l o a d i n g

ഇന്ത്യ

ബോണ്ട് ഒപ്പിടണമെന്ന് നോട്ടീസ്; ചോദ്യം ചെയ്ത് നേഹ ബോറ കോടതിയില്‍

Thumbnail
Publisher By     Staff Reporter
October 19, 2026




ന്യൂഡല്‍ഹി: സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ പൊലീസിന്റെ മുന്‍കരുതല്‍ അധികാരങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് ആരോപിച്ച് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എ.ഐ.എസ്.എ) അധ്യക്ഷ നേഹ ബോറ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. സമാധാനലംഘനത്തിന് സാധ്യതയുണ്ടെന്നാരോപിച്ച് 10,000 രൂപയുടെ സമാധാന ബോണ്ടും ആള്‍ജാമ്യവും നല്‍കേണ്ടതില്ലെന്ന് ബോധിപ്പിക്കാന്‍ ആവശ്യപ്പെട്ട് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് നല്‍കിയ നോട്ടീസാണ് ചോദ്യം ചെയ്തത്.
അവ്യക്തവും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ നല്‍കിയ നോട്ടീസ് സമാധാനപരമായ വിയോജിപ്പുകളെ അടിച്ചമര്‍ത്താനുള്ള നീക്കമാണെന്ന് ഹര്‍ജിയില്‍ നേഹ ആരോപിച്ചു. തിങ്കളാഴ്ച മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാകേണ്ട ദിവസമാണ് അവര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 26 വരെ ഹൈക്കോടതിക്ക് അവധിയായതിനാല്‍ തിങ്കളാഴ്ച അവധിക്കാല ബെഞ്ച് സിറ്റിങ് നിശ്ചയിച്ചിരുന്നില്ല.
ഒക്ടോബര്‍ 16ന് കനോട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച 'ലഹ്‌റാ ദോ തിരംഗ' മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ മാണ്ഡി ഹൗസില്‍വെച്ചാണ് നേഹയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോക്ക്‌റോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെയെയും മാര്‍ച്ചിന് മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒക്ടോബര്‍ 17ന് പുലര്‍ച്ചെയാണ് ഡല്‍ഹി പൊലീസ് നിയമത്തിലെ 65ാം വകുപ്പ് പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം നേഹയെ വിട്ടയച്ചത്. ദിപ്‌കെയെ മന്ദിര്‍ മാര്‍ഗിലെ സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം സമാധാന ബോണ്ട് ഒപ്പുവെപ്പിച്ച് വിട്ടയച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്ടോബര്‍ 17ന് മജിസ്‌ട്രേറ്റ് മഹേഷ് കുമാര്‍ മീന പുറപ്പെടുവിച്ച നോട്ടീസില്‍, മാണ്ഡി ഹൗസ് ജങ്ഷനില്‍ പ്രതിഷേധത്തിനിടെ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് ശല്യമുണ്ടാക്കിയെന്നും ജന്തര്‍ മന്തറിന് സമീപം നിരോധന ഉത്തരവുകള്‍ നിലനില്‍ക്കെ ആവര്‍ത്തിച്ച് പ്രതിഷേധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെന്നും ആരോപിക്കുന്നു. അനുമതിയില്ലാതെ സെന്‍ട്രല്‍ പാര്‍ക്കില്‍ പ്രകടനം നടത്താനും ദേശീയ പതാക ഉയര്‍ത്താനും ആളുകളെ പ്രേരിപ്പിച്ചെന്നും നോട്ടീസിലുണ്ട്.
സമാധാനലംഘനത്തിന് സാധ്യതയുണ്ടെന്ന നിഗമനത്തിന് നോട്ടീസില്‍ മതിയായ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് നേഹയുടെ വാദം. ഏത് കാലയളവിലോ ഏത് സംഭവവുമായി ബന്ധപ്പെട്ടോ സമാധാനലംഘനം പ്രതീക്ഷിക്കുന്നുവെന്ന് നോട്ടീസില്‍ പറയുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബര്‍ 16ന് വൈകീട്ട് അഞ്ചിന് മാണ്ഡി ഹൗസില്‍ സമാധാനപരമായ ഒത്തുചേരലിനാണ് താന്‍ ആഹ്വാനം ചെയ്തതെന്നും സെന്‍ട്രല്‍ പാര്‍ക്കിലെ പരിപാടിയുമായി അതിന് ബന്ധമില്ലെന്നും നേഹ വാദിക്കുന്നു. മുന്‍കാല പ്രതിഷേധങ്ങളുടെ പേരില്‍ ഭാവിയില്‍ പ്രതിഷേധിക്കുന്നതില്‍നിന്ന് ഒരാളെ തടയാന്‍ മുന്‍കരുതല്‍ അധികാരങ്ങള്‍ ഉപയോഗിക്കാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
സമാധാനപരമായ ഒത്തുചേരലുകള്‍ക്ക് നിയമവിരുദ്ധമായ തടങ്കല്‍ ഏര്‍പ്പെടുത്തരുതെന്ന സുപ്രീംകോടതിയുടെ ഒക്ടോബര്‍ 9ലെ ഉത്തരവും നേഹ ചൂണ്ടിക്കാട്ടി. ബോണ്ട് നല്‍കണമെന്ന നിര്‍ദേശം പ്രതിഷേധിക്കാനുള്ള മൗലികാവകാശങ്ങള്‍ക്ക് മുന്‍കൂര്‍ നിയന്ത്രണമായി മാറുമെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായപ്രകടനത്തിനും സമാധാനപരമായി ഒത്തുചേരാനുമുള്ള അവകാശങ്ങളെ ബാധിക്കുമെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.
പൊതുയോഗങ്ങള്‍ നിരോധിക്കുന്ന ഉത്തരവുകള്‍ അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കേണ്ടതാണെന്നും പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്യുമ്പോഴെല്ലാം പതിവ് നടപടിയായി ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Latest News

ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍  അന്തിമഘട്ടത്തില്‍: റൂബിയോ
ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ അന്തിമഘട്ടത്തില്‍: റൂബിയോ
October 19, 2026
ഒട്ടക മൂത്രത്തില്‍നിന്ന് കാന്‍സര്‍ മരുന്ന്, വ്യാജ വാര്‍ത്തയെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി
ഒട്ടക മൂത്രത്തില്‍നിന്ന് കാന്‍സര്‍ മരുന്ന്, വ്യാജ വാര്‍ത്തയെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി
October 19, 2026
ഹൂത്തികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം: ഐക്യരാഷ്ട്രസഭയോട് യമന്‍ പ്രസിഡന്റ് ഡോ. റഷാദ് അല്‍-അലിമി
ഹൂത്തികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം: ഐക്യരാഷ്ട്രസഭയോട് യമന്‍ പ്രസിഡന്റ് ഡോ. റഷാദ് അല്‍-അലിമി
October 19, 2026
ബോണ്ട് ഒപ്പിടണമെന്ന് നോട്ടീസ്; ചോദ്യം ചെയ്ത് നേഹ ബോറ കോടതിയില്‍
ബോണ്ട് ഒപ്പിടണമെന്ന് നോട്ടീസ്; ചോദ്യം ചെയ്ത് നേഹ ബോറ കോടതിയില്‍
October 19, 2026
*റാണിയ വാഹനാപകടം: മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.
*റാണിയ വാഹനാപകടം: മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.
October 19, 2026
വിവാദ പ്രസ്താവനകള്‍ വേണ്ട;  കോണ്‍ഗ്രസ് നേതാക്കള്‍ക്ക്  കെ.പി.സി.സി അധ്യക്ഷന്റെ താക്കീത്
വിവാദ പ്രസ്താവനകള്‍ വേണ്ട; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെ.പി.സി.സി അധ്യക്ഷന്റെ താക്കീത്
October 19, 2026
സൗദി-യു.എ.ഇ ബന്ധത്തിന് ചരിത്രപരമായ ആഴമുണ്ട്: മന്ത്രി സല്‍മാന്‍ അല്‍-ദോസരി
സൗദി-യു.എ.ഇ ബന്ധത്തിന് ചരിത്രപരമായ ആഴമുണ്ട്: മന്ത്രി സല്‍മാന്‍ അല്‍-ദോസരി
October 19, 2026
ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽu പണി പാളും; 1,000 രൂപ പിഴ
ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽu പണി പാളും; 1,000 രൂപ പിഴ
October 19, 2026
ടൈഗര്‍ ഷ്രോഫിനു നേരെ വെടി: മൂന്ന് പേര്‍ രാജസ്ഥാനില്‍ പിടിയില്‍
ടൈഗര്‍ ഷ്രോഫിനു നേരെ വെടി: മൂന്ന് പേര്‍ രാജസ്ഥാനില്‍ പിടിയില്‍
October 19, 2026
ജിദ്ദയില്‍ പ്രിന്‍സ് മജീദ് റോഡ് വികസനം ആരംഭിച്ചു; റോഡിന്റെ വീതി 52 മീറ്ററായി ഉയര്‍ത്തും
ജിദ്ദയില്‍ പ്രിന്‍സ് മജീദ് റോഡ് വികസനം ആരംഭിച്ചു; റോഡിന്റെ വീതി 52 മീറ്ററായി ഉയര്‍ത്തും
October 19, 2026