l o a d i n g

കായികം

അബീര്‍ ബ്ലൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ് 2025 - സൂപ്പര്‍ ലീഗില്‍ എന്‍കംഫര്‍ട് എ സി സി-എ ടീം ചാമ്പ്യന്മാര്‍

Thumbnail

ബി ഡിവിഷനില്‍ ഡക്‌സോപാക്ക് ന്യൂ കാസില്‍ എഫ് സി ക്ക് കിരീടം
അബീര്‍ ഫ്രൈഡേ എഫ് സി വെറ്ററന്‍സ് വിഭാഗം ചാമ്പ്യന്മാര്‍


ജിദ്ദ: കഴിഞ്ഞ ഒരു മാസത്തിലധികമായി ജിദ്ദ ഖാലിദ് ബിന്‍ വലീദ് അല്‍ റുസൂഫ് സ്റ്റേഡിയത്തില്‍ ബ്ലൂസ്റ്റാര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്ന ആറാമത് അബീര്‍ ബ്ലൂസ്റ്റാര്‍ സോക്കര്‍ ഫെസ്റ്റ് സമാപിച്ചു. സൂപ്പര്‍ ലീഗ് ഫൈനലില്‍ കരുത്തരായ ബ്ലാസ്റ്റേഴ്സ് എഫ് സിയെ സഡന്‍ ഡെത്തിലൂടെ പരാജയപ്പെടുത്തി എന്‍കംഫര്‍ട് എ സി സി ടീം ജേതാക്കളായി. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും തുടര്‍ന്ന് നടന്ന ടൈബ്രേക്കറിലും സമനില തുടര്‍ന്നതിനാല്‍ സഡന്‍ഡെത്തിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്.

ഗോകുലം എഫ് സി നായകന്‍ റിഷാദിന്റെ നേതൃത്വത്തില്‍ ഐ ലീഗ് താരങ്ങളായ ആസിഫ് ചെറുകുന്നന്‍, അര്‍ഷദ് എന്നിവരൊപ്പം സനൂപ്, ആഷിക്, ശിഹാബ് തുടങ്ങി ജിദ്ദയിലെ തന്നെ ഏറ്റവും പരിചയ സമ്പന്നമായ പ്രതിരോധ നിരയെ കൂടി അണിനിരത്തി എന്‍ കംഫര്‍ട് എ സി സി എ ടീം ഒരു ഭാഗത്തും, കേരള പ്രീമിയര്‍ ലീഗ് താരങ്ങളായ മുഹമ്മദ് ജിയാദ്, ആശിഫ് എന്നിവരോടൊപ്പം മുഹമ്മദ് ഫാസില്‍, സുബിന്‍ കൃഷ്ണ, ജിന്‍ഷാദ് തുടങ്ങിയവര്‍ അണിനിരന്ന ശക്തമായ താരനിരയുമായി ബ്ലാസ്റ്റേഴ്സ് എഫ് സി മറുഭാഗത്തും അണിനിരന്നതോടെ വാശിയേറിയ ഫൈനല്‍ മത്സരം തടിച്ചു കൂടിയ ആയിരക്കണക്കിന് ഫുട്ബാള്‍ പ്രേമികളെ അവസാന സെക്കന്‍ഡ് വരെ ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തി.

മത്സരത്തിന്റെ തുടക്കം മുതല്‍ ഇരു ഭാഗത്തേക്കും ആക്രമണ പ്രത്യാക്രമണങ്ങള്‍ തുടരെ തുടരെ ഉണ്ടായെങ്കിലും ഇരുഭാഗത്തും അണിനിരന്ന ശക്തമായ പ്രതിരോധ നിരയും ഇരു ഗോള്‍കീപ്പര്‍ മാരും ഗോള്‍ വഴങ്ങാതെ ഉറച്ചു നിന്നതോടെ മത്സരത്തിന്റെ നിശ്ചിത സമയത് ഗോള്‍ രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ പെനാല്‍റ്റി ബോക്സിന് പുറത്തു നിന്ന് പായിച്ച ഉഗ്രന്‍ ഷോട്ടിലൂടെ ആസിഫ് ചെറുകുന്നനിലൂടെ എ സി സി യാണ് മത്സരത്തില്‍ ആദ്യ ലീഡെടുത്തത്. എന്നാല്‍ എ സി സിയുടെ ആഹ്‌ളാദത്തിന് അധികം ആയുസ്സ് ഉണ്ടായില്ല, ഗോള്‍ വഴങ്ങി ഒരു മിനുട്ട് തികയും മുമ്പ് തന്നെ മൈതാനത്തിന്റെ ഇടത് മൂലയില്‍ നിന്നും മുന്നോട്ട് കയറി വന്ന എ സി സി ഗോള്‍കീപ്പറുടെ തലക്ക് മുകളിലൂടെ പോസ്റ്റിലേക്ക് തൂക്കിയിട്ട് മുഹമ്മദ് ജിയാദ് ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് സമനില സമ്മാനിച്ചു. തുടര്‍ന്ന് നടന്ന ടൈ ബ്രേക്കറിലും ഇരുടീമുകളും സമനില ആയതിനാല്‍ സഡന്‍ ഡെത്തിലേക്ക് നീണ്ട മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഏഴാമത് കിക്ക് തട്ടി തെറിപ്പിച്ചു കൊണ്ട് എ സി സി ഗോള്‍ കീപ്പര്‍ ആഷിക്ക് ടീമിന് വിജയവും കിരീടവും സമ്മാനിക്കുകയായിരുന്നു.

എ സി സി ടീമിന്റെ ഡിഫന്‍ഡര്‍ സനൂപ് ആണ് ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്. ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ മുഹമ്മദ് ജിയാദ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ ആയും മുഹമ്മദ് ജുനൈസ് ഏറ്റവും നല്ല ഗോള്‍കീപ്പറായും, എ സി സി എ ടീമിന്റെ ആസിഫ് ചെറുകുന്നന്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. അബീര്‍ മെഡിക്കല്‍ ഗ്രൂപ് മാര്‍ക്കറ്റിങ് മാനേജര്‍ ഡോക്ടര്‍ ഇമ്രാന്‍ സിഫ് പ്രസിഡണ്ട് ബേബി നീലാമ്പ്ര എന്നിവര്‍ ചേര്‍ന്ന് ജേതാക്കള്‍ക്കുള്ള ട്രോഫി ട്രോഫിയും , ബ്ലൂ സ്റ്റാര്‍ ടീം മാനേജര്‍ അസ്‌കര്‍ ജൂബിലി കാഷ് അവാര്‍ഡും സമ്മാനിച്ചു.

ടൂര്‍ണമെന്റിന്റെ ബി ഡിവിഷന്‍ ഫൈനലില്‍ യാസ് എഫ് സിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു ഡക്‌സോപാക്ക് ന്യൂ കാസില്‍ എഫ്സി ചാമ്പ്യന്മാരായി. ബി ഡിവിഷന്‍ ഫൈനലും ഏതാണ്ട് തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു. യാസ് പെനാല്‍റ്റി ബോക്‌സിനകത്തേക്ക് ലഭിച്ച ക്രോസ്സ് ബാള്‍ മികച്ചൊരു ഫസ്റ്റ് ടൈം ഷോട്ടിലൂടെ പോസ്റ്റിലേക്ക് വഴിതിരിച്ചു വിട്ടുകൊണ്ട് മുഹമ്മദ് ഷുഹൈബ് നേടിയ ഗോളിന് ആദ്യ പകുതിയില്‍ തന്നെ ന്യൂ കാസില്‍ മുന്നിലെത്തിയിരുന്നു. രണ്ടാം പകുതിയില്‍ മൈതാന മധ്യത്തു നിന്നും ലഭിച്ച ഫ്രീ കിക്ക് ഉജ്വലമായ ബുള്ളറ്റ് ഷോട്ടിലൂടെ മുഹമ്മദ് ഫഹൂദ് ന്യൂ കാസിലിന്റെ വിജയമുറപ്പിച്ചു കൊണ്ട് രണ്ടാം ഗോളും നേടി. ഫഹൂദ് തന്നെയാണ് മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്. ന്യൂ കാസിലിന്റെ മുഹമ്മദ് ഷുഹൈബ് ബി ഡിവിഷനിലെ ടോപ് സ്‌കോററും, യാസ് എഫ് സിയുടെ ഷുഹൈബ് മുഹമ്മദ് മികച്ച ഗോള്‍കീപ്പറും ജംസീര്‍ മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. സൗദി ഇന്ത്യന്‍ ഫുട്ബാള്‍ ഫോറം സീനിയര്‍ വൈസ് പ്രസിഡണ്ട് സലിം മമ്പാട് ചാമ്പ്യന്‍സ് ട്രോഫിയും സെക്രെട്ടറി അബൂ കട്ടുപ്പാറ റണ്ണേഴ്സ് ട്രോഫിയും സമ്മാനിച്ചു.
ബ്ലൂ സ്റ്റാര്‍ ക്ലബ് ഭാരവാഹികളായ കുഞ്ഞാലി അബീര്‍ ശംസുദ്ധീന്‍ കൊണ്ടോട്ടി എന്നിവര്‍ ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

വെറ്ററന്‍സ് വിഭാഗത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്സ് സീനിയേഴ്സിനെ പരാജയപ്പെടുത്തി അബീര്‍ ഫ്രൈഡേ എഫ്സിയും ചാമ്പ്യന്മാരായി. നൗഷാദ്, ശിഹാബ് എന്നിവരാണ് ഫ്രൈഡേ എഫ് സിയുടെ ഗോളുകള്‍ നേടിയത്. ഫ്രൈഡേ എഫ് സിയുടെ നൗഷാദ് ആണ് ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച്. ഫ്രൈഡേ എഫ് സിയുടെ ഹബീബ് റഹ്‌മാന്‍ വെറ്ററന്‍സ് വിഭാഗത്തിലെ മികച്ച ഗോള്‍കീപ്പറായും, സനൂപ് മികച്ച കളിക്കാരനായും തിരഞ്ഞെടുക്കപ്പെട്ടു. ബ്ലാസ്റ്റേഴ്സ് സീനിയേഴ്സിന്റെ മുഹമ്മദ് ശിഹാബ് ആണ് വെറ്ററന്‍സ് വിഭാഗത്തിലെ ടോപ് സ്‌കോറര്‍. ജിദ്ദയിലെ പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനായ വാസു വെളുത്തേടത് വിന്നേഴ്സ് ട്രോഫിയും പാലക്കാട് ജില്ലകൂട്ടായ്മ ജനറല്‍ സെക്രെട്ടറി മുജീബ് മൂത്തേടത് റണ്ണേഴ്സ് ട്രോഫിയും സമ്മാനിച്ചു. ബ്ലൂസ്റ്റാര്‍ ക്ലബ് ഭാരവാഹികളായ രജീഷ് അരിപ്ര, ഷെരീഫ് പാണക്കാട് എന്നിവര്‍ ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിച്ചു.

സിഫ് ഭാരവാഹികളായ നാസര്‍ ശാന്തപുരം, യാസിര്‍ അറഫാത്, അന്‍വര്‍ കരിപ്പ, ഫിറോസ് ചെറുകോട്, സലാം കാളികാവ്, നിസാം പാപ്പറ്റ, സഫീറുദ്ധീന്‍ കോട്ടപ്പുറം തുടങ്ങിയവര്‍ വ്യക്തിഗത അവാര്‍ഡുകള്‍ സമ്മാനിച്ചു. കാണികള്‍ക്കായി ഒരുക്കിയ ലക്കി ഡ്രോയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഷാഫി പവര്‍ ഹൗസ് , സെഡ്‌പ്രൊ എംഡി മുസ്തഫ കുട്ടശ്ശേരി, വിജയ് മസാല മാര്‍ക്കറ്റിങ് മാനേജര്‍ മുസ്തഫ എന്നിവര്‍ വിതരണം ചെയ്തു.

Photo Photo

Latest News

കരുനാഗപ്പള്ളി സ്വദേശി   അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
കരുനാഗപ്പള്ളി സ്വദേശി അൽകോബാറിൽ* റോഡപകടത്തിൽ മരിച്ചു
March 22, 2026
 റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
റാന്നി സ്വദേശിനിയായ നഴ്‌സ് ചികിത്സയിലിരിക്കെ ജിസാനിൽ മരിച്ചു
March 22, 2026
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
ഹോര്‍മുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം ഇറാന്‍ വെടിവെച്ചിട്ടു, കള്ള പ്രചാരണമെന്ന് അമേരിക്ക
March 22, 2026
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
തിരുവനന്തപുരം സൗദി വിമാന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം
March 22, 2026
 ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
ഒമാനില്‍ പ്രളയം: രണ്ട് മലയാളികളടക്കം നാലു മരണം; ഒരു മലയാളിയെ കാണാതായി
March 22, 2026
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് ഏഴ് മരണം: തിരച്ചില്‍ പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം
March 22, 2026
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കി സൗദി അറേബ്യ
March 22, 2026
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
ഇസ്രായേലിന്റെ തന്ത്രപ്രധാന കേന്ദ്രമായ ഡിമോണയില്‍ ഇറാന്റെ മിസൈല്‍ ആക്രമണം: തകര്‍ന്നത് പ്രതിരോധ കവചമെന്ന് വിലയിരുത്തല്‍, നൂറിലേറെ പേര്‍ക്ക് പരിക്ക്
March 22, 2026
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
ഇസ്രായേലില്‍ മലയാളി മരണപ്പെട്ടു
March 22, 2026
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്,  ഇന്ത്യക്ക് വന്‍ ആഘാതം
ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്, ഇന്ത്യക്ക് വന്‍ ആഘാതം
March 21, 2026