l o a d i n g

ആരോഗ്യം

ജിദ്ദയില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 20, 2026

ജിദ്ദ: ജിദ്ദ ഹസ്സന്‍ ഗസ്സാവി ഹോസ്പിറ്റലും എംപവറിങ് വിമന്‍സ് അലയന്‍സും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി. ഹസ്സന്‍ ഗസ്സാവി ഹോസ്പിറ്റലിലെ ശിശുരോഗ വിദഗ്ധ ഡോ. മുഫീദ ആലുങ്ങലും ഗൈനക്കോളജിസ്റ്റ് ഡോ. ഹസീന ബീഗവുമാണ് സെഷനുകള്‍ നയിച്ചത്.

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യസംരക്ഷണമായിരുന്നു പ്രധാന വിഷയം. ആരോഗ്യത്തെക്കുറിച്ച് ശരിയായ അറിവ് നേടാന്‍ സമയം കണ്ടെത്താത്തതും ജീവിതശൈലിയില്‍ മാറ്റം കൊണ്ടുവരാന്‍ ശ്രമിക്കാത്തതും സമൂഹത്തിന് വലിയ വെല്ലുവിളിയായി തുടരുന്നുവെന്ന് പ്രഭാഷകര്‍ അഭിപ്രായപ്പെട്ടു.

സ്ത്രീകളുടെ ആരോഗ്യസംരക്ഷണം കുടുംബത്തിന്റെ ആരോഗ്യത്തെയും ക്ഷേമത്തെയും നേരിട്ട് സ്വാധീനിക്കുന്നതാണെന്നും ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കൃത്യമായ അറിവും സമയബന്ധിതമായ ചികിത്സയും അനിവാര്യമാണെന്നും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. വിവാഹിതരാവാന്‍ തയ്യാറെടുക്കുന്നവര്‍ നിര്‍ബന്ധമായും എടുക്കേണ്ട ഗര്‍ഭാശയ അര്‍ബുദത്തിനെതിരെയുള്ള (ഗര്‍ഭാശയ ഗള ക്യാന്‍സര്‍) പ്രതിരോധ കുത്തിവെപ്പിനെക്കുറിച്ച് സെമിനാറില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് മറുപടി പറയവേ പ്രഭാഷകര്‍ ഓര്‍മ്മിപ്പിച്ചു.

ജ്യോതി ബാബുകുമാര്‍ ആശംസകള്‍ നേര്‍ന്നു. നീമ, മൗഷുമി ശരീഫ്, അഫ്ര സബീന്‍ റാഫി, സുവിജ സത്യന്‍, റജിയ വീരാന്‍, ഹസീന റഷീദ് എന്നിവര്‍ സംസാരിച്ചു. സിമി അബ്ദുല്‍ ഖാദര്‍ അവതാരകയും സോഫിയ സുനില്‍ മോഡറേറ്ററുമായ പരിപാടിയില്‍ ഷെറീന റഷീദ് സ്വാഗതം പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും സഹകരിച്ചവര്‍ക്കും സബീനാ റാഫി നന്ദി പ്രകാശിപ്പിച്ചു.

ജിദ്ദയിലെ പ്രവാസി സമൂഹത്തിന്റെ ആരോഗ്യബോധവത്കരണം വര്‍ധിപ്പിക്കുന്നതിനും സ്ത്രീകളുടെ ആരോഗ്യപരമായ ആവശ്യങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനും ഇത്തരം പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് ഹസ്സന്‍ ഗസ്സാവി ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ. അഖില്‍ റഹ്‌മാന്‍ അറിയിച്ചു.

Latest News

വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ക്ക് വേഗം  പകര്‍ന്ന് റൂബിയോ-ജയശങ്കര്‍ കൂടിക്കാഴ്ച
വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ക്ക് വേഗം പകര്‍ന്ന് റൂബിയോ-ജയശങ്കര്‍ കൂടിക്കാഴ്ച
October 20, 2026
റിയാദിൽ വർക്കല സ്വദേശി നിര്യാതനായി
റിയാദിൽ വർക്കല സ്വദേശി നിര്യാതനായി
October 20, 2026
കഴിഞ്ഞ മാസം മസ്ജിദുന്നബവിയിലെത്തിയത് 2.16 കോടി സന്ദര്‍ശകര്‍
കഴിഞ്ഞ മാസം മസ്ജിദുന്നബവിയിലെത്തിയത് 2.16 കോടി സന്ദര്‍ശകര്‍
October 20, 2026
സൗദിയില്‍ പുതിയ പേ പാര്‍ക്കിംഗ് നയം വരുന്നു, കരട് രേഖ പുറത്തിറക്കി
സൗദിയില്‍ പുതിയ പേ പാര്‍ക്കിംഗ് നയം വരുന്നു, കരട് രേഖ പുറത്തിറക്കി
October 20, 2026
റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു
റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു
October 20, 2026
ഇടത് പുസ്തകശാലകള്‍ക്ക് നേരെ ബംഗാളില്‍ വ്യാപക ആക്രമണം
ഇടത് പുസ്തകശാലകള്‍ക്ക് നേരെ ബംഗാളില്‍ വ്യാപക ആക്രമണം
October 20, 2026
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് ഓച്ചിറ നിര്യാതനായി
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് ഓച്ചിറ നിര്യാതനായി
October 20, 2026
ശരത്കാലം ആഗതമായി; മക്കയുടെ കിഴക്കന്‍ മരുഭൂമികളിലേക്ക് സഞ്ചാരികളുടെ പ്രവാഹം
ശരത്കാലം ആഗതമായി; മക്കയുടെ കിഴക്കന്‍ മരുഭൂമികളിലേക്ക് സഞ്ചാരികളുടെ പ്രവാഹം
October 20, 2026
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു