l o a d i n g

കേരള

വിവാദ പ്രസ്താവനകള്‍ വേണ്ട; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെ.പി.സി.സി അധ്യക്ഷന്റെ താക്കീത്

-അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദികളില്‍ അറിയിക്കണം; പരസ്യ പ്രതികരണങ്ങള്‍ അച്ചടക്കലംഘനമായി കണക്കാക്കും

Thumbnail
Publisher By     Staff Reporter
October 19, 2026



കണ്ണൂര്‍: വിവാദ പ്രസ്താവനകള്‍ പരസ്യമായി നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പുമായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങള്‍ നേതാക്കളും പ്രവര്‍ത്തകരും ഒഴിവാക്കണമെന്നും അഭിപ്രായങ്ങള്‍ അറിയിക്കേണ്ടത് പാര്‍ട്ടി വേദികളിലൂടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയുടെ ആഭ്യന്തര വിഷയങ്ങളിലും രാഷ്ട്രീയ നിലപാടുകളിലും നേതാക്കള്‍ പരസ്യമായി അഭിപ്രായപ്രകടനം നടത്തുന്നത് സംഘടനാപരമായ അച്ചടക്കത്തിന് വിരുദ്ധമാണെന്ന നിലപാടിലാണ് കെപിസിസി നേതൃത്വം. അച്ചടക്കലംഘനമായി കണക്കാക്കാവുന്ന ഇത്തരം പ്രസ്താവനകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ട്.
നേതാക്കള്‍ക്കും പാര്‍ട്ടി ഘടകങ്ങള്‍ക്കും അഭിപ്രായവ്യത്യാസങ്ങളോ നിര്‍ദേശങ്ങളോ ഉണ്ടെങ്കില്‍ അവ നേതൃത്വത്തെ അറിയിക്കാം. എന്നാല്‍ മാധ്യമങ്ങളിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയും പരസ്യമായ തര്‍ക്കങ്ങളിലേക്ക് നീങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട്.
പാര്‍ട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ പൊതുചര്‍ച്ചയാകുന്നത് ഒഴിവാക്കാനും സംഘടനാപരമായ ഐക്യം നിലനിര്‍ത്താനുമാണ് മുന്നറിയിപ്പിലൂടെ നേതൃത്വം ലക്ഷ്യമിടുന്നത്.
അടൂര്‍ പ്രകാശിന് മറുപടിയില്ല. വിവാദ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ നേതാക്കള്‍ ബാധ്യസ്ഥരാണ്. നേതൃത്വം അത് ഇഷ്ടപ്പെടുന്നില്ല. പ്രതികരണം അവരെ നേരിട്ട് അറിയിക്കും. അഭിപ്രായങ്ങള്‍ പറയാനുള്ള വേദികളുണ്ട് -അദ്ദേഹം വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രിക്കെതിരെ എഫ്.ഐ.ആര്‍ വൈകിയതു മുതലാക്കി നേതൃത്വത്തിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ആണുങ്ങളുടെ സര്‍ക്കാരാണെങ്കില്‍ പിണറായിക്കെതിരെ നടപടി വേണമെന്ന് കെ. സുധാകരന്‍ പറഞ്ഞിരുന്നു. കെ.പി.സി.സി പ്രസിഡന്റായിരുന്ന കെ സുധാകരനെ പുകച്ചു പുറത്തുചാടിച്ചതു പോലെ തന്നെ പുറത്തുചാടിക്കാന്‍ ശ്രമമുണ്ടെന്ന് അടൂര്‍ പ്രകാശും പറഞ്ഞിരുന്നു.

Latest News

ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍  അന്തിമഘട്ടത്തില്‍: റൂബിയോ
ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ അന്തിമഘട്ടത്തില്‍: റൂബിയോ
October 19, 2026
ഒട്ടക മൂത്രത്തില്‍നിന്ന് കാന്‍സര്‍ മരുന്ന്, വ്യാജ വാര്‍ത്തയെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി
ഒട്ടക മൂത്രത്തില്‍നിന്ന് കാന്‍സര്‍ മരുന്ന്, വ്യാജ വാര്‍ത്തയെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി
October 19, 2026
ഹൂത്തികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം: ഐക്യരാഷ്ട്രസഭയോട് യമന്‍ പ്രസിഡന്റ് ഡോ. റഷാദ് അല്‍-അലിമി
ഹൂത്തികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം: ഐക്യരാഷ്ട്രസഭയോട് യമന്‍ പ്രസിഡന്റ് ഡോ. റഷാദ് അല്‍-അലിമി
October 19, 2026
ബോണ്ട് ഒപ്പിടണമെന്ന് നോട്ടീസ്; ചോദ്യം ചെയ്ത് നേഹ ബോറ കോടതിയില്‍
ബോണ്ട് ഒപ്പിടണമെന്ന് നോട്ടീസ്; ചോദ്യം ചെയ്ത് നേഹ ബോറ കോടതിയില്‍
October 19, 2026
*റാണിയ വാഹനാപകടം: മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.
*റാണിയ വാഹനാപകടം: മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.
October 19, 2026
വിവാദ പ്രസ്താവനകള്‍ വേണ്ട;  കോണ്‍ഗ്രസ് നേതാക്കള്‍ക്ക്  കെ.പി.സി.സി അധ്യക്ഷന്റെ താക്കീത്
വിവാദ പ്രസ്താവനകള്‍ വേണ്ട; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെ.പി.സി.സി അധ്യക്ഷന്റെ താക്കീത്
October 19, 2026
സൗദി-യു.എ.ഇ ബന്ധത്തിന് ചരിത്രപരമായ ആഴമുണ്ട്: മന്ത്രി സല്‍മാന്‍ അല്‍-ദോസരി
സൗദി-യു.എ.ഇ ബന്ധത്തിന് ചരിത്രപരമായ ആഴമുണ്ട്: മന്ത്രി സല്‍മാന്‍ അല്‍-ദോസരി
October 19, 2026
ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽu പണി പാളും; 1,000 രൂപ പിഴ
ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽu പണി പാളും; 1,000 രൂപ പിഴ
October 19, 2026
ടൈഗര്‍ ഷ്രോഫിനു നേരെ വെടി: മൂന്ന് പേര്‍ രാജസ്ഥാനില്‍ പിടിയില്‍
ടൈഗര്‍ ഷ്രോഫിനു നേരെ വെടി: മൂന്ന് പേര്‍ രാജസ്ഥാനില്‍ പിടിയില്‍
October 19, 2026
ജിദ്ദയില്‍ പ്രിന്‍സ് മജീദ് റോഡ് വികസനം ആരംഭിച്ചു; റോഡിന്റെ വീതി 52 മീറ്ററായി ഉയര്‍ത്തും
ജിദ്ദയില്‍ പ്രിന്‍സ് മജീദ് റോഡ് വികസനം ആരംഭിച്ചു; റോഡിന്റെ വീതി 52 മീറ്ററായി ഉയര്‍ത്തും
October 19, 2026