l o a d i n g

ഗൾഫ്

സൗദിയില്‍ പുതിയ പേ പാര്‍ക്കിംഗ് നയം വരുന്നു, കരട് രേഖ പുറത്തിറക്കി

Thumbnail
Publisher By     Staff Reporter
October 20, 2026


റിയാദ്- നഗരങ്ങളിലെ പാര്‍ക്കിംഗ് മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനും, ഉയര്‍ന്ന ആവശ്യക്കാരുള്ള പ്രദേശങ്ങളില്‍ ദീര്‍ഘനേരമുള്ള പാര്‍ക്കിംഗ് ഒഴിവാക്കുന്നതിനുമായി പണമടച്ചുള്ള പാര്‍ക്കിംഗ് സംവിധാനം നിയന്ത്രിക്കുന്നതിനുള്ള കരട് രേഖ സൗദി മുനിസിപ്പല്‍, ഭവന കാര്യ മന്ത്രാലയം പുറത്തിറക്കി. പാര്‍ക്കിംഗ് ഫീസ്, ഗ്രേസ് പീരിയഡ്, റസിഡന്‍ഷ്യല്‍ സബ്സ്‌ക്രിപ്ഷനുകള്‍, ടോവിംഗ് ഫീസ്, ഡിജിറ്റല്‍ നിരീക്ഷണം എന്നിവയുമായി ബന്ധപ്പെട്ട സമഗ്രമായ നിര്‍ദ്ദേശങ്ങളാണ് കരടിലുള്ളത്.

അടിസ്ഥാന പാര്‍ക്കിംഗ് ഫീസ് മണിക്കൂറിന് 2 മുതല്‍ 3 റിയാല്‍ വരെയായി നിശ്ചയിച്ചു. തിരക്ക്, സീസണുകള്‍, പ്രത്യേക അവസരങ്ങള്‍ എന്നിവയ്ക്കനുസരിച്ച് ഈ നിരക്കില്‍ മാറ്റം വരുത്താന്‍ വ്യവസ്ഥയുണ്ട്.

റോഡരികിലെ പാര്‍ക്കിംഗിന് വാഹനം നിര്‍ത്തി 15 മിനിറ്റും, പാര്‍ക്കിംഗ് സമയം അവസാനിച്ച ശേഷം വാഹനം മാറ്റാന്‍ 10 മിനിറ്റും ഗ്രേസ് പീരിയഡ് അനുവദിക്കും. സ്വതന്ത്രവും ഓട്ടോമേറ്റഡ് ആയ പാര്‍ക്കിംഗില്‍ ആദ്യ 20 മിനിറ്റ് സൗജന്യമായിരിക്കും.

ഔദ്യോഗിക ഡ്യൂട്ടിയിലുള്ള അടിയന്തര, സുരക്ഷാ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസില്‍ നിന്ന് ഇളവുണ്ടായിരിക്കും. ഈദുല്‍ ഫിത്ര്‍, ഈദുല്‍ അസ്ഹ, സൗദി ദേശീയ ദിനം, സ്ഥാപക ദിനം എന്നീ ദിവസങ്ങളില്‍ റോഡരികിലെ പാര്‍ക്കിംഗ് സൗജന്യമായിരിക്കും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കോ മുനിസിപ്പാലിറ്റി ജീവനക്കാരുടെ വാഹനങ്ങള്‍ക്കോ പ്രത്യേക ഇളവുകള്‍ അനുവദിക്കില്ല.

പ്രദേശത്ത് ഒഴിവുള്ള പാര്‍ക്കിംഗ് സ്ഥലങ്ങളുടെ ലഭ്യതയനുസരിച്ച് വ്യക്തികള്‍ക്ക് ആഴ്ചതോറുമുള്ളതോ പ്രതിമാസ/വാര്‍ഷിക സബ്സ്‌ക്രിപ്ഷനുകള്‍ നേടാം. റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ ഉടമകള്‍ക്കും വാടകക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും സൗജന്യ പെര്‍മിറ്റുകളും നല്‍കും.

നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്ന ക്യാമറകള്‍ വഴിയുള്ള ഓട്ടോമേറ്റഡ് സംവിധാനമാണ് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കുക. പാര്‍ക്കിംഗ് സമയം അവസാനിക്കുന്നതിന് മുന്‍പ് ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ അറിയിപ്പുകള്‍ ലഭിക്കും. നിയമവിരുദ്ധമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള ഫീസ് ചെറിയ വാഹനങ്ങള്‍ക്ക് 250 റിയാലും വലിയ വാഹനങ്ങള്‍ക്ക് 1,250 റിയാലുമായി നിശ്ചയിച്ചിട്ടുണ്ട്. കൂടാതെ പിടിച്ചെടുത്ത വാഹനങ്ങള്‍ തിരിച്ചെടുക്കാന്‍ വൈകിയാല്‍ ചെറിയ വാഹനങ്ങള്‍ക്ക് പ്രതിദിനം 20 റിയാലും വലിയ വാഹനങ്ങള്‍ക്ക് 50 റിയാലും പിഴ ഈടാക്കും.

Latest News

വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ക്ക് വേഗം  പകര്‍ന്ന് റൂബിയോ-ജയശങ്കര്‍ കൂടിക്കാഴ്ച
വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ക്ക് വേഗം പകര്‍ന്ന് റൂബിയോ-ജയശങ്കര്‍ കൂടിക്കാഴ്ച
October 20, 2026
റിയാദിൽ വർക്കല സ്വദേശി നിര്യാതനായി
റിയാദിൽ വർക്കല സ്വദേശി നിര്യാതനായി
October 20, 2026
കഴിഞ്ഞ മാസം മസ്ജിദുന്നബവിയിലെത്തിയത് 2.16 കോടി സന്ദര്‍ശകര്‍
കഴിഞ്ഞ മാസം മസ്ജിദുന്നബവിയിലെത്തിയത് 2.16 കോടി സന്ദര്‍ശകര്‍
October 20, 2026
സൗദിയില്‍ പുതിയ പേ പാര്‍ക്കിംഗ് നയം വരുന്നു, കരട് രേഖ പുറത്തിറക്കി
സൗദിയില്‍ പുതിയ പേ പാര്‍ക്കിംഗ് നയം വരുന്നു, കരട് രേഖ പുറത്തിറക്കി
October 20, 2026
റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു
റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു
October 20, 2026
ഇടത് പുസ്തകശാലകള്‍ക്ക് നേരെ ബംഗാളില്‍ വ്യാപക ആക്രമണം
ഇടത് പുസ്തകശാലകള്‍ക്ക് നേരെ ബംഗാളില്‍ വ്യാപക ആക്രമണം
October 20, 2026
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് ഓച്ചിറ നിര്യാതനായി
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് ഓച്ചിറ നിര്യാതനായി
October 20, 2026
ശരത്കാലം ആഗതമായി; മക്കയുടെ കിഴക്കന്‍ മരുഭൂമികളിലേക്ക് സഞ്ചാരികളുടെ പ്രവാഹം
ശരത്കാലം ആഗതമായി; മക്കയുടെ കിഴക്കന്‍ മരുഭൂമികളിലേക്ക് സഞ്ചാരികളുടെ പ്രവാഹം
October 20, 2026
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
October 20, 2026
 ജിദ്ദയില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
ജിദ്ദയില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
October 20, 2026