റിയാദ്- സൗദി അറേബ്യയും യു.എ.ഇയും തമ്മിലുള്ള ബന്ധത്തിന് ചരിത്രപരമായ ആഴമുണ്ടെന്നും ഗള്‍ഫ് മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പരസ്പര ഉത്തരവാദിത്തമാണെന്നും സൗദി വാര്‍ത്താവിനിമയ മന്ത്രി സല്മാന് അല്‍-ദോസരി വ്യക്തമാക്കി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ കരുത്തും സുദൃഢതയും പ്രതിഫലിപ്പിക്കുന്ന യഥാര്‍ത്ഥ ചിത്രം ജനങ്ങളിലെത്തിക്കുന്നതിലും, മേഖലയുടെ വര്‍ത്തമാനകാലത്തിലും ഭാവിയിലും ഈ ബന്ധം ചെലുത്തുന്ന സ്വാധീനം വ്യക്തമാക്കുന്നതിലും മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഉച്ചകോടി തലത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ മുന്‍നിര്‍ത്തി സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്മാന് രാജകുമാരന് കഴിഞ്ഞ ദിവസം യു.എ.ഇ തലസ്ഥാനമായ അബുദാബിയിലെ അല്‍ ശാത്തി കൊട്ടാരത്തില്‍ വെച്ച് യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം മന്ത്രി എടുത്തുപറഞ്ഞത്.
Related News