റിയാദ്: റിയാദിലെ സാമൂഹിക പ്രവര്‍ത്തകനും ഒ.ഐ.സി.സി നേതാവുമായ അഷറഫ് ഓച്ചിറ (48) നിര്യാതനായി. ഇന്ന് രാവിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
റിയാദിലെ സാമൂഹിക രംഗത്തും ഒ.ഐ.സി.സി.യുടെ സംഘടനാ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അഷറഫ്, കൊല്ലം ഓച്ചിറ മേമന നെടുംതറയില്‍ പരേതനായ ഷുഹൈബ് കുഞ്ഞിന്റെയും നബീസയുടെയും മകനാണ്. അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ എം.ഐ. ഷാനവാസിന്റെ സഹോദരീ ഭര്‍ത്താവാണ്.
ഭാര്യ: ഹസീദ. മക്കള്‍: ഇഷാന്, അഫ്ഷീന്.
Related News