l o a d i n g

ഗൾഫ്

ജിദ്ദയില്‍ പ്രിന്‍സ് മജീദ് റോഡ് വികസനം ആരംഭിച്ചു; റോഡിന്റെ വീതി 52 മീറ്ററായി ഉയര്‍ത്തും

Thumbnail
Publisher By     Staff Reporter
October 19, 2026

ജിദ്ദ- നഗരത്തിലെ റോഡ് ശൃംഖലയുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി ജിദ്ദ മുനിസിപ്പാലിറ്റി പ്രിന്‍സ് മജീദ് റോഡിന്റെ ഒരു ഭാഗം വികസിപ്പിച്ച് നവീകരിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമിട്ടു. പഴയ മക്കാ റോഡ് ജംഗ്ഷന്‍ മുതല്‍ അല്‍-ഫലാഹ് റോഡ് ജംഗ്ഷന്‍ വരെയുള്ള 1.9 കിലോമീറ്റര്‍ ദൂരത്തിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

പദ്ധതിയുടെ ഭാഗമായി റോഡിന്റെ വീതി 52 മീറ്ററായി ഉയര്‍ത്തും. ഇരുവശങ്ങളിലുമായി നാല് വീതം ആകെ എട്ട് ലെക്ലുകളായാണ് റോഡ് വികസിപ്പിക്കുന്നത്. ഇത് വാഹനങ്ങളുടെ യാത്ര സുഗമമാക്കാനും പ്രധാന റോഡുകളിലേക്കുള്ള കണക്റ്റിവിറ്റി വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

ജിദ്ദയുടെ വടക്കും തെക്കും ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നാണ് പ്രിന്‍സ് മജീദ് റോഡ്. കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, കായിക സമുച്ചയങ്ങള്‍ തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഈ പദ്ധതി സഹായിക്കും. മധ്യ-തെക്കന്‍ ജിദ്ദയില്‍നിന്ന് വിമാനത്താവളത്തിലേക്കുള്ള ഗതാഗതം കൂടുതല്‍ വേഗത്തിലാക്കാന്‍ ഇതിലൂടെ സാധിക്കും.

റോഡ് നവീകരണത്തോടൊപ്പം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തലും മനോഹരമായ നഗരക്കാഴ്ച ഉറപ്പാക്കലും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങളുടെയും 'ക്വാളിറ്റി ഓഫ് ലൈഫ്' പ്രോഗ്രാമിന്റെയും ഭാഗമായാണ് ജിദ്ദ മുനിസിപ്പാലിറ്റി ഈ വികസന പദ്ധതികള്‍ നടപ്പാക്കുന്നത്.

Latest News

ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍  അന്തിമഘട്ടത്തില്‍: റൂബിയോ
ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ അന്തിമഘട്ടത്തില്‍: റൂബിയോ
October 19, 2026
ഒട്ടക മൂത്രത്തില്‍നിന്ന് കാന്‍സര്‍ മരുന്ന്, വ്യാജ വാര്‍ത്തയെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി
ഒട്ടക മൂത്രത്തില്‍നിന്ന് കാന്‍സര്‍ മരുന്ന്, വ്യാജ വാര്‍ത്തയെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി
October 19, 2026
ഹൂത്തികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം: ഐക്യരാഷ്ട്രസഭയോട് യമന്‍ പ്രസിഡന്റ് ഡോ. റഷാദ് അല്‍-അലിമി
ഹൂത്തികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം: ഐക്യരാഷ്ട്രസഭയോട് യമന്‍ പ്രസിഡന്റ് ഡോ. റഷാദ് അല്‍-അലിമി
October 19, 2026
ബോണ്ട് ഒപ്പിടണമെന്ന് നോട്ടീസ്; ചോദ്യം ചെയ്ത് നേഹ ബോറ കോടതിയില്‍
ബോണ്ട് ഒപ്പിടണമെന്ന് നോട്ടീസ്; ചോദ്യം ചെയ്ത് നേഹ ബോറ കോടതിയില്‍
October 19, 2026
*റാണിയ വാഹനാപകടം: മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.
*റാണിയ വാഹനാപകടം: മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.
October 19, 2026
വിവാദ പ്രസ്താവനകള്‍ വേണ്ട;  കോണ്‍ഗ്രസ് നേതാക്കള്‍ക്ക്  കെ.പി.സി.സി അധ്യക്ഷന്റെ താക്കീത്
വിവാദ പ്രസ്താവനകള്‍ വേണ്ട; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെ.പി.സി.സി അധ്യക്ഷന്റെ താക്കീത്
October 19, 2026
സൗദി-യു.എ.ഇ ബന്ധത്തിന് ചരിത്രപരമായ ആഴമുണ്ട്: മന്ത്രി സല്‍മാന്‍ അല്‍-ദോസരി
സൗദി-യു.എ.ഇ ബന്ധത്തിന് ചരിത്രപരമായ ആഴമുണ്ട്: മന്ത്രി സല്‍മാന്‍ അല്‍-ദോസരി
October 19, 2026
ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽu പണി പാളും; 1,000 രൂപ പിഴ
ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽu പണി പാളും; 1,000 രൂപ പിഴ
October 19, 2026
ടൈഗര്‍ ഷ്രോഫിനു നേരെ വെടി: മൂന്ന് പേര്‍ രാജസ്ഥാനില്‍ പിടിയില്‍