l o a d i n g

കായികം

ജിദ്ദയിലെ കാല്‍പന്ത് കളി പ്രേമികള്‍ക്കിന്ന് ഗ്രാന്‍ഡ് ഫിനാലെ; അബീര്‍ ബ്ലൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ് ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 5, 2025

സൂപ്പര്‍ ലീഗ് ഫൈനലില്‍ എന്‍കംഫര്‍ട് എ സി സി എ ടീം അബീര്‍ എക്‌സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ് സി പോരാട്ടം.

ബി ഡിവിഷന്‍ ഫൈനലില്‍ യാസ് എസ് എഫ് സി, ന്യൂ കാസില്‍ എഫ് സി യെയും, വെറ്ററന്‍സ് ഫൈനലില്‍ ഫ്രൈഡേ എഫ് സി ബ്ലാസ്റ്റേഴ്‌സ് സീനിയേഴ്സിനെയും നേരിടും


ജിദ്ദ:ബ്ലൂസ്റ്റാര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജിദ്ദ ഖാലിദ് ബിന്‍ വലീദ് റസൂഫ് സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ആറാമത് അബീര്‍ ബ്ലൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ് 2025 കലാശപോരാട്ടങ്ങള്‍ ഇന്ന്. വൈകുന്നേരം ഏഴു മണിക്ക് വെറ്ററന്‍സ് വിഭാഗം ഫൈനലില്‍ അബീര്‍ ഫ്രൈഡേ എഫ് സി ജിദ്ദ, അനാലിറ്റിക്സ് ബ്ലാസ്റ്റേഴ്സ് സീനിയേഴ്സിനെ നേരിടും. തുടര്‍ന്ന് നടക്കുന്ന ബി ഡിവിഷന്‍ ഫൈനലില്‍ ഡക്‌സോപാക്ക് ന്യൂ കാസില്‍ എഫ് സി റീം യാസ് എഫ് യെ നേരിടും.

ഫുട്ബാള്‍ പ്രേമികള്‍ ഉറ്റുനോക്കുന്ന സൂപ്പര്‍ ലീഗിന്റെ സൂപ്പര്‍ ഫൈനലില്‍ സിഫ് ഫുട്ബാളില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായ റെക്കോര്‍ഡുള്ള എന്‍കംഫര്‍ട് എ സി സി എ ടീം ജിദ്ദയിലെ മഞ്ഞപ്പട എന്നറിയപ്പെടുന്ന കരുത്തരായ അബീര്‍ എക്‌സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ് സി യേ നേരിടും. ഗോകുലം എഫ് സിയുടെ നായകന്‍ റിഷാദിന്റെ നേതൃത്വത്തില്‍ ഐ ലീഗ് താരങ്ങളായ ആസിഫ് ചെറുകുന്നന്‍, അര്‍ഷദ് എന്നിവരോടൊപ്പം സനൂപ്, ആഷിഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന ജിദ്ദയിലെ ഏറ്റവും പരിചയ സമ്പന്നമായ പ്രതിരോധ നിരയെ കൂടി അണിനിരത്തി എ സി സി ടീം പോരാട്ടത്തിനറങ്ങുമ്പോള്‍ മറുഭാഗത് കേരള പ്രീമിയര്‍ ലീഗ് താരങ്ങളായ ആഷിഫ് പാലയില്‍, മുഹമ്മദ് ജിയാദ് തുടങ്ങി പ്രമുഖ താരങ്ങള്‍ക്കൊപ്പം ജിദ്ദയിലെ പുത്തന്‍ താരോദയങ്ങളായ മുഹമ്മദ് ഫാസില്‍, മുനവ്വര്‍ അലി, കഴിഞ്ഞ മത്സരത്തിലെ ഹീറോ മുഹമ്മദ് ജുനൈസ് എന്നിവരടങ്ങിയ ശക്തമായ താരനിരയുമായി ബ്ലാസ്റ്റേഴ്സ് എഫ് സിയും പോരിനിറങ്ങുമ്പോള്‍ മത്സരം പ്രവചനാതീതമാകുമെന്ന് ഉറപ്പാണ്. ലീഗ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് എ സി സി ടീം മത്സരത്തിനിറങ്ങുന്നതെങ്കില്‍, ലീഗ് റൗണ്ടിലെ ആവേശകരമായ അവസാന മത്സരത്തില്‍ കരുത്തരായ റിയല്‍ കേരളക്കെതിരെ നേടിയ ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ലീഗ് റൗണ്ടിലേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ ഉറച്ചുതന്നെയാകും ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ ഫൈനലില്‍ ബൂട്ട് കെട്ടുക. സിഫ് ഫുട്ബാളില്‍ സമീപകാലത്തൊന്നും മേജര്‍ ടൂര്‍ണമെന്റുകളിലൊന്നും കിരീടം നേടാന്‍ കഴിയാതിരുന്ന ഇരു ടീമുകളും തങ്ങളുടെ കിരീട വരള്‍ച്ചക്ക് അറുതി വരുത്താന്‍ അരയും തലയും മുറുക്കി കച്ചകെട്ടി ഇറങ്ങുമ്പോള്‍ മത്സരം പൊടിപാറുമെന്നുറപ്പാണ്.

ബി ഡിവിഷന്‍ ഫൈനലില്‍ റീം യാസ് എഫ് സിയും ഡക്‌സോപാക്ക് ന്യൂകാസില്‍ എഫ് സിയും തമ്മിലാണ് മത്സരം. സെമി ഫൈനല്‍ മത്സരങ്ങളില്‍ യാസ് എഫ് സി ഏകപക്ഷീയമായ ഒരു ഗോളിന് ഐ ടി സോക്കര്‍ എഫ് സിയെയും ന്യൂ കാസില്‍ എഫ് സി ടൈ ബ്രേക്കറില്‍ ഫ്രണ്ട്സ് ജിദ്ദയെയും തോല്‍പ്പിച്ചു. കേരള പ്രീമിയര്‍ ലീഗ് താരങ്ങളായ മുഹമ്മദ് ജസീലും മുഹമ്മദ് അന്‍ഷാദും കോഴിക്കോട് ജില്ലാ താരം ഫഹുദും അണിനിരക്കുന്ന ന്യൂ കാസില്‍ എഫ് സിയും , കെ പി എല്‍ താരങ്ങളായ അബ്ദുല്‍ സമദ്, ഫാസില്‍ എന്നിവരോടൊപ്പം വയനാട് ജില്ലാ താരം സെബാസ്റ്റ്യന്‍ പോള്‍, മലപ്പുറം ജില്ലാ താരം ജംസീര്‍ എന്നിവരെ ബൂട്ടണിയിച്ചു കൊണ്ട് യാസ് എഫ് സിയും ശക്തമായ ടീമുകളെ തന്നെ ഗ്രൗണ്ടിലിറക്കുമ്പോള്‍ ബി ഡിവിഷന്‍ ഫൈനല്‍ മത്സരവും വാശിയേറിയതാവും.
പഴയകാല പടക്കുതിരികള്‍ ബൂട്ട് കെട്ടുന്ന വെറ്ററന്‍സ് വിഭാഗം ഫൈനലില്‍ മുന്‍ ടൈറ്റാനിയം താരം സഹീര്‍ പുത്തന്റെ നേതൃത്വത്തിലുള്ള അനാലിറ്റിക്സ് ബ്ലാസ്റ്റേഴ്സ് സീനിയേഴ്സ്, മുന്‍ മലപ്പുറം ജില്ലാ താരം ബിച്ചാപ്പുവിന്റെ നേതൃത്വത്തില്‍ അണിനിരക്കുന്ന അബീര്‍ ഫ്രൈഡേ എഫ് സി ജിദ്ദയെ നേരിടും.
കാണികള്‍ക്കായി ഒരുക്കിയിട്ടുള്ള ലക്കി ഡ്രോയിലെ വിജയികള്‍ക്ക് സ്‌കൂട്ടി , ഇലക്ട്രിക്ക് ബൈക്ക്, 50 ഇഞ്ച് എല്‍ ഇ ഡി ടെലിവിഷന്‍ തുടങ്ങി നിരവധി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.


ഫോട്ടോ: അബീര്‍ എക്‌സ്പ്രസ്സ് ബ്ലാസ്റ്റേഴ്സ് എഫ് സി, എന്‍കംഫര്‍ട് എ സി സി

Photo

Latest News

ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
September 20, 2026
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026