Publisher By     Staff Reporter
October 15, 2026

തിരുവനന്തപുരം: വിമാനമാര്‍ഗം ഇന്ന് പുലര്‍ച്ചയോടെ തിരുവനന്തപുരത്തെത്തിച്ച ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച കണ്ണൂര്‍ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ (22) ചിതാഭസ്മം നോര്‍ക്ക റൂട്ട്‌സ് അധികൃതര്‍ ഏറ്റുവാങ്ങി ട്രെയിന്‍ മാര്‍ഗ്ഗം നാളെ രാവിലെ (ഒക്ടോബര്‍ 16) ജന്മനാട്ടിലെ വീട്ടിലെത്തിക്കും. ഇരിക്കൂര്‍ എം.എല്‍.എ അഡ്വ. സജീവ് ജോസഫിന്റെ നേതൃത്വത്തില്‍ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറും. ഒക്ടോബര്‍ 14ന് പുലര്‍ച്ചെ ചിതാഭസ്മം എത്തിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ഇത് ഒക്ടോബര്‍ 15ലേക്ക് മാറ്റുകയായിരുന്നു.

ദേവികയുടെ മൃതശരീരം നാട്ടിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുടുംബത്തിന്റെ അനുവാദത്തോടെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ എംബസി, മലയാളി സംഘടനാ പ്രതിനിധികള്‍ എന്നിവരുടെ സഹായത്തോടെ ജപ്പാനിലാണ് സംസ്‌കരിച്ചത്. മൃതദേഹം സംസ്‌കരിക്കുന്നതിനും ചിതാഭസ്മം നാട്ടിലെത്തിക്കുന്നതിനാവശ്യമായ രേഖകള്‍ തയ്യാറാക്കി സമര്‍പ്പിക്കുന്നതിനും തുടര്‍നടപടികളുടെ ഏകോപനത്തിനും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്ട്‌സ് നേതൃത്വം നല്‍കി.

ജപ്പാനിലെ ഗിഫു പ്രവിശ്യയിലുള്ള കകമിഗാഹാരയില്‍ സെപ്റ്റംബര്‍ രണ്ടിനാണ് ദേവികയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ദേവിക, ജപ്പാനിലെ ഒരു സാമൂഹ്യക്ഷേമ സ്ഥാപനത്തില്‍ നഴ്‌സിങ് അസിസ്റ്റന്റായി ആറുമാസം മുന്‍പാണ് ജോലിയില്‍ പ്രവേശിച്ചത്. ദേവികയെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്.

Latest News

 സൗദി അറേബ്യയിലേക്കുള്ള ഇന്‍ഡിഗോയുടെ ഒക്ടോബര്‍ 24 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി
സൗദി അറേബ്യയിലേക്കുള്ള ഇന്‍ഡിഗോയുടെ ഒക്ടോബര്‍ 24 വരെയുള്ള സര്‍വീസുകള്‍ റദ്ദാക്കി
October 15, 2026
സൗഹൃദവേദി തിരൂര്‍ നോവല്‍ പുരസ്‌കാരം അമ്മാര്‍ കിഴുപറമ്പിന്
സൗഹൃദവേദി തിരൂര്‍ നോവല്‍ പുരസ്‌കാരം അമ്മാര്‍ കിഴുപറമ്പിന്
October 15, 2026
അല്‍ ഖര്‍ജില്‍ ഓണപ്പൊലിമയൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ 'ഓണം പൊന്നോണം 2026'
അല്‍ ഖര്‍ജില്‍ ഓണപ്പൊലിമയൊരുക്കി വേള്‍ഡ് മലയാളി ഫെഡറേഷന്റെ 'ഓണം പൊന്നോണം 2026'
October 15, 2026
  മുപ്പത്തിരണ്ടാമത് ഡാഫൊഡില്‍സ് ആഷ്ടെല്‍ സംഗമം സോക്കര്‍-2026ന് റിയാദില്‍ പ്രൗഢോജ്ജ്വല തുടക്കം
മുപ്പത്തിരണ്ടാമത് ഡാഫൊഡില്‍സ് ആഷ്ടെല്‍ സംഗമം സോക്കര്‍-2026ന് റിയാദില്‍ പ്രൗഢോജ്ജ്വല തുടക്കം
October 15, 2026
അക്ഷരമുറികളില്‍ നിന്ന് സ്‌ക്രീനുകളിലേക്ക്: റിയാദില്‍ വീണ്ടും ഓണ്‍ലൈന്‍ പഠനകാലം
അക്ഷരമുറികളില്‍ നിന്ന് സ്‌ക്രീനുകളിലേക്ക്: റിയാദില്‍ വീണ്ടും ഓണ്‍ലൈന്‍ പഠനകാലം
October 15, 2026
ഡല്‍ഹി സമരം: സുപ്രീം കോടതിയില്‍  കേസുകളുടെ പൊടിപൂരം, രാഹുലിന് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശം
ഡല്‍ഹി സമരം: സുപ്രീം കോടതിയില്‍ കേസുകളുടെ പൊടിപൂരം, രാഹുലിന് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശം
October 15, 2026
എന്റെ സ്വന്തം 'മലയാളി അച്ഛന്‍'; ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി
എന്റെ സ്വന്തം 'മലയാളി അച്ഛന്‍'; ചെറുവയല്‍ രാമന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രിയങ്ക ഗാന്ധി എം.പി
October 15, 2026
പ്രതിഷേധത്തില്‍ പങ്കെടുത്തു, നടന്‍  ഇംറാന്‍ ഖാന് ഇന്ത്യ വിടാന്‍ ഉത്തരവ്
പ്രതിഷേധത്തില്‍ പങ്കെടുത്തു, നടന്‍ ഇംറാന്‍ ഖാന് ഇന്ത്യ വിടാന്‍ ഉത്തരവ്
October 15, 2026
ജിദ്ദയില്‍ വനിതകള്‍ക്കായി ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
ജിദ്ദയില്‍ വനിതകള്‍ക്കായി ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
October 15, 2026
കിഴക്കന്‍ മേഖലയിലും മദീനയിലും ഹൂത്തി ആക്രമണം പ്രതിരോധിച്ചെന്ന് സഖ്യസേന വക്താവ്
കിഴക്കന്‍ മേഖലയിലും മദീനയിലും ഹൂത്തി ആക്രമണം പ്രതിരോധിച്ചെന്ന് സഖ്യസേന വക്താവ്
October 15, 2026