l o a d i n g

ഇന്ത്യ

ഇടത് പുസ്തകശാലകള്‍ക്ക് നേരെ ബംഗാളില്‍ വ്യാപക ആക്രമണം

Thumbnail
Publisher By     Staff Reporter
October 20, 2026


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ദുര്‍ഗാപൂജ പന്തലുകള്‍ക്കു സമീപം ഇടതുപക്ഷ പാര്‍ട്ടികള്‍ ഒരുക്കിയ പുസ്തക സ്റ്റാളുകള്‍ക്കുനേരെ ആക്രമണവും നിയന്ത്രണങ്ങളും വ്യാപകമാകുന്നു. സംഭവത്തില്‍ ബിജെപിക്കുള്ളില്‍ തന്നെ ഭിന്നാഭിപ്രായം ഉയര്‍ന്നതോടെ വിഷയം സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ തര്‍ക്കത്തിന് വഴിവെച്ചു.
ദുര്‍ഗാപൂജ പന്തലുകള്‍ക്കു സമീപം പുസ്തക സ്റ്റാളുകളില്‍ 'ദുര്‍ഗാപൂജ' എന്നതിനു പകരം 'ശാരദോത്സവ്' എന്ന പദം ഉപയോഗിക്കുന്ന പക്ഷം സിപിഎം സ്റ്റാളുകള്‍ അനുവദിക്കരുതെന്ന മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നിലപാടാണ് ആക്രമണത്തിന് പ്രചോദനമായത്. സെപ്റ്റംബര്‍ 10ന് നിയമസഭയില്‍ സംസാരിക്കവെയാണ് അദ്ദേഹം പൂജാ സംഘാടകരോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇടതുപക്ഷം സനാതന ധര്‍മത്തെയും കാവിനിറത്തെയും ലക്ഷ്യമിടുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
പുസ്തകശാലകള്‍ക്ക് തീയിട്ടത് വിവാദമായ ശേഷവും അധികാരി കമ്മ്യൂണിസ്റ്റുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. എന്നാല്‍ പുസ്തക സ്റ്റാളുകള്‍ തകര്‍ത്ത സംഭവങ്ങളില്‍ ബിജെപിക്ക് പങ്കില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ സമിക് ഭട്ടാചാര്യ പ്രസ്താവിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുസ്തക സ്റ്റാളുകള്‍ തകര്‍ക്കുന്നതിനെതിരെ സംസ്ഥാന ധനമന്ത്രി സ്വപന്‍ ദാസ്ഗുപ്തയും ആര്‍എസ്എസ് നേതാവ് ജിഷ്ണു ബസുവും രംഗത്തെത്തി.
ജാദവ്പുര്‍, റാഷ്ബിഹാരി, നഗര്‍ബസാര്‍, ധാകുരിയ, ഷിബ്പുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ സിപിഎമ്മിന്റെയും മറ്റു ഇടതുപാര്‍ട്ടികളുടെയും പുസ്തക സ്റ്റാളുകള്‍ ബിജെപി അനുകൂലികള്‍ തകര്‍ത്തതായി ഇടതുപക്ഷം ആരോപിച്ചു. ചില സ്റ്റാളുകള്‍ക്ക് തീയിടുകയും പൊളിച്ചുനീക്കുകയും ചെയ്തതായും പരാതിയുണ്ട്.
ഇടതുപക്ഷവുമായി ആശയപരമായ വിയോജിപ്പുണ്ടെന്നതുകൊണ്ട് അവരുടെ പുസ്തകങ്ങള്‍ വില്‍ക്കാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് മന്ത്രി സ്വപന്‍ ദാസ്ഗുപ്ത പറഞ്ഞു. ഇത്തരം സംഭവങ്ങളില്‍ ലജ്ജിക്കുന്നതായും അവയെ അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ബിജെപിയുടെയും സര്‍ക്കാരിന്റെയും പേരില്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ആരാണ് അധികാരം നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു. സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.
സിപിഎം, സിപിഐ, സിപിഐ(എംഎല്‍), എസ്‌യുസിഐ തുടങ്ങിയ പാര്‍ട്ടികള്‍ക്ക് പുസ്തക സ്റ്റാളുകള്‍ നടത്താന്‍ അവകാശമുണ്ടെന്ന് ജിഷ്ണു ബസുവും പറഞ്ഞു. സ്റ്റാളുകള്‍ തകര്‍ക്കുന്നവര്‍ ഭീരുക്കളാണെന്നും അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം നല്‍കുന്നതാണ് ഹിന്ദുത്വത്തിന്റെ പാരമ്പര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുര്‍ഗാപൂജക്കാലത്ത് ഇടതുപക്ഷം പുസ്തക സ്റ്റാളുകള്‍ ഒരുക്കുന്ന പാരമ്പര്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാര്‍ക്‌സിസ്റ്റ്, പുരോഗമന സാഹിത്യങ്ങള്‍ക്കും പാര്‍ട്ടി പ്രസിദ്ധീകരണങ്ങള്‍ക്കും പുറമേ വിവിധ പുസ്തകങ്ങള്‍ വില്‍ക്കുന്ന ഈ സ്റ്റാളുകള്‍ ജനങ്ങളുമായി സംവദിക്കാനുള്ള വേദികളുമാണ്. 1954ല്‍ പാര്‍ട്ടി നേതാവ് മുസഫര്‍ അഹമ്മദിന്റെ മുന്‍കൈയില്‍ കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസിലാണ് സിപിഎമ്മുമായി ബന്ധപ്പെട്ട ആദ്യ പുസ്തക സ്റ്റാള്‍ ആരംഭിച്ചത്.

Latest News

വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ക്ക് വേഗം  പകര്‍ന്ന് റൂബിയോ-ജയശങ്കര്‍ കൂടിക്കാഴ്ച
വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ക്ക് വേഗം പകര്‍ന്ന് റൂബിയോ-ജയശങ്കര്‍ കൂടിക്കാഴ്ച
October 20, 2026
റിയാദിൽ വർക്കല സ്വദേശി നിര്യാതനായി
റിയാദിൽ വർക്കല സ്വദേശി നിര്യാതനായി
October 20, 2026
കഴിഞ്ഞ മാസം മസ്ജിദുന്നബവിയിലെത്തിയത് 2.16 കോടി സന്ദര്‍ശകര്‍
കഴിഞ്ഞ മാസം മസ്ജിദുന്നബവിയിലെത്തിയത് 2.16 കോടി സന്ദര്‍ശകര്‍
October 20, 2026
സൗദിയില്‍ പുതിയ പേ പാര്‍ക്കിംഗ് നയം വരുന്നു, കരട് രേഖ പുറത്തിറക്കി
സൗദിയില്‍ പുതിയ പേ പാര്‍ക്കിംഗ് നയം വരുന്നു, കരട് രേഖ പുറത്തിറക്കി
October 20, 2026
റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു
റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു
October 20, 2026
ഇടത് പുസ്തകശാലകള്‍ക്ക് നേരെ ബംഗാളില്‍ വ്യാപക ആക്രമണം
ഇടത് പുസ്തകശാലകള്‍ക്ക് നേരെ ബംഗാളില്‍ വ്യാപക ആക്രമണം
October 20, 2026
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് ഓച്ചിറ നിര്യാതനായി
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് ഓച്ചിറ നിര്യാതനായി
October 20, 2026
ശരത്കാലം ആഗതമായി; മക്കയുടെ കിഴക്കന്‍ മരുഭൂമികളിലേക്ക് സഞ്ചാരികളുടെ പ്രവാഹം
ശരത്കാലം ആഗതമായി; മക്കയുടെ കിഴക്കന്‍ മരുഭൂമികളിലേക്ക് സഞ്ചാരികളുടെ പ്രവാഹം
October 20, 2026
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
October 20, 2026
 ജിദ്ദയില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
ജിദ്ദയില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
October 20, 2026