l o a d i n g

ഗൾഫ്

ഉമ്മയെ വെടിവെച്ചുകൊന്ന യുവതിയുടെ വധശിക്ഷ നടപ്പാക്കി സൗദി ആഭ്യന്തര മന്ത്രാലയം

Thumbnail
Publisher By     Staff Reporter
October 19, 2026



ബുറൈദ- സ്വന്തം ഉമ്മയെ വെടിവെച്ചുകൊല്ലുകയും മൃതദേഹത്തോട് അനാദരവ് കാട്ടുകയും സഹോദരിയെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ കുറ്റക്കാരിയായ യുവതിയുടെ വധശിക്ഷ ഖസിം മേഖലയില്‍ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സഹര്‍ ബിന്‍ത് ഫൈസല്‍ ബിന്‍ ഫയ്യാദ് അല്‍-ഹുനൈനി അല്‍-ഹര്‍ബി എന്ന സൗദി യുവതിയാണ് മാതാവായ അമാല്‍ ബിന്‍ത് തുലൈഹാന്‍ ബിന്‍ സനൂന്‍ അല്‍-ഹര്‍ബിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. കൂടാതെ സഹോദരിയെ വധിക്കാനും ഇവര്‍ ശ്രമിച്ചിരുന്നതായി മന്ത്രാലയം വ്യക്തമാക്കി.

സംഭവത്തിന് ശേഷം സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായ പ്രതിക്കെതിരെയുള്ള കുറ്റങ്ങള്‍ അന്വേഷണത്തില്‍ തെളിയുകയും, തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുറ്റം സ്ഥിരീകരിക്കുകയും ചെയ്തു. മാതാവിനെതിരെ ചെയ്തത് ഏറ്റവും വലിയ കുറ്റവും ഗുരുതരമായ പാപവുമാണെന്ന് വിലയിരുത്തിയ കോടതി, ഹീനമായ ഈ കൃത്യത്തിന് വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവയ്ക്കുകയും, തുടര്‍ന്ന് രാജകല്‍പ്പന പ്രകാരം ഞായറാഴ്ച ശിക്ഷ നടപ്പാക്കുകയുമായിരുന്നു.

ഇത്തരം ക്രൂരകൃത്യങ്ങള്‍ ചെയ്യുന്നവരോട് യാതൊരു ദയയും കാണിക്കില്ലെന്നും, നിരപരാധികളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ തുടരുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Latest News

ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍  അന്തിമഘട്ടത്തില്‍: റൂബിയോ
ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ അന്തിമഘട്ടത്തില്‍: റൂബിയോ
October 19, 2026
ഒട്ടക മൂത്രത്തില്‍നിന്ന് കാന്‍സര്‍ മരുന്ന്, വ്യാജ വാര്‍ത്തയെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി
ഒട്ടക മൂത്രത്തില്‍നിന്ന് കാന്‍സര്‍ മരുന്ന്, വ്യാജ വാര്‍ത്തയെന്ന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി
October 19, 2026
ഹൂത്തികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം: ഐക്യരാഷ്ട്രസഭയോട് യമന്‍ പ്രസിഡന്റ് ഡോ. റഷാദ് അല്‍-അലിമി
ഹൂത്തികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം: ഐക്യരാഷ്ട്രസഭയോട് യമന്‍ പ്രസിഡന്റ് ഡോ. റഷാദ് അല്‍-അലിമി
October 19, 2026
ബോണ്ട് ഒപ്പിടണമെന്ന് നോട്ടീസ്; ചോദ്യം ചെയ്ത് നേഹ ബോറ കോടതിയില്‍
ബോണ്ട് ഒപ്പിടണമെന്ന് നോട്ടീസ്; ചോദ്യം ചെയ്ത് നേഹ ബോറ കോടതിയില്‍
October 19, 2026
*റാണിയ വാഹനാപകടം: മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.
*റാണിയ വാഹനാപകടം: മലയാളി നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകും.
October 19, 2026
വിവാദ പ്രസ്താവനകള്‍ വേണ്ട;  കോണ്‍ഗ്രസ് നേതാക്കള്‍ക്ക്  കെ.പി.സി.സി അധ്യക്ഷന്റെ താക്കീത്
വിവാദ പ്രസ്താവനകള്‍ വേണ്ട; കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെ.പി.സി.സി അധ്യക്ഷന്റെ താക്കീത്
October 19, 2026
സൗദി-യു.എ.ഇ ബന്ധത്തിന് ചരിത്രപരമായ ആഴമുണ്ട്: മന്ത്രി സല്‍മാന്‍ അല്‍-ദോസരി
സൗദി-യു.എ.ഇ ബന്ധത്തിന് ചരിത്രപരമായ ആഴമുണ്ട്: മന്ത്രി സല്‍മാന്‍ അല്‍-ദോസരി
October 19, 2026
ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽu പണി പാളും; 1,000 രൂപ പിഴ
ട്രെയിനിൽ ഉച്ചത്തിൽ പാട്ടുവെച്ചാൽu പണി പാളും; 1,000 രൂപ പിഴ
October 19, 2026
ടൈഗര്‍ ഷ്രോഫിനു നേരെ വെടി: മൂന്ന് പേര്‍ രാജസ്ഥാനില്‍ പിടിയില്‍
ടൈഗര്‍ ഷ്രോഫിനു നേരെ വെടി: മൂന്ന് പേര്‍ രാജസ്ഥാനില്‍ പിടിയില്‍
October 19, 2026
ജിദ്ദയില്‍ പ്രിന്‍സ് മജീദ് റോഡ് വികസനം ആരംഭിച്ചു; റോഡിന്റെ വീതി 52 മീറ്ററായി ഉയര്‍ത്തും
ജിദ്ദയില്‍ പ്രിന്‍സ് മജീദ് റോഡ് വികസനം ആരംഭിച്ചു; റോഡിന്റെ വീതി 52 മീറ്ററായി ഉയര്‍ത്തും
October 19, 2026