l o a d i n g

കായികം

അബീര്‍ ബ്ലൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ് 2025 സെമിഫൈനല്‍ മത്സരങ്ങള്‍ നാളെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 28, 2025

*സൂപ്പര്‍ ലീഗില്‍ സബീന്‍ എഫ് സി ഃ എ സി സി എ ടീം, ബ്ലാസ്റ്റേഴ്സ് എഫ് സി ഃ റിയല്‍ കേരള പോരാട്ടങ്ങള്‍.

*നാല് ടീമുകള്‍ക്കും നിര്‍ണായകം

*ബി ഡിവിഷന്‍ സെമി ഫൈനല്‍ - യാസ് എഫ് സി ഃ ഐ ടി സോക്കര്‍, ന്യൂ കാസില്‍ എഫ് സി ഃ ഫ്രണ്ട്സ് ജിദ്ദ പോരാട്ടം

ജിദ്ദ: ഖാലിദ് ബിന്‍ വലീദ് അല്‍ റുസൂഫ് സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ആറാമത് അബീര്‍ ബ്ലൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ് 2025 ന്റെ സെമി ഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച്ച നടക്കും. ഏഴു മണിക്ക് ബി ഡിവിഷന്‍ ആദ്യ സെമിയില്‍ റീം യാസ് എഫ് സി ക്സൈക്ലോണ്‍ മൊബൈല്‍ ആക്സെസ്സറിസ് ഐ ടി സോക്കറുമായും, ബി ഡിവിഷന്‍ രണ്ടാം സെമിയില്‍ ഡക്‌സോ പാക്ക് ന്യൂ കാസില്‍ എഫ് സി വെല്‍ കണക്ട് ട്രേഡിങ്ങ് ഫ്രണ്ട്സ് ജിദ്ദയുമായും ഏറ്റുമുട്ടും.

സൂപ്പര്‍ ലീഗിലെ നിര്‍ണായക പോരാട്ടങ്ങളില്‍ ചാംസ് സബീന്‍ എഫ് സി, എന്‍കംഫര്‍ട് എ സി സി എ ടീമുമായും അബീര്‍ എക്‌സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ് സി, റീം റിയല്‍ കേരളയുമായും ഏറ്റുമുട്ടും. ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കണമെകില്‍ നാല് ടീമുകള്‍ക്കും ജയം നിര്‍ബന്ധമാണ്.

കേരളത്തില്‍ നിന്നുള്ള സന്തോഷ് ട്രോഫി, ഐ ലീഗ്, ഐ എസ് എല്‍ താരങ്ങളായ ആസിഫ് ചെറുകുന്നന്‍, അര്‍ഷദ്, റിഷാദ് പുത്തന്‍വീട്ടില്‍, ആഷിഫ് പാലയില്‍, അമീന്‍ കോട്ടകുത്, മുഹമ്മദ് അജ്സല്‍, നൗഫല്‍ പുത്തന്‍വീട്ടില്‍, മുഹമ്മദ് റമീഫ്, മുഹമ്മദ് അര്‍ഷാദ്, അബ്ദുല്‍ റഹീം തുടങ്ങി വന്‍ താരനിരക്ക് പുറമെ സൗദിയിലെ ജിദ്ദ, ദമ്മാം, റിയാദ്, യാമ്പു എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ താരങ്ങളും വിവിധ ടീമുകള്‍ക്കു വേണ്ടി ബൂട്ട് കെട്ടും.

കണികള്‍ക്കായി ഒരുക്കിയിട്ടുള്ള ലക്കിഡ്രോയിലെ വിജയികള്‍ക്ക് സ്‌കൂട്ടി, എല്‍ ഇ ഡി ടെലിവിഷന്‍ ഉള്‍പ്പടെ വിവിധ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഫോട്ടോ: ടീം ക്യാപ്റ്റന്‍മാര്‍.

Latest News

ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
September 20, 2026
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026