l o a d i n g

കായികം

അറബ് ഡ്രീംസ് ബ്‌ളാക്ക് ആന്റ് വൈറ്റും റോയല്‍ ട്രാവല്‍സ് അസീസിയ സോക്കറും സെമിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 19, 2025

റിയാദ്: ദിറാബിലെ ദുറത് മല്‍അബ് സ്റ്റേഡിയത്തില്‍ നടക്കുന്ന റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഗ്രാന്റ്-റയാന്‍ സൂപ്പര്‍ കപ്പില്‍ നിന്നും ഷിനു കാര്‍ മെയ്ന്റനന്‍സ് സുലൈ എഫ്സിയും എസ് ബി ഗ്രൂപ്പ് പ്രവാസി സോക്കറും പുറത്ത്. വെള്ളിയാഴ്ച നടന്ന ആദ്യ പോരാട്ടത്തില്‍ റോയല്‍ ട്രാവല്‍സ് അസീസിയ സോക്കറിനോട് സമനില വഴങ്ങിയതോടെയാണ് ഷിനു കാര്‍ മെയ്ന്റനന്‍സ് സുലൈ എഫ്സി സെമി കാണാതെ പുറത്തായത്. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം സ്‌ക്കോര്‍ ചെയ്തു. ത്വല്‍ഹത് , അക്ഷയ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇതോടെ ഗ്രൂപ്പ് 'എ'യില്‍ നിന്ന് ഏഴ് പോയിന്റോടെ ഒന്നാം സ്ഥാനക്കാരായി റോയല്‍ ട്രാവല്‍സ് അസീസിയ സോക്കര്‍ സെമിഫൈനലില്‍ പ്രവേശിച്ചു. അസീസിയ സോക്കറിന്റെ അനന്തു മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. മോഡേണ്‍ സര്‍ക്യൂട്ട് പ്രതിനിധി ശാഹുല്‍ അന്‍വര്‍ മാന്‍ ഓഫ് ദി മാച്ച് ട്രോഫി സമ്മാനിച്ചു.

ടൂര്‍ണമെന്റിലെ മറ്റൊരു മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് എസ് ബി ഗ്രൂപ്പ് പ്രവാസി സോക്കറിനെ പരാജയപ്പെടുത്തി അറബ് ഡ്രീംസ് ബ്‌ളാക്ക് ആന്റ് വൈറ്റും സെമിയില്‍ പ്രവേശിച്ചു. സെമിയിലെത്താന്‍ വിജയം വേണമെന്നിരിക്കെ മത്സരത്തിനിറങ്ങിയ പ്രവാസി സോക്കറിന് ബ്‌ളാക്ക് ആന്റ് വൈറ്റിനു മേല്‍ ഒരു തരത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഒരു മിനുട്ടിന്റെ മാത്രം ഇടവേളയില്‍ നസീഫും റാഫിയും നേടിയ ഗോളുകളിലൂടെ സമ്മര്‍ദ്ദത്തിലായ പ്രവാസി സോക്കറിന്റെ നീക്കങ്ങളെല്ലാം പിന്നീട് പിഴക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. മത്സരത്തില്‍ റാഫി മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ മിഷാല്‍ ചെര്‍പ്പുളശ്ശേരി അവാര്‍ഡ് സമ്മാനിച്ചു.

നജീബ് നെല്ലാങ്കണ്ടി,സിറാജ് വളളിക്കുന്ന്, ഷംസു പെരുമ്പട്ട, മുജീബ് മൂത്താട്ട്, സലീം പട്ടിക്കാട്, ലത്തീഫ് മടവൂര്‍, ആബിദ് പറളിക്കുന്ന്, അന്‍ഷാദ് ധര്‍മ്മടം, ബഷീര്‍ കല്ല്യാശ്ശേരി, സഹീര്‍ മേപ്പാടി, ജാഫര്‍ വയനാട്, അബു താഹിര്‍ ഒറ്റപ്പാലം, ഷഫീഖ് ബീരാന്‍, നൗഫല്‍ ചപ്പപടി, നൗഫല്‍ തിരൂര്‍, അഷ്റഫ് ഷൊര്‍ണ്ണൂര്‍, സിദ്ദീഖ് മാട്ടൂല്‍, അഷ്റഫ് കൂത്ത്പറമ്പ്, സിയാദ് മണ്ണാര്‍ക്കാട്, ഷാഹുല്‍ അന്‍വര്‍, ഹിജാസ് പുത്തൂര്‍മഠം, ഹനീഫ കൊടുവളളി, മുസ്തഫ വേളൂരാന്‍, മുസമ്മില്‍ തങ്ങള്‍, ഖാദര്‍ പൊന്നാനി എന്നിവര്‍ വിവിധ മത്സരങ്ങളില്‍ കളിക്കാരുമായി പരിചയപ്പെട്ടു.

അടുത്ത വെള്ളിയാഴ്ച നടക്കുന്ന ഗ്രൂപ്പിലെ അവസാന മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് എഫ് സി വാഴക്കാട് റിയല്‍ കേരള എഫ്സിയെയും, യൂത്ത് ഇന്ത്യ സോക്കര്‍ ലാന്റേണ്‍ എഫ്‌സിയെയും നേരിടും.

Photo

Latest News

ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
September 20, 2026
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026