l o a d i n g

കായികം

കെഎംസിസി ഗ്രാന്റ് - റയാന്‍ സൂപ്പര്‍ കപ്പ് കിരീടത്തില്‍ മുത്തമിട്ട് ബ്ലാക് ആന്റ് വൈറ്റ് റയിന്‍മ്പോ എഫ് സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 8, 2025


റിയാദ്: റിയാദ് കെഎംസിസി ഗ്രാന്റ്- റയാന്‍ സൂപ്പര്‍ കപ്പില്‍ അറബ് ഡ്രീംസ് ബ്ലാക് ആന്റ് വൈറ്റ് സഫമക്ക റയിന്‍മ്പോ എഫ് സി മുത്തമിട്ടു. ദിറാബ് ദുറത്ത് മലാബ് സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളെ സാക്ഷി നിര്‍ത്തിയാണ് അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ഫ്യൂച്ചര്‍ മൊബിലിറ്റി യൂത്ത് ഇന്ത്യ സോക്കറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ബ്‌ളാക്ക് ആന്റ് വൈറ്റ് റയിന്‍മ്പോ എഫ് സി സൂപ്പര്‍ കപ്പ് കിരീടം സ്വന്തമാക്കിയത്.
ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ബ്ലാക് ആന്റ് വൈറ്റ് റയിന്‍മ്പോ എഫ് സിയുടെ വിജയം ആധികാരികമായിരുന്നു.

മത്സരം തുടങ്ങി ഒന്‍പതാം മിനിറ്റില്‍ തന്നെ ബ്ലാക് ആന്റ് വൈറ്റിന്റെ സംഘടിതമായ നീക്കത്തിനൊടുവില്‍ വലത് മൂലയില്‍ നിന്ന് മുന്നേറ്റനിര താരം ജംഷീര്‍ തൊടുത്തുവിട്ട അതിമനോഹരമായ ഷോട്ട് യൂത്ത് ഇന്ത്യ എഫ് സി യുടെ ഗോള്‍ കീപ്പറെ മറികടന്ന് പോസ്റ്റില്‍ വിശ്രമിച്ചു. ഗോള്‍ നേടിയ ആവേശത്തില്‍ ഇരച്ചു കേറിയ ബ്‌ളാക്ക് ആന്റ് വൈറ്റ് താരങ്ങള്‍ നിരന്തരം നടത്തിയ ശ്രമങ്ങള്‍ക്കൊടുവില്‍ ഇരുപതാം മിനിറ്റില്‍ പെനാല്‍റ്റി കൂടി ലഭിക്കുകയും മുഹമ്മദ് റാഫി ഗോളാക്കുകയും ചെയ്തു. (20). ആദ്യ പകുതി അവസാനിക്കുവാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ യൂത്ത് ഇന്ത്യക്ക് ലഭിച്ച മികച്ച അവസരം ഗോളാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ ആരംഭത്തില്‍ ഇരു ഗോള്‍ മുഖത്തും നിരവധി ഗോള്‍ അവസരങ്ങള്‍ കണ്ടെങ്കിലും അത് മുതലാക്കുവാന്‍ ആര്‍ക്കും സാധിച്ചില്ല. കളിയുടെ അന്‍പത്തി അഞ്ചാം മിനിറ്റില്‍ ഒരു പെനാല്‍റ്റി കൂടി ബ്‌ളാക്ക് ആന്റ് വൈറ്റിന് അനുകൂലമായി കിട്ടിയെങ്കിലും അത് ഗോളാക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ ശിവദാസനിലൂടെ മൂന്നാം ഗോള്‍ നേടി ബ്‌ളാക്ക് ആന്റ് വൈറ്റ് കിരീടനേട്ടം ഉറപ്പിച്ചു. അറുപത്തി മൂന്നാം മിനിറ്റില്‍ ബസാം യൂത്ത് ഇന്ത്യക്ക് വേണ്ടി ആശ്വാസ ഗോള്‍ കണ്ടെത്തി.

ബ്‌ളാക്ക് ആന്റ് വൈറ്റ് റെയിന്‍മ്പോ എഫ് സിയുടെ ജംഷീറാണ് ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് അര്‍ഹനായത്. ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ മുഹമ്മദ് ഹാരിസ് പുരസ്‌കാരം കൈമാറി.

ഫൈനല്‍ മത്സര ചടങ്ങുകള്‍ മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘാടനം ചെയ്തു. റാന്യസഭാ അംഗവും മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സെക്രട്ടറിയുമായ അഡ്വ ഹാരിസ് ബീരാന്‍ എം പി, ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂര്‍, സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ പി ബാബു എന്നിവര്‍ പ്രസംഗിച്ചു.

വിജയികളായ ബ്‌ളാക്ക് ആന്റ് വൈറ്റ് റയിന്‍മ്പോ എഫ് സിക്കുള്ള കിരീടം അഡ്വ. പി എം എ സലാം, രാജ്യസഭാ അംഗം അഡ്വ. ഹാരിസ് ബീരാന്‍ എം പി, കമാല്‍ വരദൂര്‍ റയാന്‍ പോളിക്ലിനിക്ക് എം ഡി മുഷ്ത്താഖ് മുഹമ്മദ് അലി എന്നിവര്‍ ചേര്‍ന്ന് കൈമാറി. റണ്ണറപ്പായ യൂത്ത് ഇന്ത്യ സോക്കറിനുള്ള ട്രോഫി, അഡ്വ ഹാരിസ് ബീരാന്‍ എം പി, കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ എന്നിവര്‍ നല്‍കി. വിജയികള്‍ക്കുള്ള പ്രൈസ് മണി റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, റണ്ണറപ്പായ ടീമിനുള്ള പ്രൈസ് മണി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര എന്നിവര്‍ കൈമാറി.

ടൂര്‍ണമെന്റിലെ മികച്ച ടീമായി അസീസിയ സോക്കറിനെ തെരഞ്ഞെടുത്തു. ബ്‌ളാക്ക് ആന്റ് വൈറ്റ് റയിന്‍മ്പോ എഫ് സി താരങ്ങളായ മുഹമ്മദ് റാഫി സൂപ്പര്‍ കപ്പിലെ മികച്ച കളിക്കാരനായും മുഹമ്മദ് സുഹൈല്‍ മികച്ച ഗോള്‍ കീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് ഇന്ത്യ സോക്കറിന്റെ നൗഫാനാണ് മികച്ച പ്രതിരോധനിര താരം. അസീസിയ സോക്കറിന്റെ മുഹമ്മദ് നിയാസ് ടൂര്‍ണമെന്റില്‍ ടോപ് സ്‌കോററായി. ഇവര്‍ക്കുള്ള ട്രോഫികള്‍ യഥാക്രമം ഉസ്മാന്‍ അലി പാലത്തിങ്ങല്‍, മുജീബ് ഉപ്പട, അഡ്വ. അനീര്‍ ബാബു, ജലീല്‍ തിരൂര്‍ എന്നിവര്‍ കൈമാറി. വിവിധ ടീമുകള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകളും പുരസ്‌കാരങ്ങളും സത്താര്‍ താമരത്ത്, ഷമീര്‍ പറമ്പത്ത്, അബ്ദുറഹ്‌മാന്‍ ഫറൂഖ്, അഷ്റഫ് കല്‍പകഞ്ചേരി, ഷംസു പെരുമ്പട്ട, സിറാജ് മേടപ്പില്‍, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, നജീബ് നല്ലാംങ്കണ്ടി, പി സി അലി, മാകുക്കോയ തറമ്മല്‍, അസീസ് വെങ്കിട്ട, റഫീഖ് മഞ്ചേരി എന്നിവര്‍ നല്‍കി.

വാദ്യമേള, ഗാനസന്ധ്യ, പെനാല്‍റ്റി ഷൂട്ട്ഔട്ട്, തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്ട് ഫൈനല്‍ മത്സരം അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമാക്കി.
സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി നേതാക്കളായ കെ കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര, മൊയ്തീന്‍ കുട്ടി തെന്നല, മൊയ്തീന്‍ കുട്ടി പൊന്മള,
സിറ്റി ഫ്ളവര്‍ എച്ച് ആര്‍ മാനേജര്‍ സ്വാലിഹ് അബ്ദുള്ള ഹംസ, എ ബി സി കാര്‍ഗോ ഡയരക്ടര്‍ സലീം അബ്ദുല്‍ ഖാദര്‍, ഔട്ട് റൈറ്റ് ഗ്ലോബല്‍ എം ഡി. ജസീര്‍, എ ജി സി കാര്‍ ആക്‌സസറീസ് എം ഡി അലി, ശാഹുല്‍ അന്‍വര്‍ മോഡേണ്‍ സര്‍ക്യൂട്ട്, ജയ് മസാല മാര്‍ക്കറ്റിംഗ് മാനേജര്‍ മണിക്കുട്ടന്‍, അല്‍ ബിനിയ ബ്യൂട്ടി പാര്‍ലര്‍ ഹെഡ് സ്റ്റീഫന്‍, സഫമക്ക പോളിക്ലിനിക്ക് എച്ച് ആര്‍ മാനേജര്‍ ഇല്ല്യാസ് മറുകര, ലിയാഖത്ത് വെസ്റ്റേണ്‍ യൂണിയന്‍ ബ്രാഞ്ച് മാനേജര്‍, ബഷീര്‍ ഐ ബി ടെക്, ബഷീര്‍ പാരഗണ്‍, ശര്‍ഗാവി ലോജിസ്റ്റികിസ് എം ഡി. മുഹമ്മദ് മഷ്ഹൂദ്, സിറാജ് അത്തോളി അണ്‍ലോക്ക്, നജ്മുദ്ധീന്‍ മഞ്ഞളാം കുഴി റോയല്‍ മിറാജ്, റീവ് കണ്‍സള്‍ട്ടന്റ് ഡയറക്ടര്‍ റാഷിദ് എന്‍ എം, മാന്‍ഗോ സിറ്റി മാനേജര്‍ ഷബീര്‍ ഓതായി എന്നിവര്‍ കളിക്കാരുമായി പരിചയപ്പെട്ടു.

Photo

Latest News

ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
ജിദ്ദ മലപ്പുറം ജില്ലാ ഒഐസിസിയില്‍ നേതൃത്വപ്പോര്; രണ്ട് പ്രസിഡന്റുമാര്‍!
September 20, 2026
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്:  എയ്സസ്  ഉദ്ഘാടനം 24ന്
സിയാല്‍ ആഗോള വ്യോമയാന കണ്‍സള്‍ട്ടന്‍സി രംഗത്തേക്ക്: എയ്സസ് ഉദ്ഘാടനം 24ന്
September 20, 2026
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
സ്വാതന്ത്ര്യദിന പ്രബന്ധമത്സരം: പി.എം.എഫ്. വിജയികളെ പ്രഖ്യാപിച്ചു
September 20, 2026
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
ഫിറ്റ് ജിദ്ദ ദശവാര്‍ഷിക സുവനീര്‍ 'പാനീസ്'; കവര്‍ ചിത്രം പ്രകാശനം ചെയ്തു
September 20, 2026
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍  പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
ദല്‍ഹി വോട്ടര്‍പട്ടിക: പ്രമുഖര്‍ പുറത്ത്, കേജ്‌രിവാള്‍ ഇല്ല, മുഖ്യമന്ത്രി രേഖ ഗുപ്തയും ലിസ്റ്റില്‍
September 20, 2026
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ:  ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
വെള്ളിത്തിളക്കത്തില്‍ വിദര്‍ശ: ഏഷ്യാഡില്‍ മലയാളത്തിന് പുതുചരിത്രം
September 20, 2026
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കേരള മാപ്പിളകലാ അക്കാദമി ജിദ്ദ ചാപ്റ്റര്‍ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
September 20, 2026
 റോഡ് നവീകരണം:  വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
റോഡ് നവീകരണം: വേടന്റെ 'ആരവം' മെഗാ സംഗീതപരിപാടി ഒക്ടോബര്‍ 16-ലേക്ക് മാറ്റി
September 20, 2026
 സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
സൗദി ദേശീയ ദിനം പ്രമാണിച്ച് അക്ബര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ നഗരങ്ങളില്‍ സംഗീത വിരുന്ന്; പ്രവേശനം സൗജന്യം
September 20, 2026
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
പൊന്നാനി സ്വദേശി ഖത്തറിൽ മരിച്ചു
September 20, 2026