l o a d i n g

ഗൾഫ്

അപ്പാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടെന്ന ഹൂത്തി വാദം തെറ്റ്; യുദ്ധക്കളത്തില്‍ വീണ്ടുമെത്തുമെന്ന് സൗദി സഖ്യസേന

Thumbnail
Publisher By     Staff Reporter
October 19, 2026


റിയാദ്- സൗദി അറേബ്യയുടെ അപ്പാച്ചെ ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടെന്ന ഹൂത്തി മിലിഷ്യയുടെ അവകാശവാദങ്ങള്‍ തള്ളി യമനിലെ സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലിക്കി. അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഉടന്‍ തന്നെ യുദ്ധക്കളത്തില്‍ പ്രവേശിക്കുമെന്നും, ഹൂത്തി വക്താവ് അതിന്റെ രൂപം ഓര്‍ത്തു വെക്കുന്നത് നന്നായിരിക്കുമെന്നും അല്‍-മാലിക്കി പറഞ്ഞു.

'ബ്ലാക്ക് ഫെയറി' എന്നറിയപ്പെടുന്ന അപ്പാച്ചെ ഹെലികോപ്റ്ററുകള്‍, ആധുനിക യുദ്ധരംഗത്തെ ഏറ്റവും പ്രശസ്തവും ശക്തവുമായ ആക്രമണ വിമാനങ്ങളിലൊന്നാണ്. ശത്രുക്കളുടെ ടാങ്കുകളും സൈനിക വാഹനങ്ങളും തകര്‍ക്കുന്നതിനും ഏത് പ്രതികൂല കാലാവസ്ഥയിലും കരസേനയ്ക്ക് വ്യോമ പിന്തുണ നല്‍കുന്നതിനുമാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. സൗദി റോയല്‍ ലാന്‍ഡ് ഫോഴ്സ് ഉള്‍പ്പെടെ ലോകത്തെ പ്രമുഖ സൈന്യങ്ങളുടെ പ്രധാന യുദ്ധോപകരണങ്ങളില്‍ ഒന്നാണിത്.

അമേരിക്കന്‍ സൈന്യത്തിന്റെ 'അഡ്വാന്‍സ്ഡ് അറ്റാക്ക് ഹെലികോപ്റ്റര്‍' പ്രോഗ്രാമിന്റെ ഭാഗമായി വികസിപ്പിച്ച അപ്പാച്ചെ, 1975-ലാണ് ആദ്യമായി പറന്നത്. പിന്നീട് ബോയിംഗ് കമ്പനി ഇതിന്റെ നിര്‍മ്മാണവും വികസനവും ഏറ്റെടുത്തു. 30ാാ എം.230 ഓട്ടോമാറ്റിക് പീരങ്കി, ഹെല്‍ഫയര്‍ ഗൈഡഡ് മിസൈലുകള്‍, ഹൈഡ്ര 70 മിസൈലുകള്‍ എന്നിവയാണ് ഇതിന്റെ പ്രധാന ആയുധങ്ങള്‍.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ലക്ഷ്യങ്ങള്‍ കണ്ടെത്താനും പിന്തുടരാനും സഹായിക്കുന്ന റഡാറുകളും അത്യാധുനിക സെന്‍സറുകളും അപ്പാച്ചെയുടെ പ്രത്യേകതയാണ്. കനത്ത ആക്രമണങ്ങളെ ചെറുത്തുനില്‍ക്കാന്‍ ശേഷിയുള്ള ബോഡി ഡിസൈനും, കഠിനമായ ചൂടുള്ള കാലാവസ്ഥയിലും ഉയര്‍ന്ന കാര്യക്ഷമത നല്‍കുന്ന ടര്‍ബോപ്രോപ്പ് എഞ്ചിനുകളുമാണ് ഇതിലുള്ളത്.

1991-ലെ ഗള്‍ഫ് യുദ്ധത്തിന് ശേഷമാണ് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ സൗദി അറേബ്യന്‍ സൈന്യത്തിന്റെ ഭാഗമാകുന്നത്. നിലവില്‍ ഏകദേശം 90 അപ്പാച്ചെ ഹെലികോപ്റ്ററുകളുള്ള സൗദി അറേബ്യ, അമേരിക്കക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ അപ്പാച്ചെ വിമാനങ്ങള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ്. അതിര്‍ത്തി സംരക്ഷണത്തിലും കൃത്യതയാര്‍ന്ന സൈനിക ദൗത്യങ്ങളിലും സൗദി അറേബ്യ ഈ ഹെലികോപ്റ്ററുകള്‍ വിജയകരമായി ഉപയോഗിച്ചു വരുന്നു.

Latest News

ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍  അന്തിമഘട്ടത്തില്‍: റൂബിയോ
ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ അന്തിമഘട്ടത്തില്‍: റൂബിയോ
October 19, 2026
ഒട്ടക മൂത്രത്തില്‍നിന്ന് കാന്‍സര്‍ മരുന്ന്, വ്യാജ വാര്‍ത്തയെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി
ഒട്ടക മൂത്രത്തില്‍നിന്ന് കാന്‍സര്‍ മരുന്ന്, വ്യാജ വാര്‍ത്തയെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി
October 19, 2026
ഹൂത്തികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം: ഐക്യരാഷ്ട്രസഭയോട് യമന്‍ പ്രസിഡന്റ് ഡോ. റഷാദ് അല്‍-അലിമി
ഹൂത്തികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം: ഐക്യരാഷ്ട്രസഭയോട് യമന്‍ പ്രസിഡന്റ് ഡോ. റഷാദ് അല്‍-അലിമി
October 19, 2026
ബോണ്ട് ഒപ്പിടണമെന്ന് നോട്ടീസ്; ചോദ്യം ചെയ്ത് നേഹ ബോറ കോടതിയില്‍
ബോണ്ട് ഒപ്പിടണമെന്ന് നോട്ടീസ്; ചോദ്യം ചെയ്ത് നേഹ ബോറ കോടതിയില്‍
October 19, 2026
*റാണിയ വാഹനാപകടം: മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.
*റാണിയ വാഹനാപകടം: മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.
October 19, 2026
വിവാദ പ്രസ്താവനകള്‍ വേണ്ട;  കോണ്‍ഗ്രസ് നേതാക്കള്‍ക്ക്  കെ.പി.സി.സി അധ്യക്ഷന്റെ താക്കീത്
വിവാദ പ്രസ്താവനകള്‍ വേണ്ട; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെ.പി.സി.സി അധ്യക്ഷന്റെ താക്കീത്
October 19, 2026
സൗദി-യു.എ.ഇ ബന്ധത്തിന് ചരിത്രപരമായ ആഴമുണ്ട്: മന്ത്രി സല്‍മാന്‍ അല്‍-ദോസരി
സൗദി-യു.എ.ഇ ബന്ധത്തിന് ചരിത്രപരമായ ആഴമുണ്ട്: മന്ത്രി സല്‍മാന്‍ അല്‍-ദോസരി
October 19, 2026
ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽu പണി പാളും; 1,000 രൂപ പിഴ
ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽu പണി പാളും; 1,000 രൂപ പിഴ
October 19, 2026
ടൈഗര്‍ ഷ്രോഫിനു നേരെ വെടി: മൂന്ന് പേര്‍ രാജസ്ഥാനില്‍ പിടിയില്‍
ടൈഗര്‍ ഷ്രോഫിനു നേരെ വെടി: മൂന്ന് പേര്‍ രാജസ്ഥാനില്‍ പിടിയില്‍
October 19, 2026
ജിദ്ദയില്‍ പ്രിന്‍സ് മജീദ് റോഡ് വികസനം ആരംഭിച്ചു; റോഡിന്റെ വീതി 52 മീറ്ററായി ഉയര്‍ത്തും
ജിദ്ദയില്‍ പ്രിന്‍സ് മജീദ് റോഡ് വികസനം ആരംഭിച്ചു; റോഡിന്റെ വീതി 52 മീറ്ററായി ഉയര്‍ത്തും
October 19, 2026