l o a d i n g

കായികം

മമതയെ കൈവിട്ടതിന് സമ്മാനമോ?, യൂസുഫ് പഠാന്റെ ഭൂമി തര്‍ക്കത്തിന് പരിഹാരം

Thumbnail
Publisher By     Staff Reporter
October 20, 2026


വഡോദര: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ യൂസുഫ് പഠാനും ഗുജറാത്ത് സര്‍ക്കാറുമായി ഏറെക്കാലമായി നിലനിന്ന ഭൂമി തര്‍ക്കത്തിന് പരിഹാരം. യൂസുഫ് പഠാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടതിന് പിന്നാലെയാണ് യൂസുഫിന് അനുകൂലമായി ഗുജറാത്ത് സര്‍ക്കാര്‍ പ്രശ്‌നം പരിഹരിച്ചത്. ഗുജറാത്തിലെ വഡോദര മുനിസിപ്പല്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള 978 ചതുരശ്ര മീറ്റര്‍ ഭൂമി പഠാന് അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ഇതില്‍ 500 ചതുരശ്ര മീറ്റര്‍ പാര്‍പ്പിടാവശ്യത്തിന് സൗജന്യമായി നല്‍കാനും ബാക്കി 478 ചതുരശ്ര മീറ്റര്‍ നിശ്ചയിച്ച മൂല്യത്തിന്റെ 55 ശതമാനം നിരക്കില്‍ കൈമാറാനുമാണ് തീരുമാനം.
വഡോദരയിലെ തണ്ടല്‍ജ മേഖലയിലുള്ള ഭൂമി പഠാന്റെ കുടുംബവീടിനോട് ചേര്‍ന്നാണ് സ്ഥിതിചെയ്യുന്നത്. ഭൂമി അനുവദിക്കണമെന്ന ആവശ്യം 2012 മുതല്‍ നിലനില്‍ക്കുന്നതാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ക്ക് ഭൂമി അനുവദിക്കുന്നതിനുള്ള നയത്തിന്റെ അടിസ്ഥാനത്തില്‍ 99 വര്‍ഷത്തെ പാട്ടത്തിന് ഭൂമി നല്‍കണമെന്നായിരുന്നു പഠാന്റെ ആവശ്യം. എന്നാല്‍, ലേലനടപടികളില്ലാതെ ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായി.
ഭൂമി അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് പഠാന്‍ സ്ഥലം കൈവശപ്പെടുത്തി വേലികെട്ടിയെന്നായിരുന്നു വഡോദര മുനിസിപ്പല്‍ കോര്‍പറേഷന്റെ ആരോപണം.
2024 ജൂണില്‍, പശ്ചിമ ബംഗാളിലെ ബഹറാംപുര്‍ ലോക്‌സഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വിജയിച്ചതിന് പിന്നാലെ വഡോദര മുനിസിപ്പാലിറ്റി പഠാനെതിരായ നിലപാട് കടുപ്പിച്ചു. കൈയേറ്റം ഒഴിയണമെന്നാവശ്യപ്പെട്ട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കി. ഭൂമി അനുവദിക്കണമെന്ന ആവശ്യം ഗുജറാത്ത് ഹൈകോടതി നേരത്തേ തള്ളുകയും ചെയ്തിരുന്നു.
2026 ഓഗസ്റ്റില്‍ ഹൈകോടതിയിലെ അപ്പീല്‍ പഠാന്‍ പിന്‍വലിച്ചു. ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ പിന്തുടരുന്നതിനായാണ് അപ്പീല്‍ പിന്‍വലിച്ചതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഭൂമി അനുവദിക്കാനുള്ള സര്‍ക്കാരിന്റെ പുതിയ അനുമതി.
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മമതാ ബാനര്‍ജിയുടെ പാര്‍്ട്ടി തോറ്റതോടെ യൂസുഫ് ഉള്‍പ്പെടെ ഒരു വിഭാഗം കൂറുമാറുകയും ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഭൂമി അനുവദിക്കാനുള്ള തീരുമാനം ഗുജറാത്തില്‍ നിന്നുണ്ടായത്.
സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചെങ്കിലും ഭൂമി കൈമാറ്റത്തിന്റെ വിശദാംശങ്ങള്‍ അന്തിമമാക്കേണ്ടതുണ്ടെന്ന് വഡോദര മുനിസിപ്പല്‍ കമ്മീഷണര്‍ അരുണ്‍ മഹേഷ് ബാബു അറിയിച്ചു. കോര്‍പറേഷന്റെ സ്ഥിരംസമിതിയുടെയും ജനറല്‍ ബോര്‍ഡിന്റെയും തുടര്‍നടപടികളും തീരുമാനത്തിന്റെ പ്രായോഗിക നടപ്പാക്കലില്‍ നിര്‍ണായകമാകും.

Latest News

വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ക്ക് വേഗം  പകര്‍ന്ന് റൂബിയോ-ജയശങ്കര്‍ കൂടിക്കാഴ്ച
വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ക്ക് വേഗം പകര്‍ന്ന് റൂബിയോ-ജയശങ്കര്‍ കൂടിക്കാഴ്ച
October 20, 2026
റിയാദിൽ വർക്കല സ്വദേശി നിര്യാതനായി
റിയാദിൽ വർക്കല സ്വദേശി നിര്യാതനായി
October 20, 2026
കഴിഞ്ഞ മാസം മസ്ജിദുന്നബവിയിലെത്തിയത് 2.16 കോടി സന്ദര്‍ശകര്‍
കഴിഞ്ഞ മാസം മസ്ജിദുന്നബവിയിലെത്തിയത് 2.16 കോടി സന്ദര്‍ശകര്‍
October 20, 2026
സൗദിയില്‍ പുതിയ പേ പാര്‍ക്കിംഗ് നയം വരുന്നു, കരട് രേഖ പുറത്തിറക്കി
സൗദിയില്‍ പുതിയ പേ പാര്‍ക്കിംഗ് നയം വരുന്നു, കരട് രേഖ പുറത്തിറക്കി
October 20, 2026
റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു
റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു
October 20, 2026
ഇടത് പുസ്തകശാലകള്‍ക്ക് നേരെ ബംഗാളില്‍ വ്യാപക ആക്രമണം
ഇടത് പുസ്തകശാലകള്‍ക്ക് നേരെ ബംഗാളില്‍ വ്യാപക ആക്രമണം
October 20, 2026
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് ഓച്ചിറ നിര്യാതനായി
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് ഓച്ചിറ നിര്യാതനായി
October 20, 2026
ശരത്കാലം ആഗതമായി; മക്കയുടെ കിഴക്കന്‍ മരുഭൂമികളിലേക്ക് സഞ്ചാരികളുടെ പ്രവാഹം
ശരത്കാലം ആഗതമായി; മക്കയുടെ കിഴക്കന്‍ മരുഭൂമികളിലേക്ക് സഞ്ചാരികളുടെ പ്രവാഹം
October 20, 2026
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
October 20, 2026
 ജിദ്ദയില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
ജിദ്ദയില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
October 20, 2026