മുംബൈ: ബോളിവുഡ് നടന് ടൈഗര്‍ ഷ്രോഫിന്റെ കാറിനുനേരെ വെടിവെച്ച കേസില്‍ മൂന്ന് പ്രതികളെ രാജസ്ഥാനിലെ കോട്ട റെയില്‍വേ സ്റ്റേഷനില്‍നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ്. ഹരിയാന സ്വദേശികളായ രണ്ടുപേരും മഹാരാഷ്ട്ര സ്വദേശിയായ ഒരാളുമാണ് പിടിയിലായത്. ഇവര്‍ ലോറന്‍സ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ളവരാണെന്നാണ് അന്വേഷണ ഏജന്‍സികളുടെ പ്രാഥമിക സംശയം.
ഞായറാഴ്ച വൈകീട്ട് മുംബൈയിലെ ജൂഹുവിലാണ് ടൈഗര്‍ ഷ്രോഫിനെ ലക്ഷ്യമിട്ട് വെടിവെപ്പുണ്ടായത്. നടന് പതിവായി ഫുട്ബോള്‍ കളിക്കാനെത്തുന്ന സ്ഥലത്തെക്കുറിച്ച് അക്രമികള്‍ക്ക് അറിവുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ സഞ്ചാരരീതി നിരീക്ഷിച്ചശേഷമാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആക്രമണത്തില്‍ ടൈഗര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും െ്രെഡവര്‍ക്കും മറ്റൊരാള്‍ക്കും പരിക്കേറ്റിരുന്നു.
വെടിവെപ്പിനുശേഷം പ്രതികള്‍ എസ്.വി. റോഡ് വഴി വിലെ പാര്‍ലെ, അന്ധേരി ഭാഗങ്ങളിലൂടെ കടന്നുപോയെന്നാണ് റിപ്പോര്‍ട്ട്. അന്ധേരി വെസ്റ്റ് റെയില്‍വേ സ്റ്റേഷനു സമീപം ബൈക്ക് ഉപേക്ഷിച്ചശേഷം ബോറിവലിയിലേക്കുള്ള ട്രെയിനില്‍ കയറി. പിന്നീട് മഹാരാഷ്ട്ര അതിര്‍ത്തി കടന്ന് ഗുജറാത്തിലേക്ക് പ്രവേശിച്ച് അന്വേഷണത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്നാണ് രാജസ്ഥാനിലെ കോട്ടയില്‍വെച്ച് ഇവര്‍ പിടിയിലായത്.
ആക്രമണത്തിനുമുമ്പ് നടന്റെ പതിവായി സന്ദര്‍ശിക്കുന്ന പ്രദേശങ്ങള്‍ നിരീക്ഷിക്കാന്‍ പ്രതികള്‍ പ്രദേശത്ത് പരിശോധന നടത്തിയിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ സംശയം. സംഭവവുമായി ബന്ധപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.
സംഭവത്തിനുപിന്നില്‍ ലോറന്‍സ് ബിഷ്ണോയി സംഘമാണെന്ന് അവകാശപ്പെട്ടുള്ള സമൂഹമാധ്യമ പോസ്റ്റ് പ്രചരിക്കുന്നുണ്ടെങ്കിലും അതിന്റെ ആധികാരികത പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം തുടരുകയാണ്.
വെടിവെപ്പിനുശേഷം ടൈഗര്‍ ഷ്രോഫിന്റെ വസതിയിലെത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു. മുംബൈയില്‍ ഗുണ്ടാസംഘങ്ങളുടെ അക്രമം വീണ്ടും തലപൊക്കാന്‍ അനുവദിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
Related News