റിയാദ്- ഭീകര സംഘടനയായ ഹൂത്തി മിലിഷ്യ സൗദി തലസ്ഥാനമായ റിയാദിന് നേരെ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി യമനിലെ സഖ്യസേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍-മാലിക്കി ഇന്ന് രാവിലെ അറിയിച്ചു.
റിയാദിലെ നാഷണല്‍ ഏര്‍ലി വാണിംഗ് പ്ലാറ്റ്ഫോം വഴി സിവില്‍ ഡിഫന്‍സ് ജാഗ്രതാ നിര്‍ദ്ദേശം നല്കി മിനിറ്റുകള്‍ക്കകമാണ് സഖ്യസേനയുടെ പ്രതികരണം വന്നത്. റിയാദിലെ ജനങ്ങളുടെയും പൊതുമുതലുകളുടെയും സുരക്ഷ ഉറപ്പാക്കാന്‍ വ്യോമപ്രതിരോധ സേനയ്ക്ക് സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
Related News